ആളാകാന്‍ അഭ്യാസങ്ങളുമായി ടൂവീലറില്‍ പറക്കുന്ന എല്ലാര്‍ക്കും ഒരു മുന്നറിയിപ്പ് !!!

കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഉണ്ടായിട്ടുള്ള റോഡപകടങ്ങളിലും മരങ്ങളിലും ബൈക്ക് യാത്രക്കാരുടെ എണ്ണത്തിലുള്ള വർദ്ധനവ് ആരെയും ഞെട്ടിയ്ക്കുന്നതാണ്. പ്രതിദിനം 5 യുവാക്കളാണ് കേരളത്തിലെ റോഡുകളിൽ ചോരവാർന്ന് മരിക്കുന്നത്. അപകടത്തിൽപെട്ട് എന്നെന്നേക്കുമായി കിടപ്പിലായിപോയവർ വളരെ കൂടുതലാണ്. അമിത വേഗം മാത്രമാണ് ഇത്തത്തിലുള്ള അപകടങ്ങളിൽ 90% എണ്ണത്തിനും കാരണമായി ചൂണ്ടിക്കാട്ടുന്നത്.


അമിത വേഗതയും അശ്രദ്ധയുമാണ് റോഡുകളില്‍ ചോര വീഴ്ത്തുന്ന പ്രധാന ഘടകങ്ങള്‍. ഇരു ച്രകവാഹനങ്ങളില്‍ അതിവേഗം കുതിക്കുന്നവര്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. തേവര പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ചെയ്യുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കുറിപ്പ്. യാത്രികനും എഴുത്തുകാരനും കൂടിയായ സുനില്‍ ജലീല്‍ എഴുതുന്നു.

ടൂ വീലറില്‍ എണ്‍പതിനു മേലെ പിടിപ്പിക്കുമ്പോൾ ഹാന്‍ഡില്‍ വിറക്കുന്നു. കത്തിച്ചുവിട്ട് മലമ്പാതയിൽ രണ്ടു മണിക്കൂര്‍ കൊണ്ട് നൂറ്റിയിരുപത് കിലോമീറ്റര്‍ ഓടിയെത്തി.എന്നൊക്കെ ചില യാത്രാനുഭവങ്ങളില്‍ വായിക്കാറുണ്ട്.


വേറെ ചില ഫോറങ്ങളിലെ ക്രാഷ് ടെസ്റ്റ് ചര്‍ച്ചകളില്‍ പലരും മാരുതി കാറുകളെ കളിയാക്കുന്നതും കണ്ടിട്ടുണ്ട്. നമുക്ക് രണ്ടും ചേര്‍ത്തുവെച്ച്‌ വായിക്കേണ്ടതാണ്. ക്രാഷ് ടെസ്റ്റില്‍ തരിപ്പണമാകുന്ന ഒരു കാറിനെക്കാള്‍ വളരെ താഴെയാണ് സുരക്ഷയില്‍ മോട്ടോര്‍ സൈക്കിളുകള്‍. എന്നിട്ടും സ്വന്തം ജീവനെപ്പറ്റിയോ മറ്റുള്ളവരുടെ സുരക്ഷയോ ചിന്തിക്കാതെ ബൈക്ക് പറപ്പിക്കുന്നവരെ എമ്പാടും കാണാം.

പലപ്പോഴും കൂടെ റോഡ് പങ്കിടുന്നവരുടെ ഡ്രൈവിംഗ് മര്യാദയും ദയയും റിഫ്ലക്സും കാരണമാണ് ഇവരൊക്കെ കുടുംബത്ത് തിരിച്ചെത്തുന്നത്. എന്നാലും പിറ്റേദിവസം വീണ്ടും റോഡിന് ബാധ്യതയായി ഇത്തരക്കാര്‍ പിന്നെയും ഇറങ്ങും.

മറ്റുള്ളവര്‍ നല്‍കുന്ന ഭിക്ഷയാണ് തന്റെ ജീവനെന്ന് അവന്‍ അറിയുന്നില്ല. ആ വിഡ്ഢിയുടെ വിചാരം അത് അവന്റെ കഴിവാണെന്നാണ്. കേരളത്തിലെ നാലുവരിപ്പാതകളില്‍ മണിക്കൂറില്‍ 70 കിലോമീറ്ററാണ് മോട്ടോര്‍ സൈക്കിളുകളുടെ പരമാവധി വേഗത. രണ്ടുവരിയുള്ള ദേശീയപാതകളില്‍ 60 കിലോമീറ്റര്‍, സംസ്ഥാന പാതകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയും മറ്റു റോഡുകളില്‍ അതിലും താഴെയുമാണ് അനുവദനീയമായ വേഗത.

അപകടസ്ഥലങ്ങളില്‍ പലതവണ ഓടിയെത്തുകയും ഇന്‍ക്വസ്റ്റുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുള്ള അനുഭവങ്ങളില്‍ ചിലത് പറയട്ടെ. ഒന്നാമതായി, നിങ്ങള്‍ ഒരു അപകടത്തില്‍ പെട്ടാല്‍ ഓടിക്കൂടുന്നവരില്‍ 95 ശതമാനം പേരും കാഴ്ചക്കാരായിരിക്കും. അത് നമ്മുടെ ഒരു ആചാരമാണ്.

അപകടം സീരിയസാണെങ്കില്‍ നിങ്ങള്‍ പിടയുന്നതും ചോര വാര്‍ന്ന് ബോധക്ഷയത്തിലേക്ക് പോവുന്നതും അനക്കം നിലച്ച്‌ മരിക്കുന്നതും അവര്‍ കാണുകയും പറ്റിയാല്‍ ചിത്രീകരിക്കുകയും ചെയ്യും. ഇവിടെ ആരെയാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? എത്ര വേഗതയില്‍ വരെയുള്ള ഇടി നമുക്ക് അതിജീവിക്കാനാവുമെന്നാണ് നിങ്ങള്‍ കരുതുന്നത്?


ഇടപ്പളളി ഒബറോണ്‍മാളിന് സമീപം കുറച്ചു വര്‍ഷങ്ങള്‍ മുമ്ബ് ഒരു സൂപ്പര്‍ ബൈക്ക് അപകടത്തില്‍ പെട്ടിരുന്നു. 200 കിലോമീറ്ററോളം വേഗതയില്‍ മീഡിയനിലെ കൊന്നമരത്തില്‍ ഇടിച്ചുകയറിയ ആ ചെറുപ്പക്കാരന്റെ തല മരത്തില്‍ തന്നെ അടിച്ച്‌ ചിതറിപ്പോയിരുന്നു.
ഒരു കൈ പറിഞ്ഞുപോയി തട്ടിയിട്ട് റോഡിന്റെ അപ്പുറത്തെ വശത്തെ മരത്തിന്റെ കൊമ്ബടക്കം ഒടിച്ചാണ് താഴെയെത്തിയത്. തലയില്ലാത്ത കഴുത്തിലൂടെ ആന്തരാവയവങ്ങള്‍ പുറത്തേക്ക് തള്ളിവന്നിരുന്നു. ആ മരം ഇപ്പോള്‍ കാണുമ്ബോഴും ആ രാത്രി ഞാന്‍ ഓര്‍ക്കാറുണ്ട്.

ദേശാഭിമാനി ജംഗ്ഷനില്‍ വര്‍ഷങ്ങള്‍ മുൻപുണ്ടായ ആക്സിഡന്റില്‍ ഒരാള്‍ മരിച്ചത് ട്രാഫിക് ഐലന്റിലിടിച്ച്‌ വലംകാല്‍ അരയില്‍ നിന്ന് പറിഞ്ഞു പോയി ചോര വാര്‍ന്നായിരുന്നു. ആ വിജനമായ അര്‍ധരാത്രിയില്‍ എത്ര വേഗതയിലാവും ആ ചെറുപ്പക്കാരന്‍ ഓടിച്ചിരിക്കുക. ഓര്‍മയില്‍ വരുന്ന ബൈക്കപകടങ്ങളില്‍ മറ്റൊന്ന് കുണ്ടന്നൂര്‍ ഐലന്റ് റോഡില്‍ കൊങ്കണ്‍ ടാങ്കിനടുത്ത് നടന്ന ഒന്നാണ്. വിവാഹവീട്ടിലേക്ക് അനുജനെയും കൂട്ടി മട്ടാഞ്ചേരിയില്‍ നിന്ന് ഓടിച്ചുവന്ന ചെറുപ്പക്കാരന്‍ മറ്റൊരു വാഹനത്തെ അതിവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു.

എതിരെ വന്ന കാര്‍ ബ്രേക്കിട്ട് നിര്‍ത്തിക്കൊടുത്തെങ്കിലും അതിലിടിച്ച്‌ മുകളിലൂടെ തെറിച്ച്‌ റോഡില്‍ വീണ ഇരുവരും തല തകര്‍ന്നാണ് മരിച്ചത്. അന്ന് ഞങ്ങള്‍ ഒരുപാട് മണ്ണുവാരിയിട്ടിട്ടും ചോരയില്‍ നനഞ്ഞുകിടന്ന റോഡ് ഫയര്‍ഫോഴ്സ് എത്തിയാണ് ക്ലീന്‍ ചെയ്തത്.
കോമ അവസ്ഥയില്‍ ശപിക്കപ്പെട്ട ജീവിതം നയിക്കുന്ന എത്രയോ പേരുടെ കാര്യമോർക്കുമ്പോൾ ദ്രുതമരണങ്ങള്‍ ഒരു കണക്കിന് അനുഗ്രഹമാണെന്നു പറയാം. എനിക്കിത് സംഭവിക്കില്ലെന്നും ഞാന്‍ പുലിയാണെന്നും കരുതരുത്. വീണുപോയവരും സ്വയം പുലികള്‍ തന്നെയായിരുന്നു.

കൂട്ടുകാരെ, ഇന്‍ക്വസ്റ്റിനു വേണ്ടി മരിച്ചവന്റെ ശരീരത്തിന്റെ അളവെടുക്കലും മുറിവുകളുടെ ആഴവും സ്വഭാവവും എഴുതലും തിരിച്ചറിയല്‍ അടയാളം രേഖപ്പെടുത്തലും ഞങ്ങള്‍ വളരെ യാന്ത്രികമായി ചെയ്യാറുണ്ട്. ഒരു മൃതദേഹത്തെ തൊട്ടിട്ടുണ്ടോ? ആദ്യ സ്പര്‍ശം മുതല്‍ മനസ്സിലാവും. അത് ഒരു മനുഷ്യനേയല്ല. ഇപ്പോള്‍ ജഡം മാത്രമായിരിക്കുന്ന, ഭൂതകാലത്തില്‍ ജീവിച്ചിരുന്ന പ്രിയപ്പെട്ടവര്‍.


എങ്കിലും പ്രായത്തില്‍ ഇളയവരെ ചേതനയില്ലാതെ കാണുമ്പോൾ വേദനയുടെ ഒരു വേലിയേറ്റമുണ്ടാവാറുണ്ട്. ഏതാനും നാഴികമുൻപ് വരെ സ്വപ്നങ്ങള്‍ കണ്ടിരുന്ന തുറന്ന കണ്ണുകള്‍ അടക്കുമ്പോൾ കണ്ണുകള്‍ നിറയാറുണ്ട്.

അനുഭവങ്ങള്‍ നിരവധിയുണ്ട്. യാത്രകള്‍ അകാലത്തില്‍ ഇടക്കുവെച്ച്‌ നിലച്ചു പോകേണ്ടവയല്ല. വേഗത നിയന്ത്രിക്കൂ. അശ്രദ്ധയും അതിവേഗവും നമ്മെ ആഹ്ലാദത്തിന്റെ പ്രകാശിതമായ കൊടുമുടികളില്‍ നിന്നും ആറടി മണ്ണിന്റെ ഇരുട്ടിലേക്ക് തള്ളിയിടാതിരിക്കട്ടെ. ജീവിതം സ്വപ്നങ്ങളെ പൂർത്തീകരിക്കേണ്ട ഒന്നാണ് ആസ്വദിക്കേണ്ട ഒന്നാണ്. സർക്കസ്സിൽ ട്രപ്പീസുകളിക്കാരനെപ്പോലെ ശ്രദ്ധയൊന്നു പിഴച്ചാൽ താഴെവീണ് ചിതറേണ്ടതല്ല.

ഈ മാര്‍ഗമുപയോഗിച്ചു മാരക വിഷം നിറഞ്ഞ മുന്തിരി വൃത്തിയാക്കാം

മറ്റേതൊരു കൃഷിയിലും എന്നപോലെ മുന്തിരി കൃഷി ചെയ്യുമ്പോള്‍ ബാധിക്കുന്ന രോഗങ്ങള്‍ അകറ്റാന്‍ രാസവളങ്ങള്‍ പ്രയോഗിക്കും. കൂടാതെ പാകമാകുമ്പോള്‍ പറിച്ചു പായ്ക്ക് ചെയ്ത് മാര്‍ക്കറ്റില്‍ എത്തിക്കുന്നവയില്‍ ദിവസങ്ങളോളം കേടു വരതിരിക്കാനുമായി പായ്ക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ വിഷ ലായനികളില്‍ മുക്കി വെക്കുക പതിവാണ്.

ഇങ്ങനെ കൊടിയ വിഷം പുരണ്ട പഴവര്‍ഗങ്ങളാണ് മാര്‍ക്കറ്റില്‍ എത്തുക. യഥാര്‍ത്ഥത്തില്‍ നമ്മള്‍ മുന്തിരി വില കൊടുത്ത് വാങ്ങുമ്പോള്‍ രോഗങ്ങളും വിലകൊടുത്തു വാങ്ങുന്നു. ഉദാഹരണത്തിന് എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷം ലോകത്തിന്‍റെ പലഭാഗത്തും നിരോധിച്ചിട്ടുണ്ടെങ്കിലും മാര്‍ക്കറ്റില്‍ അത് ലഭ്യമാണ്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ ഇവ വ്യാപകമായി ഉപയോഗിക്കുന്നു. അവിടംകൊണ്ടും തീര്‍ന്നില്ല, മാര്‍ക്കറ്റില്‍ എത്തുന്ന പഴവര്‍ഗങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു.

മാരകമായ ഒരുപാട് വിഷ പദാര്‍ത്ഥങ്ങള്‍ നിറച്ചാണ് മുന്തിരി വിപണികളില്‍ എത്തുന്നത് എന്ന് അറിയാമോ ? ഇത് സാധാരണ വെള്ളത്തില്‍ മാത്രം കഴുകിയാല്‍ വിഷ മുക്തമാവില്ല എന്ന് മനസിലാക്കണം. മുന്തിരി എളുപ്പത്തില്‍ വൃത്തിയാക്കാന്‍ ഒരു മാര്‍ഗമുണ്ട്.

ആദ്യമായി ഓരോ മുന്തിരിയും കുലയില്‍ നിന്ന് വേര്‍പ്പെടുത്തി എടുത്തു ഒരു പാത്രത്തില്‍ വെക്കുക.
ഇനി മുന്തിരി നല്ലപോലെ വൃത്തിയാക്കാന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. ബേക്കിംഗ് പൗഡര്‍ ഒരു ടിസ്പൂണ്‍, ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് എന്നിവ മുന്തിരി വെച്ചിരിക്കുന്ന പാത്രത്തില്‍ ചേര്‍ത്ത് നന്നായി കുലുക്കുക.

ഇങ്ങനെ ബേക്കിംഗ് പൗഡറും ഉപ്പും മുന്തിരിയില്‍ നന്നായി പുരളും വിധത്തില്‍ ചേര്‍ത്ത് അര മണിക്കൂര്‍ നേരം വെക്കുക. അര മണിക്കൂര്‍ കഴിഞ്ഞു മുന്തിരി നല്ല വെള്ളം ഉപയോഗിച്ച് നന്നായി കഴുകി എടുത്താല്‍ മതിയാകും.

ശരീരത്തിലെ ഓരോ അധിക കിലോ ഭാരവും കാഴ്ചയെ ബാധിക്കും; ഒടുവില്‍ ഇരുട്ടിലുമാക്കും

ശരീരത്തിലെ ഓരോ അധിക കിലോ ഭാരവും കാഴ്ചയെ ബാധിക്കും; ഒടുവില്‍ ഇരുട്ടിലുമാക്കും. അരക്കെട്ടിലുണ്ടാകുന്ന വണ്ണക്കൂടുതലും അമിതഭാരവും മാത്രമല്ല കൊഴുപ്പ് സമ്മാനിക്കുന്നത്, കണ്ണിനെ കൂടി ഇരുട്ടിലാക്കാന്‍ അതിന് കഴിയും.

അന്നനാളത്തിലെ ബാക്ടീരയകളുടെ കൂട്ടത്തെ മാറ്റിമറിക്കാന്‍ കൊഴുപ്പിന് കഴിയും. ഇവയുടെ പരിവര്‍ത്തനം പ്രായാധിക്യത്താല്‍ ഉണ്ടാകുന്ന മാക്യലര്‍ ഡീജനറേഷന്‍ അഥവ AMD-ക്ക് കാരണമാകും. അന്ധതാ രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്ന് ചുരുക്കം. കാഴ്ച മങ്ങാനും തിളക്കത്തെ പ്രതിരോധിക്കാനും കഴിയാത്ത അവസ്ഥയിലേക്കാണ് ഇവ കൊണ്ടു ചെന്നെത്തിക്കുക.

അമിത ഭാരവും കൊഴുപ്പും കാഴ്ചയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ പഠനമാണ് മുന്നറിയിപ്പ് നല്‍കുന്നത്. കുടലുകളിലെ ബാക്ടീരിയകള്‍ക്ക് അന്ധതയിലേക്ക് ശരീരം നീങ്ങുന്നതില്‍ വലിയ പങ്കുണ്ടെന്നാണ് പഠനം പറയുന്നത്. രക്തക്കുഴല്‍ സംബന്ധമായ കണ്ണിന്റെ പ്രായാധിക്യത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഗട്ട് മൈക്രോബയോം കാരണമാകുമെന്ന് ഗവേഷകനായ മൈക് സഫീഹ പറയുന്നു. കാനഡയിലെ മോണ്‍ട്രിയല്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറാണ് ഇദ്ദേഹം.

അന്ധരോഗങ്ങള്‍ക്ക് കാരണമാകാന്‍ ശരീരത്തിനുള്ളില്‍ വസിക്കുന്ന ബാക്ടീരിയകള്‍ കാരണമാകും. അന്നനാളത്തിലും കുടലിലും വസിക്കുന്ന ബാക്ടീരിയകള്‍ക്ക് കൊഴുപ്പ് മൂലമുണ്ടാകുന്ന വ്യതിയാനങ്ങള്‍ ആരോഗ്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

കണ്ണിന്റെ പിന്‍ഭാഗത്ത് വലിയ രീതിയില്‍ കൊഴുപ്പ് അടിയുന്നതാണ് AMD രോഗം. നാഡികോശങ്ങളെ കൊഴുപ്പ് നശിപ്പിക്കുന്നതാണ് ഈ രീതിയിലുള്ള അന്ധതയ്ക്ക് കാരണം. നാഡീ കോശങ്ങളെ നശിപ്പിച്ച ശേഷം രക്തക്കുഴലില്‍ അസുഖകരമായ വളര്‍ച്ചയുണ്ടാകുന്നു.

തുടക്കത്തില്‍ തന്നെ എഎംഡി തിരിച്ചറിഞ്ഞാല്‍ ചികില്‍സ തേടാം. എന്നാല്‍ കാലം കഴിയുതോറും ചികില്‍സയുടെ ഫലം കുറഞ്ഞുവരും. അതിനാല്‍ രോഗം

ക്യാന്‍സറിന്‍റെ മരണക്കയത്തിൽ നിന്നും മഹത്തായ ഒരു ആയുര്‍വേദ ഔഷധംകൊണ്ട് ജീവന്‍ തിരിച്ചു കിട്ടിയ ഒരു എഞ്ചിനീയറുടെ അനുഭവകഥ

വൈദ്യ ശാസ്ത്രത്തിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് അർബുദം അഥവാ ക്യാൻസർ എന്ന രോഗം. രോഗം മൂർച്ഛിച്ചാൽ രോഗി രക്ഷപ്പെടാനുള്ള സാദ്ധ്യത വളരെ വിരളമാണ്. കീമോ തെറാപ്പി പോലുള്ള ചികിത്സകൾക്ക് രോഗിയുടെ ആയുസ്സ് കുറച്ചുകാലം കൂടി നീട്ടി നൽകാൻ കഴിഞ്ഞേക്കും. എങ്കിലും രോഗ ബാധയുടെ അവസാന ഘട്ടത്തിൽ എത്തിയവർക്ക് ചികിത്സകൾ പലതും ഫലിക്കാറില്ല. അപ്പോഴേക്കും രോഗിയും കുടുംബവും ആസന്നമായ മരണത്തിന് വേണ്ടി മാനസികമായി തയ്യാറെടുത്തിരിക്കും. അത്തരം ഒരു മരണച്ചുഴിയിൽ നിന്നും ആയുർവേദം എന്ന മഹാവൈദ്യൻ കരകയറ്റിയ ഒരാളാണ് ഇന്ന് നമ്മോട് സംസാരിക്കുന്നത്.

കെമിക്കൽ എൻജിനീയറിംഗിൽ ഉന്നത ബിരുദം സ്വന്തമാക്കിയ കോഴിക്കോട് സ്വദേശി ഹരീന്ദ്രനാഥ് ന്യൂസിലൻഡിലെ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ കെമിക്കൽ എൻജിനീയർ ആയി ജോലി ചെയ്യവേ 2002 കാലത്താണ് ആണ് ഹരീന്ദ്രന് രക്താർബുദം പിടിപെടുന്നത്. ന്യൂസിലൻഡിലെ പ്രഗത്ഭമായ പല ആശുപത്രികളിലും അതി വിദഗ്ദരായ ഡോക്ക്റ്റർമാരുടെ ചികിത്സ നേടി. പല രീതിയിലുമുള്ള ചികിത്സകളും ഫലം കണ്ടില്ല ഒടുവിൽ കീമോ തെറാപ്പിക്ക് വിധേയനായി അവിടെയും പ്രതീക്ഷ കൈവിട്ടു.

അപ്പോഴേക്കും 8 വർഷങ്ങൾ കഴിഞ്ഞിരുന്നു. ഹതാശനായി എപ്പോൾ വേണമെങ്കിലും തേടി എത്തിയേക്കാവുന്ന മരണത്തെ സ്വീകരിക്കാൻ മനസ്സാൽ സന്നദ്ധനായി ഹരീന്ദ്രനാഥ് നാട്ടിലേക്ക് മടങ്ങി . നാട്ടിലും പ്രശസ്തമായ ഹോസ്പിറ്റലുകളിൽ ചികിത്സ നോക്കി. അവർക്കും കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അപ്പോഴേക്കും രോഗം മൂർച്ഛിച്ച് ശരീരം തളർന്ന് വീൽ ചെയറിൽ ആയിരുന്നു. ശരീര ഭാരം നാലിലൊന്നായി.

ഒടുവിൽ ഒട്ടും പ്രതീക്ഷയില്ലാതെയാണ് ആയുർവേദവും പരീക്ഷിച്ച് നോക്കാമെന്ന് ഇദ്ദേഹം തീരുമാനിക്കുന്നത്. ഇന്റെര്നെറ്റിലൂടെയാണ് കാൻസറിനുള്ള ആയുർവേദ മരുന്നുകളെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. ഒടുവിൽ നാട്ടിൽ സുലഭമായ പരമ്പരാഗത ഔഷധ ചെടിയായ അശ്വഗന്ധയുടെ നീര് തന്റെ രോഗത്തിന് ശമനം നൽകും എന്ന് രവീന്ദ്രനാഥ് വായിച്ചറിഞ്ഞു. ഒരു വൈദ്യന്റെ നിർദ്ദേശത്തോടെ അശ്വഗന്ധയുടെ നീര് എന്ന ഔഷധം സേവിക്കാൻ തുടങ്ങി.

ദിവസങ്ങൾക്കുള്ളിൽ തന്നെ അത്ഭുതകരമായ മാറ്റങ്ങളാണ് ഉണ്ടായത്. ആഴ്ചകൾക്കുള്ളിൽ തന്നെ രോഗിയുടെ നില വലിയ രീതിയിൽ മെച്ചപ്പെട്ടു. ഒരു മാസത്തെ ഉപയോഗം കൊണ്ട് രക്തത്തിലെ ലിംഫോസൈറ്റിന്റെ അളവ് അഞ്ചിരട്ടിയായി ഉയർന്നു. ശരീരരത്തിന് രോഗപ്രതിരോധ ശേഷി നൽകുന്ന രക്തത്തിലെ ഘടകമാണ് ലിംഫോസൈറ്റ്. തന്മൂലം ആരോഗ്യം വളരെ അധികം മെച്ചപ്പെട്ടു.

ശരീരഭാരം വീണ്ടെടുത്തു. അതെ അവിടെ ആ അത്ഭുതം പ്രവർത്തിക്കുകയായിരുന്നു. ആയുസ്സിന്റെ വേദമായ ആയുർവേദത്തിന്റെ മഹാത്ഭുതം. ഒരു വർഷം കൊണ്ട് അർബുദം എന്ന രോഗം രവീന്ദ്രനാഥിനെ പൂർണ്ണമായും വിട്ടുപിരിഞ്ഞു. മരണത്തിൽ നിന്നും തന്നെ കൈപിടിച്ചുയർത്തിയ ആ മഹാ വൈദ്യത്തിന്റെ സാദ്ധ്യതകൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ന് രവീന്ദ്രനാഥ് ഒരു മുപ്പതുകാരന്റെ ചുറുചുറുക്കും ആരോഗ്യത്തോടും കൂടെ.

പാമ്പിന്‍റെ കടിയേറ്റാല്‍ വിഷചികിത്സാ കേന്ദ്രത്തിലേക്കല്ല ഓടേണ്ടത്‌ !

കോട്ടയത്ത് പാമ്പുകടിയേറ്റ് ഒരു നാലുവയസ്സുകാരൻ മരണപ്പെട്ട വാർത്ത വായിച്ചു. അംഗനവാടിയിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്.

വിവരമറിയാതെ കുട്ടി ബോധമറ്റു വീണതിനെ തുടർന്ന് ബന്ധുക്കൾ പുഞ്ചവയലിലുള്ള സ്വകാര്യ വിഷചികിത്സാ കേന്ദ്രത്തിൽ കൊണ്ടുപോയി എന്നാണ് വാർത്ത. സ്ഥിതി വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി മരണമടഞ്ഞു. സങ്കടകരമാണ്, ആ കുഞ്ഞിന്റെ വേർപാടിൽ അനുശോചിക്കുന്നു.

ഗോൾഡൻ അവർ എന്നൊന്നുണ്ട്, മലയാളത്തിൽ സുവർണ നിമിഷങ്ങൾ എന്നുപറയാം. എന്തുതരം അപകടവും ആയിക്കോട്ടെ, ശരിയായ ശാസ്ത്രീയ ചികിത്സാ സൗകര്യമുള്ള സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിയാൽ, രക്ഷപ്പെടാനുള്ള സാധ്യത അത്രയും വലുതായിരിക്കും. ആ സമയമാണ് കപട ചികിത്സയുടെ പേരിൽ നഷ്ടപ്പെടുന്നത്.

കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 95 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകർ ഉപയോഗിക്കുന്നത്.

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.

കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.

മന്ത്രവാദം നടത്തിയും ഒറ്റമൂലി പ്രയോഗിച്ചും പാമ്പുകടിയേറ്റവരെ രക്ഷിച്ചു എന്ന അവകാശവാദം മുഴക്കുന്നവർക്ക് പത്മശ്രീ അടക്കമുള്ള ബഹുമതികൾ നൽകുമ്പോൾ, അവർ വിതയ്ക്കുന്ന അശാസ്ത്രീയതകൾക്ക് ഇരയാകുന്നത് സാധാരണക്കാരാണ്. ഇതൊക്കെ വിശ്വസിക്കുന്ന സാധാരണക്കാരാണ് വീണ്ടും വീണ്ടും ഈ അബദ്ധത്തിൽ ചാടുന്നത്. എന്തിലും ഏതിലും പഴമയുടെ സിദ്ധാന്തം നിറച്ചാൽ, നഷ്ടപ്പെടുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനാണ് എന്ന് മറക്കരുത്.

സുവർണ്ണ നിമിഷങ്ങളെ കുറിച്ച് ഒരു വാക്കുകൂടി. പാമ്പുകടികളിൽ ബഹുഭൂരിപക്ഷവും സംഭവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. പാമ്പുകടിക്കെതിരെയുള്ള മറുമരുന്ന് അടക്കമുള്ള സൗകര്യങ്ങളുള്ള ആശുപത്രികൾ നഗരങ്ങളിൽ മാത്രവും. സുവർണ്ണനിമിഷങ്ങൾ ഇല്ലാതാവാൻ ഈ ഒറ്റക്കാരണം മതി. ഇതിന്റെ കൂടെ സ്വകാര്യ വിഷ ചികിത്സാകേന്ദ്രങ്ങൾ (ഏത് എന്ന് വാർത്തയിലില്ല, അതുകൊണ്ട് എന്തു തരം കേന്ദ്രം എന്ന് അറിയില്ല) കൂടിയാകുമ്പോൾ എല്ലാം പൂർത്തിയാകും.

ആസ്ത്മ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഇതിലും നല്ല മാര്‍ഗങ്ങള്‍ വേറെയില്ല

കുട്ടികളിലുണ്ടാകുന്ന രോഗങ്ങളില്‍ ഒരു പ്രധാനവില്ലനാണ് ആസ്ത്മ. 5.5 മില്യണിലധികം കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്.

ലോകത്താകെയുള്ള നിരവധി ശാസ്ത്രജ്ഞരും ഗവേഷകരും ആസ്ത്മയ്ക്ക് കൃത്യമായി ഒരു മരുന്ന് കണ്ടെത്താനുളള പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുകയാണ്. എന്നാല്‍ ആസ്ത്മയെ പ്രതിരോധിക്കാനായി സ്വന്തം അടുക്കളയില്‍ നിന്നും വീട്ടുപരിസരത്തു നിന്നും മരുന്നുകള്‍ കണ്ടെത്താവുന്നതാണ്.

1. രാവിലെ തേന്‍ കുടിക്കുന്നത് ആസ്ത്മയുടെ ആക്രമണത്തില്‍ നിന്നുള്ള വേദനകളെ ചെറുക്കാന്‍ സഹായിക്കും.

2. ഒരു ടീസ്പൂണ്‍ നിറയെ തേനും ചുക്ക് പൊടിച്ചതും കുരുമുളക് പൊടിച്ചതും ഒന്നിച്ച് ചേര്ത്ത്ണ കഴിക്കുന്നത് നല്ലതാണ്.

3. ചൂടുപാലില്‍ തുല്യഅളവില്‍ തേനും ഒലീവ് ഓയിലും ചേര്ത്ത്് കഴിക്കുക.

4. ഉണക്കിയ അത്തിപ്പഴം ശ്വസനപ്രക്രിയ ക്രമമാക്കാന്‍ സഹായിക്കും.

5. അരഗ്ലാസ് ഉലുവ തിളപ്പിച്ച് ജ്യൂസാക്കി ഇഞ്ചിനീരും ചേര്ത്ത് കഴിക്കുന്നത് ശ്വാസകോശത്തെ കഫരഹിതമാക്കും.

6. ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്ത്ത്ം തണുത്ത പാലില്‍ ചേര്ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് നല്ലൊരു പ്രതിരോധമാര്ഗതമാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ മുന്തിരിക്ക് കഴിവുണ്ട്.

7. ആസ്ത്മ ബാധിച്ചാല്‍ കടുകെണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.

8.ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്ത്ത് പലവട്ടമായി കഴിക്കാന്‍ കൊടുക്കുക.

9. കഫശല്യംകൊണ്ട് മൂക്കടഞ്ഞുപോയാല്‍ മുരിങ്ങയില നീരില്‍ ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ പൊടിച്ച് ചേര്ത്ത് മൂര്ധാകവില്‍ കുഴമ്പിടുക. ചുക്ക്, ഇരട്ടിമധുരം, തിപ്പലി ഇവ പൊടിച്ച് തേനില്‍ ചാലിച്ച് കുറേശ്ശെയായി അലിയിച്ചിറക്കാന്‍ കൊടുക്കാം. പേരയില, തുളസിയില ഇവയിട്ട് തിളപ്പിച്ച വെള്ളം ആവി കൊള്ളിക്കുന്നതും നല്ലതാണ്.ഈ അറിവ് നിങ്ങളെപ്പോലെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഉപകാരം ആകുവാന്‍ ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുക .ആര്‍ക്കെങ്കിലും തീര്‍ച്ചയായും ഉപകാരം ആകും .

നാലു സെന്റ് സ്ഥലത്ത് 25 ലക്ഷത്തിന് രണ്ടു നില വീട്

കോഴിക്കോട് മെഡിക്കൽ കോളജിനു സമീപമുള്ള ഫൈസലിന്റെ വീടാണിത്. വെറും നാലു സെന്റ് സ്ഥലത്താണ് 1250 ചതുരശ്രയടിയിൽ ഈ വീട് നിൽക്കുന്നത്. വീടിന്റെ ചുറ്റളവ് മൂന്ന് സെന്റിൽ ഒതുക്കിയിരിക്കുന്നതിനാല്‍ കെട്ടിട നിർമാണ ചട്ടപ്രകാരമുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനായി.

കുറഞ്ഞ ബജറ്റിൽ അത്യാവശ്യ സൗകര്യങ്ങളെല്ലാമുള്ള രണ്ടു നില വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ആവശ്യം.

ചുറ്റുപാടുമുള്ള മനോഹരമായ പ്ലോട്ടിനോട് ഇഴുകിച്ചേരുന്ന ഡിസൈനാണ് വീടിനെ ശ്രദ്ധേയമാക്കുന്നത്.

വൈറ്റ് തീമാണ് വീടിന്റെ എലിവേഷനും ഇന്റീരിയറിനും കൊടുത്തിരിക്കുന്നത്. ഇതിലൂടെ കൂടുതൽ വിസ്തൃതിയും വീടിന് തോന്നിക്കുന്നുണ്ട്. എലിവേഷനിൽ കോൺട്രാസ്റ്റ് നൽകുന്നതിനായി ബ്ലാക്ക്& വൈറ്റ് ക്ലാഡിങ് സ്‌റ്റോണുകൾ പതിപ്പിച്ചിട്ടുണ്ട്. വെറും ഒരു സെന്റിലും മനോഹരമായി ലാൻഡ്സ്കേപ്പിങ് ഒരുക്കിയിരിക്കുന്നു. പുൽത്തകിടിയും ചെറുമരങ്ങളും മുറ്റം മോടി പിടിപ്പിക്കുന്നു. എലിവേഷന്റെ തുടർച്ചയെന്നോണം വൈറ്റ് & ബ്ലാക് ഇന്റർലോക്ക് ടൈലുകളാണ് മുറ്റത്തു വിരിച്ചത്.

സ്വാഭാവിക പ്രകാശം സമൃദ്ധമായി ലഭിക്കുന്നതിന് കോർണർ ജനാലകളും സ്‌കൈലൈറ്റുകളും എലിവേഷനിൽ നൽകിയത് ശ്രദ്ധേയമാണ്. മുകൾ നിലയിൽ ചെറിയൊരു ബാൽക്കണി നൽകിയിട്ടുണ്ട്. ഇവിടെ നിന്നുള്ള പുറംകാഴ്ചകൾ മനോഹരമാണ്.

വൈറ്റ് വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിന് നൽകിയിരിക്കുന്നത്. ലിവിംഗും ഡൈനിംഗും ഓപ്പൺ ശൈലിയിലാണ്. സ്ഥല ഉപയുക്തത നൽകാൻ ഇന്റീരിയറിൽ ശ്രദ്ധിച്ചിട്ടുണ്ട്.

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ്പിട്ട ലളിതമായ ഊണുമേശ. ഊണുമുറിയുടെ ഒരു ഭിത്തിയിൽ ടിവി യൂണിറ്റ് നൽകി. രണ്ടു ഫ്‌ളൈറ്റിൽ തീരുന്ന ലളിതമായ ഗോവണി. ഇതിന്റെ താഴെയുള്ള ഭാഗത്താണ് ഒരു കിടപ്പുമുറി ക്രമീകരിച്ചത്. ഗോവണിയുടെ താഴെ സ്‌റ്റോറേജ് യൂണിറ്റുകളും നൽകിയിട്ടുണ്ട്.

ലളിതമായ അടുക്കള. ഗ്രാനൈറ്റാണ് കൗണ്ടർടോപ്പിനു നൽകിയത്. മൾട്ടിവുഡ് കൊണ്ട് സ്‌റ്റോറേജ് യൂണിറ്റുകൾ നിർമിച്ചു. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്.

താഴെ ഒന്നും മുകളിൽ രണ്ടും കിടപ്പുമുറികൾ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മുകൾനിലയിൽ ബാൽക്കണിക്കുസമീപം ഒരു ഓഫിസ് കം റീഡിങ് സ്‌പേസും സജ്ജീകരിച്ചു. അത്യാവശ്യസൗകര്യങ്ങൾ എല്ലാം സജ്ജീകരിച്ച ഈ വീടിന് വെറും 25 ലക്ഷം രൂപയാണ് ചെലവായത്.

ഇനി ചിലവ് കുറയ്ക്കാന്‍ എന്തെല്ലാമാണ് ചെയ്തിരിക്കുന്നത് എന്ന് നോക്കാം.

വൈറ്റ് പെയിന്റാണ് എക്സ്റ്റീരിയറിലും ഇന്റീരിയറിലും. ഇത് ഫർണിഷിങ്ങിൽ നല്ലൊരു തുക ലാഭിച്ചു. മാത്രമല്ല വീടിന് കൂടുതൽ വിശാലതയും തോന്നിക്കുന്നു.
പത്തുമാസം കൊണ്ട് പണിതീർത്തു. ചതുരശ്രയടി കുറക്കുകയും അനാവശ്യ ഭിത്തികൾ ഒഴിവാക്കുകയും ചെയ്തു ഉള്ള സ്‌പേസ് നന്നായി ഉപയോഗിച്ചു.

ഇന്റീരിയറിൽ അനാവശ്യ ആർഭാടങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. ഫോൾസ് സീലിങ് നൽകാതെ ഡയറക്ട് ലൈറ്റിങ് നൽകി. സ്വാഭാവിക പ്രകാശം സമൃദ്ധമായി ലഭിക്കുന്നത് കൊണ്ട് ലൈറ്റ് പോയിന്റുകൾ കുറച്ചു.

കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സിനായി

Construction, Design- Sajeendran Kommeri
Blue Pearl Constructions, Calicut
email- sajeendrankommeri1@gmail.com
Mob- 9388338833

ബാങ്ക് വിളിക്കുന്ന അവസരത്തില്‍ വുദൂ നിസ്കാരം തുടങ്ങിയവ നിര്‍വഹിക്കാമോ?

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ബാങ്ക് കേള്‍ക്കുമ്പോള്‍ അത് ശ്രദ്ധിച്ച് കേള്‍ക്കലും ഇജാബത് ചെയ്യലും സുന്നതാണ്. അവക്ക് തടസ്സമാവുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്. ഹനഫീ മദ്ഹബ് പ്രകാരം ബാങ്കിനു ഇജാബത് ചെയ്യല്‍ നിര്‍ബന്ധമാണ്. ദിക്റ്, ഖുര്‍ആന്‍ പാരായണം, ഇല്‍മ് പഠിപ്പിക്കല്‍ തുടങ്ങി അത് പോലോത്ത കാര്യങ്ങളെല്ലാം നിര്‍ത്തി വെക്കല്‍ സുന്നതാണെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. ബാങ്കിന് ഇജാബത് ചെയ്യാതിരിക്കല്‍ കറാഹതുമാകുന്നു. വുദു, നിസ്കാരം എന്നിവ ഇജാബതിനു തടസ്സമാവുമെന്നതിനാല്‍ അവ ബാങ്ക് കഴിഞ്ഞതിനു ശേഷം നിര്‍വഹിക്കുന്നതാണ് നല്ലത്.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നാഥന്‍ തുണക്കട്ടെ.

മാങ്ങാബിരിയാണി ഉണ്ടാക്കിയിട്ടുണ്ടോ

നിങ്ങള്‍ മാങ്ങാബിരിയാണി ഉണ്ടാക്കിയിട്ടുണ്ടോ? ഇപ്പോള്‍ മാങ്ങാകാലമാണല്ലോ ചിക്കൻ ബിരിയാണിയെ വെല്ലുന്ന മാങ്ങാബിരിയാണി ഉണ്ടാക്കി നോക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Garam Masala

 

ഇഡ്ഡലി സ്റ്റാന്റ് ഇല്ലാതെ എങ്ങനെ ഇഡ്ഡലി ഉണ്ടാക്കാം എന്നു നോക്കാം

ഇഡ്ഡലി മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരു പലഹാരമാണ്. ഇത് ഉണ്ടാക്കുന്നതിനു ഇഡ്ഡലി സ്റ്റാന്റ് ആവശ്യമാണ്. എന്നാല്‍ ഇഡ്ഡലി സ്റ്റാന്റ് ഇല്ലാതെ എങ്ങനെ ഇഡ്ഡലി ഉണ്ടാക്കാം എന്നു നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: deeps kitchen malayalam