മൊബൈൽ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും കാമറയിൽ പതിയുന്നത് കാണാം..!!

സൗദിയിൽ ഇന്ന് മുതൽ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തതും ഡ്രൈവിങ്ങിനിടെ മൊബെയിൽ ഉപയോഗിക്കുന്നതും പിടി കൂടാൻ കാമറകൾ പ്രവർത്തിച്ച്‌ തുടങ്ങിയതോടെ നിയമ ലംഘനം കാമറ പിടി കൂടുന്ന വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ച്‌ തുടങ്ങി.(ഇവ പരീക്ഷണാർത്ഥം കാമറകൾ പ്രവർത്തിപ്പിച്ചപ്പോൾ രേഖപ്പെടുത്തിയതായിരിക്കാനാണു സാധ്യത)

വീഡിയോ താഴെ കാണാം

 

ഡ്രൈവിങ്ങിനിടെ മൊബെയിൽ ഉപയോഗിക്കുന്നവരെയും സീറ്റ്‌ ബെൽറ്റ്‌ ധരിക്കാത്തവരെയും കാമറ വഴി പിടി കൂടുന്നത്‌ ഇന്ന് ഉച്ച മുതലാണു ആരംഭിച്ചത്‌.

റിയാദ്‌, ജിദ്ദ, ദമാം എന്നിവിടങ്ങളിലാണു ആദ്യ ഘട്ടത്തിൽ കാമറയിൽ മൊബെയിൽ-സീറ്റ്‌ ബെൽറ്റ്‌ നിയമ ലംഘനങ്ങൾ പിടികൂടുന്നത്‌ ആരംഭിച്ചിട്ടുള്ളത്‌.

വാഹനങ്ങളുടെ മുൻ സീറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാരൻ സീറ്റ്ബെൽറ്റ്‌ ധരിക്കാതിരുന്നാൽ വാഹനമുടമ പിഴ അടക്കേണ്ടി വരും.

വാഹനങ്ങളോടിക്കുന്നവർ എല്ലാ വിധ മുൻ കരുതലുകളുമെടുക്കണമെന്ന് സൗദി മുറൂർ ആവശ്യപ്പെട്ടു.

സൗദി ട്രാഫിക്‌ വിഭാഗത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്ത ബോധവത്ക്കരണ വീഡിയോ താഴെ കാണാം

Leave a Reply

Your email address will not be published. Required fields are marked *