സൗദിവത്ക്കരണ നിബന്ധനകൾ ; നിരവധി റെന്റ് എ കാർ സ്ഥാപനങ്ങൾ അടച്ച് പുട്ടുന്നു .

 

മാർച്ച് 18 നു സൗദിവത്ക്കരണം നിർബന്ധമാകുന്ന റെന്റ് എ കാർ സ്ഥാപനങ്ങൾ പലതും സൗദിവത്ക്കരണ നിബന്ധനകൾ പാലിക്കാൻ കഴിയാത്തതിനെത്തുടർന്ന് അടച്ച് പൂട്ടൽ ആരംഭിച്ചതായി റിപ്പോർട്ട്

സൗദിവത്ക്കരണ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് വൻ തുക പിഴ നൽകേണ്ടി വരുമെന്നതിനാൽ പിഴ ഭയന്നാണു പലരും നേരത്തെ മേഖലയിൽ നിന്ന് പിൻ വാങ്ങുന്നത്

സൗദികൾക്ക് നൽകേണ്ടി വരുന്ന ഉയർന്ന ശംബളം പലർക്കും തിരിച്ചടിയാകുന്നുണ്ട്. മറ്റു ചെലവുകൾ തന്നെ ധാരാളമാണെന്നിരിക്കെ ശംബളത്തിന്റെ അമിത ബാധ്യത കൂടെ താങ്ങാൻ കഴിയിന്നില്ലെന്ന നിലപാടാണു ചിലർക്.

വാരാന്ത്യങ്ങളിലും രണ്ട് ഷിഫ്റ്റിലുമൊക്കെയായി പല സൗദികളും ജോലി ചെയ്യാൻ ഇഷ്ടപ്പെടാത്തതിനാൽ സംബൂർണ്ണ സൗദിവത്ക്കരണം ഈ മേഖലയിൽ അപ്രാപ്യമാണെന്നാണു ചിലരുടെ അഭിപ്രായം.

 

അതേ സമയം സംബൂർണ്ണ സൗദിവത്ക്കരണം വിജയം കാണുമെന്നും സൗദി യുവാക്കൾക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കുമെന്നും മേഖലയിലെ ചില ഇൻവെസ്റ്റേഴ്സ് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *