ജ്വല്ലറി സൗദിവത്ക്കരണം വൻ വിജയം..!!!!

 

റിയാദ്‌: രാജ്യത്തെ ജ്വല്ലറികളിൽ സംബൂർണ്ണ സ്വദേശിവത്ക്കരണം നിർബന്ധമാക്കിയത്‌ വൻ വിജയമായെന്ന് റിപ്പോർട്ട്‌.96.5 ശതമാനം ജ്വല്ലറികളും സ്വദേശിവത്ക്കരണ നിയമങ്ങൾ പാലിച്ചു.

രാജ്യത്തെ വിവിധ മേഖലകളിലെ ജ്വല്ലറികളിൽ കഴിഞ്ഞ മൂന്ന്
മാസത്തിനിടെ തൊഴിൽ മന്ത്രാലയം നിരവധി പരിശോധനകൾ നടത്തി.

14000 ത്തിലധികം ജ്വല്ലറികളിൽ പരിശോധന നടത്തിയതിൽ 535 സ്ഥാപനങ്ങളിൽ മാത്രമാണു നിയമ ലംഘനങ്ങൾ കണ്ടെത്താനായത്‌.

 

ആഭ്യന്തര, തൊഴിൽ, വാണിജ്യ, മുനിസിപ്പൽ മന്ത്രാലയങ്ങളും ജവാസാത്തും സുരക്ഷാ വകുപ്പും ഗവർണ്ണറേറ്റുകളും യോജിച്ചാണു സൗദിവത്ക്കരണ പ്രക്രിയ നടപ്പാക്കുന്നതിൽ രംഗത്തുള്ളത്‌.

മൂന്ന് മാസം മുംബായിരുന്നു സൗദിയിലെ മുഴുവം ജ്വല്ലറികളിലും സംബൂർണ്ണ സൗദി വത്ക്കരണം നിലവിൽ വന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *