പിതാവ് മരണപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം ലഭിക്കും, 

നമ്മുടെ ചുറ്റും പാവപ്പെട്ട ഒരുപാട് പെണ്‍കുട്ടികള്‍ വിവാഹ പ്രായമെത്തിയിട്ടും സാമ്പത്തിക പ്രയാസം കാരണം കല്യാണം നടത്താന്‍ പ്രയാസപ്പെടുന്നവരാണ്. നാട്ടുകാരും,  സംഘടനകളും, മഹല്ല്-അമ്പല കമ്മിറ്റികളും എല്ലാം ഇത്തരം കാര്യങ്ങളില്‍ വളരെ ശ്രദ്ധപുലര്‍ത്തുകയും സഹായങ്ങള്‍ നല്‍കി വരുകയും ചെയ്യുന്നുണ്ട്. പക്ഷെ പിതാവിന്റെ മരണ ശേഷം അനാഥരായ പെണ്‍കുട്ടികള്‍ക്ക് മുന്നിട്ടു നില്‍ക്കാനും വിവാഹ നടത്താനും ഏറെ പ്രയാസപ്പെടുമ്പോള്‍, എന്ത് തന്നെ നല്‍കിയാലും നഷ്ടപ്പെട്ട പിതാവിന് പകരമാവില്ലെങ്കിലും, നമ്മളെകൊണ്ട് ആവുന്നത് ചെയ്യാന്‍ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്.

അതോടൊപ്പം പിതാവ് മരണപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് APL/BPL
വിത്യാസമില്ലാതെ 30000 രൂപ  ധനസഹായം ലഭിക്കും, 

അതിന് വേണ്ടി ചെയ്യേണ്ടത്

 കല്യാണം നടക്കുന്നതിന്‍റെ ഒരു മാസം മുമ്പ് അതാത് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ അപേക്ഷ കൊടുക്കണം.
ആവശ്യമായ എല്ലാ രേഖകളും വെച്ച് അപേക്ഷ നല്‍കണം.

വിവാഹിതയാകുന്ന കുട്ടിയുടെ വിധവയായ മാതാവാണ് അപേക്ഷ നല്‍കേണ്ടത്. ഈ വിവരം നമ്മുടെ അറിവില്‍ ആരെങ്കിലും ഉണ്ടങ്കില്‍ അവരെ അറിയിക്കുക. 30000 ഒരു വലിയ തുകയല്ലയിരിക്കാം എന്ന് നിങ്ങള്‍  കരുതുന്നുണ്ടെങ്കില്‍ അറിയുക ഇവിടെ ഇങ്ങനെയും ചില വിവാഹങ്ങള്‍ നടക്കുന്നുണ്ട്…

പലതും കാണുമ്പോഴും കേള്‍ക്കുമ്പോഴും നാമെല്ലാം കരുതുന്നതാണ് എന്റെ കയ്യില്‍ പനമില്ലതത് കൊണ്ട് എന്നെകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്. ഇതിപ്പോ നമ്മുടെയെല്ലാം നികുതിപ്പണം ശെരിയായ ആവശ്യത്തിനു വേണ്ടി ഉപയോഗപ്പെടുമ്പോള്‍ അത് അര്‍ഹമായവരിലെക്ക് എത്തിക്കാനെങ്കിലും ശ്രെദ്ധിക്കുമല്ലോ…..

 

Leave a Reply

Your email address will not be published. Required fields are marked *