ക്ലീനിംഗ് ജോലികൾ ചെയ്യാനും സൗദികൾ തയ്യാറാകുന്ന ദിനം വരും ; ശൂറാ മെംബർ.

റിയാദ്‌: വിദേശികൾക്ക്‌ മാത്രം ചെയ്യാൻ സാധിക്കുമെന്ന് കരുതപ്പെടുന്ന തൊഴിലുകളെല്ലാം സൗദികൾ ചെയ്യുന്ന ഒരു ദിനം വരുമെന്ന് സൗദി ശൂറാ മെംബർ ഡോ: സാമി സെയ്ദാൻ അഭിപ്രായപ്പെട്ടു.

ക്ലീനിംഗ്‌ ജോലികൾ, ബാർബർ ജോലികൾ, ആശാരിപ്പണി , പെയിന്റിംഗ്‌ , മെക്കാനിക്ക്‌ തുടങ്ങി നിലവിൽ സൗദികൾ ജോലി ചെയ്യാതെ വിട്ട്‌ നിൽക്കുന്ന മുഴുവൻ മേഖലകളിലും തൊഴിൽ ചെയ്യാൻ സന്നദ്ധരായി സൗദികൾ മുന്നിട്ടിറങ്ങും.

ബാർബർ മേഖല അടക്കം ചില ജോലികളിൽ സൗദിവത്ക്കരണം സാധ്യമല്ലെന്ന സൗദി ജോബ്‌ ക്രിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ട്‌ സൂചിപ്പിച്ചപ്പോൾ സമൂഹത്തിന്റെ പൊതു വീക്ഷണങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നും എല്ലാ മേഖലകളിലും സൗദികൾ എത്തിപ്പെടുമെന്നും ശൂറ മെംബർ പറഞ്ഞു.

 

നിലവിൽ ഓഫീസുകളിൽ കോഫി മേക്കർമാരായി സൗദികളെ കാണാം.

അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ വരെ അവിടത്തെ പൗരന്മാർ ക്ലീനിംഗ്‌ ജോലികൾ ചെയ്യുന്നത്‌ കാണാം. ഇവിടെയും അത്‌ പോലെ മാറ്റം വരും.

ബിനാമി ബിസിനസുകൾക്കെതിരെ പോരാടാനും സ്വദേശിവത്ക്കരണം ഊർജ്ജിതപ്പെടുത്താനും ശൂറ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *