ഷാര്‍ജയിലെ പ്രധാന പാത മാര്‍ട്ടിര്‍സ് റോഡ് വെള്ളിയാഴ്ച അടച്ചിടും

ഷാര്‍ജ : ഷാര്‍ജയിലെ പ്രധാന പാത വെള്ളിയാഴ്ച അടച്ചിടും. യൂണിവേഴ്സിറ്റി സിറ്റി റോഡിന് സമാന്തരമായ മാര്‍ട്ടിര്‍സ് റോഡാണ് നാളെ അടച്ചിടുന്നത്. റോഡ് നാളെ അടച്ചിടുമെന്ന് ഷാര്‍ജ പൊലീസ് ട്വിറ്ററിലൂടെ പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 11 വരെയാണ് ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നത്.

മാര്‍ട്ടിര്‍സ് റോഡിലുള്ള ഷാര്‍ജ ലേഡീസ് ക്ലബിന്റെ വാര്‍ഷിക പരിപാടി നടക്കുന്നതിനെ തുടര്‍ന്നാണ് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിരിക്കുന്നതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *