ഒരൊറ്റ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രിയ വാര്യര്‍ സമ്പാദിക്കുന്നത് ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്

19കാരി മാത്രമാണെങ്കിലും പ്രിയ പ്രകാശ് വാര്യരുടെ ജനപ്രിയത ഇന്ന് വളരെ വലുതാണ്. ഒരൊറ്റ ഗാനരംഗത്തിലൂടെയാണ് പ്രിയ ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായത്. പാട്ട് റിലീസ് ചെയ്ത അന്ന് മുതല്‍ വലിയൊരു ആരാധകക്കൂട്ടമാണ് പ്രിയയ്ക്ക് പിന്നാലെ കൂടിയിരിക്കുന്നത്. ഇതിന്റെ തെളിവാണ് പ്രിയയ്ക്ക് ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും കുത്തനെ കൂടിയ ഫോളോവേഴ്സിന്റെ കണക്ക് തെളിയിക്കുന്നത്.

വളരെ ചുരുങ്ങിയ സമയത്തിനുളളിലാണ് 51 ലക്ഷത്തോളം ഫോളോവേഴ്സിനെ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ നേടിയത്. ഇതുകൊണ്ട് തന്നെ അതില്‍ നിന്നും നല്ലൊരു തുകയാണ് പ്രിയ സമ്പാദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രിയയുടെ ജനപ്രിയത കൂടിയതോടെ നിരവധി കമ്പനികളാണ് താരത്തെ സമീപിച്ചത്. തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യാനായാണ് കമ്പനികള്‍ പ്രിയയെ സമീപിക്കുന്നത്.

ഒരൊറ്റ പോസ്റ്റിന് ലക്ഷങ്ങള്‍ വരെ നല്‍കാനാണ് കമ്പനികള്‍ തയ്യാറാകുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു പോസ്റ്റിന് 8 ലക്ഷം രൂപ വരെ കമ്പനികള്‍ വാഗ്‌ദാനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സോനം കപൂര്‍ അടക്കമുളള നടിമാര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഉത്പന്നങ്ങളും ബ്രാന്‍ഡുകളും പ്രൊമോട്ട് ചെയ്യാറുണ്ട്. ഓരോ പോസ്റ്റിനും ലക്ഷങ്ങള്‍ ബോളിവുഡ് താരങ്ങളും സമ്പാദിക്കാറുണ്ട്.

രണ്ടേ രണ്ട് വീഡിയോ കൊണ്ട് മാത്രം ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ദുല്‍ഖര്‍ സല്‍മാന്‍, അനുഷ്ക ഷെട്ടി, തൃഷ, അമല പോള്‍ തുടങ്ങി നിരവധി പ്രമുഖരെ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പിന്നിലാക്കിയിട്ടുണ്ട്. ഒരു അഡാറ് ലവ് ജൂലൈയില്‍ റിലീസ് ചെയ്യുന്നതോടെ പ്രിയയുടെ ജനപ്രീതി വീണ്ടും ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *