സൗദിയിൽ ഒരു തൊഴിലാളിക്ക് മുന്നറിയിപ്പ് നൽകാതെ ജോലി ഉപേക്ഷിക്കാനുള്ള അവകാശം ഈ സന്ദർഭങ്ങളിൽ

സൗദിയിൽ ഒരു തൊഴിലാളിക്ക് മുന്നറിയിപ്പ് നൽകാതെ ജോലി ഉപേക്ഷിക്കാനുള്ള അവകാശം ഈ സന്ദർഭങ്ങളിൽ

തൊഴിലുടമയോട്‌ നേരത്തെ വിവരം അറിയിക്കാതെ തന്നെ ജോലി ഉപേക്ഷിക്കാൻ സൗദി നിയമം അനുശാസിക്കുന്ന സന്ദർഭങ്ങളുണ്ട്.

1. കരാർ പ്രകാരമുള്ള കടപ്പാടുകൾ പാലിക്കുന്നതിൽ തൊഴിലുടമ വീഴ്ച്ച വരുത്തുക

2. തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് കരാർ എഴുതുംബോൾ വ്യാജ ആനുകൂല്യങ്ങൾ തൊഴിലാളിക്ക് നൽകുക.

3. കരാറിൽ പറഞ്ഞതിനു തീർത്തും വ്യത്യസ്തമായ ജോലി ചെയ്യാൻ തൊഴിലാളിയെ നിർബന്ധിക്കുക.

4. തൊഴിലുടമയോ തൊഴിലുടമയുടെ കുടുംബാംഗങ്ങളോ അയാളുടെ ഉത്തരവാദിത്തപ്പെട്ടയാളോ തൊഴിലാളിയെയോ തൊഴിലാളിയുടെ കുടുംബാങ്ങളെയോ അക്രമിക്കുകയോ ധാർമ്മികതക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ ചെയ്യുകയോ ചെയ്യുക .

5.അപമാനകരമായോ ക്രൂരമായോ അനീതിപരമായോ  തൊഴിലാളിയോട് പെരുമാറുക

6.ജോലി സ്ഥലത്ത് തൊഴിലാളിയുടെ സുരക്ഷക്ക് ഭീഷണിയുള്ള എന്തെങ്കിലും അപകടം നില നിൽക്കുകയും അവ അറിഞ്ഞിട്ടും തൊഴിലുടമ ആ പ്രശ്നം പരിഹരിക്കാതിരിക്കുകയും ചെയ്യുക.

7.തൊഴിലുടമയോ പ്രതിനിധിയോ അവരുടെ മോശം പെരുമാറ്റം പ്രകടിപ്പിക്കുകയും തത്ഫലമായി കരാർ അവസാനിപ്പിക്കുന്ന കക്ഷിയായി തൊഴിലാളി ആയിത്തീരുകയും ചെയ്യുക.

മേൽ പറഞ്ഞ ഈ 7 കാര്യങ്ങൾ തൊഴിലുടമയിലോ അയാളുടെ പ്രതിനിധികളിലോ കണ്ടാൽ തൊഴിലാളിക്ക് മുന്നറിയിപ്പില്ലാതെ തൊഴിൽ ഉപേക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *