ഇന്ത്യൻ സിനിമയിൽ ആദ്യമായി സൈക്കിൾ സ്റ്റണ്ട് മലയാള സിനിമയിൽ.ഓൺലൈൺ കോണ്ടസ്റ്റ് നടത്തി അണിയറ പ്രവർത്തകർ

സിനിമയെന്നും പരിക്ഷണങ്ങളുടെ മാധ്യമമാണ്‌ പരിക്ഷണം വിജയമാകുമ്പോള്‍ ആ സിനിമയെ ജനങ്ങള്‍ ഓര്‍ക്കുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന BMX സൈക്ലിംഗ് ആദ്യമായ് ഉപയോഗിക്കുന്ന സിനിമയായി NONSENSE മാറുമ്പോള്‍, മലയാള സിനിമയ്ക്കുപരി ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ NONSENSE അഭിമാനമാണ്.ഇന്ത്യയില്‍ ആദ്യമായ് ഒരു BMX സിനിമ അതും മലയാളത്തില്‍ എന്ന് പറയുമ്പോള്‍തന്നെ എല്ലാവര്‍ക്കും ആശ്ച്ചര്യമായിരുന്നു, എന്നാല്‍ ആ സര്‍പ്രൈസ് തീരുന്നതിനു മുമ്പേ നോണ്‍സെന്‍സ് ടീം വിണ്ടും കിടിലം സര്‍പ്രൈസ് ഒരുക്കി കഴിഞ്ഞു. ഇന്ത്യയിലെ എല്ലാ സൈക്ലിംഗ് പ്രേമികള്‍ക്കുമായ് online cycling stunting contest ആണ് ആ പുതിയ സര്‍പ്രൈസ്. ഏതു സൈക്കിളും ഉപയോഗിച്ച് നടത്തുന്ന stundingum മത്സരത്തിന്‍റെ ഭാഗമാകും. ചെയ്യേണ്ടത് stunders തങ്ങളുടെ മികച്ച stunting വീഡിയോ filmnonsense2k18@gmail.com എന്ന mail idയില്‍ അയച്ചാല്‍ മതി. ക്യാഷ് പ്രൈസും, മറ്റു സുവര്‍ണവസരങ്ങളുമാണ് വിജയികള്‍ക്കായി ഒരുക്കിയിടുള്ളത്, തികച്ചും വ്യത്യസ്തമായ ഈ മത്സരം cycling പ്രേമികള്‍ക്ക് പുത്തന്‍ ആവേശമായിരിക്കുമെന്നതിനു സംശയമില്ല.

നവാഗതനായ എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോണി സാഗരിഗയാണ്. ചിത്രത്തില്‍ I am a mallu എന്ന ആൽബത്തിലൂടെ ശ്രദ്ധേയനായ റിനോഷ് ജോര്‍ജും, പുതുമുഖ താരമായ ഫെബിയ എന്നിവര്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. സമുഹ്യപ്രസക്തിയുള്ള ഒരു ടീനേജ് ചിത്രമായിരിക്കും നോണ്‍സെന്‍സ്. എല്ലാ മലയാളികളും ഇപ്പൊ തന്നെ സൈക്കിളും കൊണ്ട് എന്തൊക്ക അഭ്യാസങ്ങള്‍ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്തു videos അയച്ച് തുടങ്ങികോളൂ. Countdown started. ….

Leave a Reply

Your email address will not be published. Required fields are marked *