ഗൾഫ് മേഖലയിൽ ശ്കതമായ പൊടിക്കാറ്റിനു സാധ്യത ; ജാഗ്രത നിർദേശം

ദുബായ് ; ഗൾഫ് മേഖലയിൽ ഇന്നലെ ശ്കതമായ പൊടിക്കാറ്റ് വീശിയതിനെ തുടർന്ന് ഇന്നും അതിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകുന്നു. ഇന്നലെ പുലർച്ചെ മുതൽ യുഎഇയിൽ പൊടിക്കാറ്റ് ഉണ്ടായിരുന്നു.

ദുബായിലും ഷാർജയിലും വടക്കൻ എമിറേറ്റുകളിലും അന്തരീക്ഷം മൂടിക്കെട്ടി. ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. ഉച്ചകഴിഞ്ഞപ്പോഴേക്കും അന്തരീക്ഷം തെളിഞ്ഞു.

അതേസമയം സൗദിയിലെ റിയാദ്, ദമാം എന്നിവിടങ്ങളിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും പൊടിക്കാറ്റുണ്ടായിരുന്നു എന്നും റിപ്പോർട്ടുണ്ട്.

Image result for wind dubai

അതേസമയം ഇത് സ്വാഭാവിക കാലാവസ്ഥാ വ്യതിയാനം മാത്രമാണെന്നും. തണുപ്പുകാലം മാറിയിട്ടില്ല, ഇന്നും നാളെയും ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിലെ അബ്ദുൽ അസീസ് അൽ ജാബിരി പറഞ്ഞു.

Image result for wind dubai

Leave a Reply

Your email address will not be published. Required fields are marked *