കാട വളർത്തൽ അറിയേണ്ട എല്ലാ കാര്യങ്ങളും ഒരറ്റ പോസ്റ്റിൽ : ഷെയർ ചെയ്യൂ

മുട്ടയ്ക്കും ഇറച്ചിയ്ക്കും അടക്കം കുറഞ്ഞ മുതല്‍ മുടക്കുള്ള കാട വളര്‍ത്തലിന് ഏറെ സാധ്യതകളാണ്. കാടയിറച്ചിയ്ക്കും, മുട്ടയ്ക്കും ഔഷധ ഗുണമേറെയുണ്ട്. ഇറച്ചിക്കാടയെ അഞ്ച് ആഴ്ച പ്രായത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കാം. മുട്ടക്കാടകള്‍ എട്ട് ആഴ്ച പ്രായത്തില്‍ മുട്ടയിടാന്‍ തുടങ്ങും. ഇറച്ചിക്കാടകളെ അപേക്ഷിച്ച് മുട്ടക്കാടകളെ വളര്‍ത്തുന്നതാണ് ലാഭകരം. ഒരുമിച്ച് കാടകളെ വളര്‍ത്തുമ്പോള്‍ പൂവനെ ഇറച്ചിക്കായി അഞ്ച് ആഴ്ച പ്രായത്തില്‍ വില്‍പ്പന നടത്താം.

കാടകളെ പ്രത്യേകം കൂടുകളില്‍ തട്ടുകളായി വളര്‍ത്താം. ഇത് ബാറ്ററി കേജുകളെന്ന പേരില്‍ അറിയപ്പെടുന്നു. 6അടി നീളവും, 3 അടി വീതിയും 9 ഇഞ്ച് ഉയരവുമുള്ള ഹൈ ടെക് കേജില്‍ 100 കാടകളെ വളര്‍ത്താം. ഇത്തരം കേജുകള്‍ 5 എണ്ണം തട്ടുകളായി ഘടിപ്പിക്കാം. 10 അടി നീളം 7 അടി വീതിയുള്ള ഷെഡില്‍ 500 കാടകളെ വളര്‍ത്താവുന്ന കേജുകള്‍ സ്ഥാപിക്കാം.

കാടകള്‍ എട്ടാമത്തെ ആഴ്ചയില്‍ മുട്ടയിടാന്‍ തുടങ്ങും. 80% ത്തോളം മുട്ടകള്‍ പ്രതീക്ഷിക്കാം. മുട്ടയൊന്നിന് 1 രൂപ യോളം ഉല്‍പ്പാദനച്ചെലവ് വരും. കാടയൊന്നിന് പ്രതിദിനം 30 ഗ്രാം തീറ്റ വേണ്ടിവരും. കാടമുട്ടയ്ക്ക് വിപണിയില്‍ 2 രൂപ മുതല്‍ രണ്ടര രൂപവരെ വില ലഭിക്കും. 500 കാടകളെ വളര്‍ത്തുന്ന യൂണിറ്റ് ഹൈ ടെക് ആയി തുടങ്ങാന്‍ 50000 രൂപയില്‍ (ഷെഡ് സഹിതം)താഴെ മാത്രമെ ചെലവ് വരികയുള്ളൂ.

500 കാടയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് 400 മുട്ടയെങ്കിലും ലഭിക്കും. മുട്ട ഇട്ട് തുടങ്ങി 8 മാസം മുതല്‍ 1 വര്‍ഷം വരെയാണ് യഥാര്‍ത്ഥ മുട്ടയുല്‍പ്പാദന.ം 100 കാടയക്ക് ഒരു ദിവസം 3 കിലോ ഫീസ് വേണം, അതിന് 90 രൂപ ചിലവാകും. 100 കാടയില്‍ നിന്നും ഏറ്റവും കുറഞ്ഞ മുട്ടയുല്‍പ്പാദനം 80 പ്രതീക്ഷിക്കാം. എന്നാല്‍ 95 മുച്ചകളും ലഭിക്കാറുണ്ട്.കുറഞ്ഞ ചിലവില്‍ എങ്ങിനെ ഒരു Incubator ഉണ്ടാക്കാം

80 മുട്ടയ്ക്ക് 2 രൂപ വച്ച് 160 രൂപ ദിവസം ലഭിക്കും. അതില്‍ നിന്ന് ഫീഡ് കോസ്റ്റ് 90,10 രൂപയുടെ വിറ്റാമിന്‍സ് എന്നിവ കുറച്ച് ബാലന്‍സ് 60 രൂപ മിച്ചം ലഭിക്കും. 500 കാട വളര്‍ത്തിയാല്‍ എല്ലാ ചിലവും കഴിച്ച് 300 രൂപ വരുമാനം പ്രതീക്ഷിക്കാം.

പുതുതായി ഈ മേഖലയിലേയ്ക്ക് കടന്ന് വരുന്നവര്‍ക്ക് വേണ്ടി 20കാട, 50 കാട, 100 കാട മുതലായ ഹൈ ടെക് കൂടുകളും, ഫാം ആയി തുടങ്ങുന്നവര്‍ക്ക് അതിനനുസരിച്ചുള്ള കൂടുകളും നിര്‍മ്മിച്ച് എത്തിച്ച് തരുന്നു. (കൂടിനോടൊപ്പം കേരള സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള ‘കാട വളര്‍ത്തല്‍’ എന്ന ബുക്കും സൗജന്യമായി നല്‍കുന്നതാണ്).കാട വളര്‍ത്തലിനെക്കുറിച്ച് അറിയാന്‍ – പുതിയകുന്നേല്‍ ഫാംസ്, മൂവാറ്റുപുഴ, 9447213415

കാട വളര്‍ത്തല്‍ ഏറെ ആദായകരം:

കാട വളര്‍ത്തലില്‍ ചെറുപ്രായത്തില്‍ത്തന്നെ വിജയം കൊയ്യുകയാണ് കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്തുള്ള കുട്ടാപ്പി എന്ന പാറമ്മല്‍ ഷമീര്‍.ഹൈസ്‌കൂള്‍ പഠനകാലത്തുതന്നെ കാടവളര്‍ത്തലില്‍ താത്പര്യംജനിച്ചു. സമീപത്തെ ചാത്തമംഗലം റീജ്യണല്‍ പൗള്‍ട്രി ഫാമില്‍നിന്ന് 50 കാടക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തിക്കൊണ്ടാണ് ഈ വിജയഗാഥയുടെ തുടക്കം.

ചാത്തമംഗലത്തുനിന്ന് വേണ്ടത്ര കാടക്കുഞ്ഞുങ്ങളെ കിട്ടാതായപ്പോള്‍ സ്വന്തമായി ഒരു മുട്ടവിരിയിക്കല്‍ യന്ത്രം (ഇന്‍ക്യുബേറ്റര്‍) ഉണ്ടാക്കാനുള്ള മോഹം മനസ്സിലുദിച്ചു. അങ്ങനെ 100 കാടമുട്ട വിരിയിക്കാനുള്ള യന്ത്രം തട്ടിക്കൂട്ടി. ഇതില്‍ പ്രാരംഭത്തില്‍തന്നെ 54 കുഞ്ഞുങ്ങള്‍ വിരിഞ്ഞു. ഈ പരീക്ഷണത്തില്‍ വിജയിയായ ഷമീര്‍ കുറേക്കൂടി വിപുലീകരിച്ച് 8,000 കാടക്കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള യന്ത്രം സ്വന്തമായി നിര്‍മിച്ചു.

2010 ഓടെ 40,000 കാടമുട്ടകള്‍ വിരിയിക്കാനുള്ള ‘ബഌസ്റ്റാര്‍’കമ്പനിയുടെ ഒരു ഇന്‍ക്യുബേറ്റര്‍ വാങ്ങി. ഡിമാന്‍ഡ് കണക്കിലെടുത്ത് ആഴ്ചയില്‍ രണ്ടുതവണയായി 5000 മുട്ടവീതം പ്രതിമാസം 40,000 മുട്ടകള്‍ വിരിയിക്കാന്‍ വെച്ചു.

ആയിടയ്ക്കാണ് മുട്ടക്കാടക്കുഞ്ഞുങ്ങളെ കൂടാതെ ഏതാനും ഇറച്ചിക്കാടക്കുഞ്ഞുങ്ങളെ നാമക്കല്‍ വെറ്ററിനറി കോളേജ്, പൊള്ളാച്ചി, കന്യാകുമാരി എന്നിവിടങ്ങളില്‍നിന്ന് സംഘടിപ്പിച്ചത്. പിന്നീട് ഇവയുടെ മുട്ട അടവെച്ച് ഇറച്ചിക്കാടക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ തുടങ്ങി. മുട്ടക്കാടകള്‍ക്ക് 45 ദിവസംകൊണ്ട് 150 ഗ്രാം തൂക്കം വെക്കുമ്പോള്‍ ഇറച്ചിക്കാടകള്‍ക്ക് 30 ദിവസംകൊണ്ട് 200 ഗ്രാമില്‍ കൂടുതല്‍ ഭാരം വെക്കും. ഈ പ്രായത്തിലുള്ള കാടകളെ 35 രൂപയ്ക്കാണ് വില്‍ക്കുന്നത്.

വളരെ സ്വാദിഷ്ഠവും പോഷക സമ്പന്നവുമായ ഭക്ഷണപദാര്‍ഥമാണ് കാടമുട്ടയും കാട മാംസവും. കുറഞ്ഞ തീറ്റച്ചെലവും ചുരുങ്ങിയ സ്ഥലത്ത് വളര്‍ത്താമെന്നതും ഇതിന്റെ പ്രത്യേകതകളാണ്. കാടപ്പക്ഷിയുടെ എട്ടുശതമാനം തൂക്കംവരുന്ന 300ഓളം മുട്ടകള്‍ ഒരു വര്‍ഷംകൊണ്ട് ഉത്പാദിപ്പിക്കാം.

2011’12ല്‍ കാടമുട്ട വിരിയിക്കല്‍ കേന്ദ്രം കൂടുതല്‍ വികസിപ്പിച്ച് എസ്.പി.എ. ഹാച്ചറി എന്ന് നാമകരണം ചെയ്തു. ഡബിള്‍ സെറ്റുകളുള്ള ദയാല്‍ കമ്പനിയുടെ രണ്ട് ഇന്‍ക്യുബേറ്റര്‍ വാങ്ങിച്ചു. ഇവയില്‍ ആഴ്ചതോറും രണ്ടുതവണയായി 15,000 മുട്ടകള്‍ വിരിയിക്കാന്‍ വെക്കുന്നു. ഇപ്രകാരം 1,20,000 മുട്ടകള്‍ അടവെക്കുമ്പോള്‍ 80 ശതമാനം കുഞ്ഞുങ്ങളെ ലഭിക്കാന്‍ തുടങ്ങി.

അടവെക്കാനുള്ള മുട്ടകള്‍ ഫാമിലുള്ള പേരന്‍റ് സ്റ്റോക്ക് കാടകളില്‍നിന്ന് ലഭിക്കും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ മുഖ്യമായും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിലും മറ്റു ജില്ലകളിലും വില്പന നടത്തുന്നു. കാടകള്‍ക്ക് രോഗ പ്രതിരോധത്തിനായി വാക്‌സിനേഷന്‍ ഒന്നുംതന്നെ ആവശ്യമില്ല.
കൂടാതെ മലബാറിലെ 15ഓളം കേന്ദ്രങ്ങളില്‍ ആഴ്ചതോറും 6,000 ഇറച്ചിക്കാടക്കുഞ്ഞുങ്ങളെ സ്വകാര്യ വ്യക്തികളെക്കൊണ്ട് വളര്‍ത്തിക്കുന്നു.

ഇങ്ങനെ 30 ദിവസം വളര്‍ത്തുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുകയും തിരിച്ചെടുത്ത് വില്പന നടത്തുകയും ചെയ്യുന്നു.

കാട ഹാച്ചറിയോടൊപ്പംതന്നെ ഒരു കാടത്തീറ്റ ഫാക്ടറിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. വിവിധ പ്രായത്തിലുള്ള കാടകള്‍ക്കാവശ്യമായ തീറ്റകള്‍ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുന്നു. ഇതും ആവശ്യക്കാര്‍ക്ക് സ്ഥലത്തെത്തിച്ച് കൊടുക്കുന്നു. തീറ്റ നിര്‍മിക്കാനായി 2013ല്‍ പത്തുലക്ഷം രൂപ വിലയുള്ള യന്ത്രം തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവന്നു. ദിനംപ്രതി 12,500 കിലോഗ്രാമോളം കാടത്തീറ്റ ഇവിടെ ഉത്പാദിപ്പിക്കുന്നു.

വിലാസം: ഷമീര്‍, S/o അലവി, പാറമ്മല്‍, ആനയാംകുന്ന്, കുമാരനെല്ലൂര്‍, മുക്കം (വഴി), കോഴിക്കോട്, ഫോണ്‍: 9846259363

1000 കോഴിക്ക് അരക്കാട എന്നാണല്ലോ ചൊല്ല്. കോഴിയെപ്പോലെ മാംസവും മുട്ടയും ലഭിക്കാനായി നമുക്ക് ആശ്രയിക്കാവുന്ന പക്ഷിയാണ് കാടയും. എന്നാല്‍ കോഴിയെ വളര്‍ത്തുന്നതു പോലെ തുറന്നു വിട്ട് കാടകളെ വളര്‍ത്താന്‍ പറ്റില്ല.ഇതു കൊണ്ട് സ്ഥല പരിമിതിയുള്ളവര്‍ക്കും കാടകളെ എളുപ്പത്തില്‍ വളര്‍ത്താം. ധാരാളം പോഷകങ്ങള്‍ അടങ്ങിയതും രോഗപ്രതിരോധ ശേഷിയുള്ളതുമാണ് കാടയുടെ ഇറച്ചിയും മുട്ടയും.

മുറ്റത്തും പറമ്പിലും

മുറ്റത്തും മട്ടുപ്പാവിലുമെല്ലാം നിഷ്പ്രയാസം കാടകളെ വളര്‍ത്താം. രണ്ടു ചതുരശ്രയടി സ്ഥലത്ത്് എട്ടു മുതല്‍ 10 കാടകളെ വളര്‍ത്താവുന്നതാണ്. ആറാഴ്ച പ്രായമുള്ള കാടക്കുഞ്ഞുങ്ങളെ നമുക്ക് കൂടുകളില്‍ വളര്‍ത്താം. തടി ഫ്രയ്മുകളില്‍ കമ്പിവലകള്‍ കൊണ്ട് അടിച്ചുണ്ടാക്കിയ കൂടുകളാണ് നല്ലത്.

കൂടിന്റെ അടിയില്‍ കമ്പിവലയിടുന്നത് കാഷ്ടം പുറത്തേക്കു പോകുന്ന തരത്തിലായിരിക്കണം. കൂടിന്റെ രണ്ടുവശത്തുമായി ഓരോ വാതിലുകളും ഉണ്ടായിരിക്കണം. കൂടിനു മുകളില്‍ മഴയും വെയിലും ഏല്‍ക്കാത്ത സ്ഥലത്ത് വേണം വയ്ക്കാന്‍. രാത്രി കൂട്ടിനുള്ളില്‍ ബള്‍ബിട്ട് വെളിച്ചം കൊടുക്കണം.

തീറ്റ പ്രധാനം

ആറാഴ്ച പ്രായമാകുമ്പോള്‍ കാടകള്‍ വളര്‍ച്ച പൂര്‍ത്തിയാക്കി മുട്ടയിട്ടുതുടങ്ങും. ഈ സമയത്താണ് തീറ്റ കൂടുതലായി വേണ്ടത്. മാംസ്യം ധാരാളമടങ്ങിയ ലേയര്‍ തീറ്റയും അസോളയും കൂട്ടി കൊടുക്കാവുന്നതാണ്. കാടകള്‍ സാധാരണയായി ഉച്ചകഴിഞ്ഞും രാത്രിയിലുമാണ് മുട്ടയിടുന്നത്. എട്ടു മുതല്‍ 25 ആഴ്ച വരെയാണ് കാടകള്‍ നന്നായി മുട്ടയിടുക. ഒരുവര്‍ഷം 300 മുട്ടകള്‍വരെ ഒരു കാട ഇടാറുണ്ട്.

ആണ്‍കാടകളെ ആറാഴ്ച പ്രായമാകുമ്പോള്‍ മുതല്‍ വില്‍ക്കാം. ആണ്‍കാടകള്‍ക്ക് കഴുത്തിനുതാഴെ ഇളം തവിട്ടുനിറവും പെണ്‍ കാടകള്‍ക്ക് ഇളം തവിട്ടു നിറത്തില്‍ കറുത്ത കുത്തുകളുമുണ്ടാകും. പൊതുവേ രോഗപ്രതിരോധ ശേഷി കൂടുതലുള്ള പക്ഷിയാണ് കാട. എന്നാലും ദിവസവും കൂടു വൃത്തിയാക്കിയും വൃത്തിയുള്ള തീറ്റ നല്‍കിയും കാടകളെ രോഗത്തില്‍ നിന്നും രക്ഷിക്കാം. മൃഗാശുപത്രികളില്‍ നിന്നും പ്രതിരോധ മരുന്നുകള്‍ ലഭിക്കുന്നതാണ്.അറിവുകൾ ഉപകാരപ്രദമെങ്കിൽ ഷെയർ ചെയ്യാതെ പോകരുതേ

Leave a Reply

Your email address will not be published. Required fields are marked *