ബഡ്‌സ് ഉപയോഗിക്കുന്നവർ ഉറപ്പായും ഇത് അറിയുക ഒരു പക്ഷെ നിങ്ങളുടെ കേൾവി നഷ്ടപ്പെടാം

ചെവി വൃത്തിയാക്കാന്‍ ഇയര്‍ ബടുകള്‍ ഉപയോഗിക്കുന്നതു നല്ലൊരു ശതമാനം ആളുകളുടെയും ശീലം ആണ്.സിഗറേറ്റ് പാക്കറ്റിനു പുറത്തെഴുതിയിരിക്കുന്നതു പോലെ ഒരു നിയമ പ്രകാരമുള്ള മുന്നറിയിപ്പ് ഓരോ ഇയര്‍ ബഡ് പാക്കറ്റിലും എഴുതിയിട്ടുണ്ട്. ഈ ഉല്‍പ്പന്നം ചെവിയില്‍ ഇടാന്‍ പാടില്ല എന്നത് തന്നെയാണ് അറിയിപ്പിന്റെ കാതല്‍.ഇതിനര്‍ത്ഥം ഈ വസ്തു അത്ന്റെ നിര്‍മാതാക്കള്‍ എന്ത് ചെയ്യരുത് എന്ന് പറഞ്ഞോ അതാണ്‌ നമ്മള്‍ ചെയ്യുന്നതും.

ചെവിയിലെ അഴുക്ക് അല്ലെങ്കില്‍ മെഴുകു നീക്കം ചെയ്യാന്‍ ഇയര്‍ ബഡുകളെ നല്ലൊരു ശതമാനം ആളുലും ഉപയോഗിച്ച് വരുന്നു .മാത്രമല്ല ചിലര്‍ കണ്‍പീള നീക്കം ചെയ്യാനും മൂക്ക് വൃത്തിയാക്കാനും എല്ലാം ഈ കോട്ടന്‍ ബഡ് ഉപയോഗിക്കും. എന്നാല്‍ ചെവി എന്ന്ശ മാത്രമല്ല ശ രീരത്തിന്റെ ഒരു ഭാഗത്തും ഇത് കടത്തി വിടാന്‍ പാടില്ല.

നിരവധി ആളുകളുടെ കേള്‍വി പൂര്‍ണ്ണമായും അല്ലെങ്കില്‍ ഭാഗികമായും നഷ്ടപ്പെടാന്‍ കാരണമായ ഒരു വസ്തു ആണ് ഇയര്‍ ബട്. . പക്ഷേ എന്തിനു വേണ്ടി ഉപയോഗിക്കരുതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞുവോ, അതിനു വേണ്ടി മാത്രമാണ് ഇന്ന് കോട്ടന്‍ ബഡ് ഉപയോഗിക്കുന്നതും ഉപയോഗിച്ച് കൊണ്ടിരിക്കുന്നതും എന്നത് ഒരു വിരോധാഭാസം ആണ് .

1970 ല്‍ ആദ്യമായി ചെവിയില്‍ ഇടുന്നത് ഗുരുതരമായ ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമാകും എന്ന മുന്നറിയിപ്പ് നിലവില്‍ വന്നു .ഇവ ശരീരത്തിന് വളരെ ഹാനികരം ആയി മാറുന്നു എന്ന് കണ്ടതിനെ തുടര്‍ന്ന് ആണ് ഇങ്ങനെ ചെയ്യാന്‍ കാരണം.

ചെവി ചൊറിയുമ്പോള്‍ മാത്രമല്ല ചെവിയില്‍ ഇയര്‍ ബഡ് ഇടുന്നത്. മിക്കവര്‍ക്കും ഇതൊരു ശീലം ആയി മാറിക്കഴിഞ്ഞിരിക്കുന്നു. നിര്‍ദോഷമായ പ്രക്രിയ എന്നതിനാലും, ഇയര്‍ ബഡ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന സുഖവും ഇതിനൊപ്പം ചേര്‍ന്നപ്പോള്‍ ഇതിനു തടയിടാന്‍ കഴിയാതെയായി.

എന്നാല്‍ എത്രയും കൂടുതല്‍ ഇയര്‍ ബഡ് ഉപയോഗിക്കുന്നുവോ അത്രയും കൂടുതല്‍ ചെവിക്കകത്തു ഇയര്‍ ബഡ് ഉപയോഗിക്കുവാന്‍ കാരണമായ നാഡി പ്രവര്‍ത്തനമോ അത് വഴി ഉള്ള ചൊറിച്ചിലോ ഉണ്ടാകുന്നു എന്നു ഇത് സംബന്ധിച്ച പഠനം പറയുന്നത്.

തെറ്റായ ധാരണ എങ്ങനെയോ ലോകം മുഴുവന്‍ പരന്നതാണ് ഇതിന്റെ പ്രധാന കാരണം.ചെവിക്കകത്ത് രൂപം കൊള്ളുന്ന മെഴുക് പുറം തള്ളേണ്ട വസ്തു ആണെന്നും അത് അഴുക്കു ആണെന്നും ഉള്ള ധാരണ ആണ് മാറ്റേണ്ടത് . സത്യത്തില്‍ ചെവിയെ അണുബാധയില്‍ നിന്നും സംരക്ഷിക്കുന്ന ഒരു വസ്തു കൂടിയാണ് ഇയര്‍ വാക്സ്. കണ്ണിനു കണ്ണീരു പോലെയാണ് ചെവിയില്‍ വാക്സ് രൂപം കൊള്ളുന്നത് എന്നത് മനസ്സിലാക്കേണ്ട സത്യം ആണ് .

വളരെ ലോലമായ ചര്‍മ്മം മൂലം നിര്‍മ്മിതം ആയ ഒന്നാണ് ചെവിയുടെ ഉള്‍ വശമായ ചെവിക്കനാല്‍, ഇവയെ സംരക്ഷിക്കുന്ന ജോലിയാണ് ഇയര്‍ വാക്സിനുള്ളത്. എന്നാല്‍ ഇയര്‍ ബഡ് മൂലം ചെവിക്കാനലിനെയും ഇത് ദോഷമായി ബാധിക്കുന്നുണ്ട് . ചെവിക്കകത്ത് എന്താണോ ആവശ്യമായുള്ളത് അതിനെ പുറത്തെടുത്തു കളയുകയാണ് ഇയര്‍ ബഡുകള്‍ ചെയ്യുന്നത്. ശരീരത്തിന്റെ ഓരോ അവയവങ്ങളിലും ഇത്തരം സംരക്ഷണ കവചങ്ങള്‍ ഉണ്ടെന്നതും നമ്മള്‍ മനസിലാക്കിയിരിക്കേണ്ട ഒരു വസ്തുത തന്നെ ആണ്.

സംഭവിക്കുന്നത്‌ എന്തെന്ന് വെച്ചാല്‍ മിക്കപ്പോഴും വാക്സിനെ പുറത്തേക്കു വരുന്നതിനു പകരം അകത്തേക്ക് തള്ളി ഇയര്‍ ഡ്രമ്മിനു കേടുവരുത്തുകയാണ് ഇയര്‍ ബഡ് ചെയ്യുന്നത്. ഇങ്ങനെ വാക്സ് അകത്തേക്ക് തള്ളപ്പെടുന്നത് ഭാവിയില്‍ കേള്‍വിശക്തിയുടെ പൂര്‍ണ നാശത്തിലേക്ക്ന നയിക്കുകയും ചെയ്യും. ചെവിക്കു മധ്യത്തില്‍ ഉള്ള ലോലമായ അസ്ഥികളെ കൂടി നശിപ്പിക്കാന്‍ ഇയര്‍ ബഡുകള്‍ കാരണമാകും എന്നും പഠനം പറയുന്നു.

ഇയര്‍ ബഡുകളുടെ യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കേണ്ടത് ഇതിനൊക്കെ ആണ്.ഗ്യാസ് സ്റ്റൗവ് മെഴുകു തിരി എന്നിവ കൈപൊള്ളാതെ കത്തിക്കാന്‍ ഉള്ള ഏറ്റവും നല്ല ഉപാധിയാണ് ബഡ്‌സ്.

എണ്ണ മുക്കിയ ഇയര്‍ ബഡ് കെട്ടുപിണഞ്ഞ സിബ്, തുരുമ്പ് പിടിച്ച താക്കോല്‍ പഴുത്, എന്നിവയില്‍ അല്‍പ്പം ഇടുകയാണെങ്കില്‍ അത് സുഖമമായി പ്രവര്‍ത്തിക്കും.

പട്ടിയുടെയും പൂച്ചയുടെയും ഒക്കെ പല്ലും വായും വൃത്തിയാക്കാനും ഇയര്‍ ബഡാണ് ഏറെ സഹായകരം ആണ്.

പെര്‍ഫ്യുമില്‍ മുക്കിയ ഇയര്‍ ബഡ് കൂടെ കരുതിയാല്‍ സുഗന്ധം എപ്പോഴും കൂടെ ഉണ്ടാകും എന്നതും ഒരു ഉപയോഗം ആണ്.

Leave a Reply

Your email address will not be published. Required fields are marked *