വിവാഹത്തിലെ അനാചാരങ്ങൾ

ഇന്നത്തെ വിവാഹാഘോഷങ്ങൾ പരിശോധിച്ചാൽ ഭൂരിഭാഗവും നിഷിദ്ധമായ പ്രവൃത്തികളാണ്…

വിവാഹത്തിനുമുൻപുള്ള പെണ്ണുകാണൽ ഇസ്ലാം നിർദ്ദേശിച്ച പരിധിവിട്ടാണ് നടക്കുന്നത്. അന്യരായ അനേകം പുരുഷ്യന്മാരുടെ മുന്നിൽ പെണ്ണ് അണിഞ്ഞൊരുങ്ങി പ്രത്യക്ഷപ്പെടണം. ഇത് തനിച്ച ഹറാമാണു, പെണ്ണുകാണലിനുശേഷം പരസ്പരം ഫോട്ടോ കൈമാറുന്ന പതിവുണ്ട് സ്നേഹിതൻമാരെ കാണിച്ചു അഭിപ്രായം സ്വരൂപിക്കാനാണത്രെ ഇത് വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ ആഭരണവും വസ്ത്രവും വാങ്ങുന്നതിനായി നിയുക്ത വധൂവരന്മാർ നിക്കാഹിനു മുൻപ് ബന്ധുജനങ്ങളുമൊന്നിച്ചു കടകമ്പോളങ്ങളിൽ ചുറ്റിതിരിയുന്ന പതിവു തെക്കൻ കേരളത്തിലുണ്ട് മലബാറിലേക്ക് ഇതു വ്യാപിച്ചിട്ടുണ്ടോ എന്നറിയില്ല വിവാഹതലേന്ന് മൈലാഞ്ചികല്യാണമെന്ന പേരിൽ ചില സ്ഥലങ്ങളിൽ ഒരു ചടങ്ങു നടക്കാറുണ്ട് പുതുപെണ്ണിന് മൈലാഞ്ചിയിടുന്നതാണ് ഇതിലെ പ്രധാന ഇനം ഇതിനായി വരന്റെ ഒരു സംഘം വധൂ ഗൃഹത്തിലെത്തുന്നു തുറന്ന സദസിൽ വെച്ചു അന്യപുരുഷ്യന്മാരടക്കം എല്ലാവരും വധുവിന്റെ കയ്യിൽ മൈലാഞ്ചി ഇട്ടുകൊടുക്കുന്നു എല്ലാവരോടും വധു ചിരിച്ചുല്ലസിക്കുന്നു അവസാനം കൈകൊട്ടി പാട്ടോട് കൂടി എല്ലാവരും പിരിയുന്നു വിവാഹത്തേക്കാൾ പ്രാധാന്യം ഈ മൈലാഞ്ചികല്യാണത്തിനാണ് അതിനായി പതിനായിരങ്ങൾ ചിലവു ചെയ്യുന്നവരുണ്ട് അനിസ്ലാമികമായ ഈ പ്രവൃത്തിക്കെതിരെ സമുദായനേതൃത്വവും മംഗല്ല്യ കമ്മിറ്റികളും ഉണരണം പണ്ഡിതന്മാർ അവരുടെ കർത്തവ്യം നിർവ്വഹിക്കണം സമുദായത്തിലെ ഏതോ ഒരു പരിഷ്കരണവാദി തുടക്കം കുറിക്കുകയും പിന്നീട് അത് സമുദായത്തിനു ശാപമായി മാറുകയുമാണ് പതിവ് ആദ്യത്തിൽ ഗൗനിക്കാത്തകാരണത്താൽ പിന്നീടവ നിർമാർജനം ചെയ്യാൻ കഠിനയത്നം തന്നെ വേണ്ടിവരും ഇത്തരം പ്രവർത്തികളുടെ തുടക്കം ചിലപ്പോൾ സ്വാഗതാർഹമായ നിലക്കുമാകും എതിർക്കപെടേണ്ട പ്രവർത്തി ഇല്ലാത്തതിനാൽ ആരും നിരോധിച്ചു കാണുകയില്ല അത് അംഗീകാരമായി പാമരന്മാർ കണക്കാക്കുകയും ചെയ്യും താലികെട്ടു സമ്പ്രദായം വന്നത് ഏറെകുറെ ഈ രൂപത്തിലാണ് പഴയകാലത്തു മഹർ എന്ന നിലക്ക് അടച്ചിട്ട മുറിയിൽ വരന്റെ സഹോദരിമാരും വധുവിന്റെ ബന്ധുക്കളും മാത്രമുള്ള സദസിൽ വെച്ച് നിക്കാഹിന് ശേഷം മിന്ന് കെട്ടുന്ന സമ്പ്രദായം ആരോ തുടക്കം കുറച്ചു അതു ഒരു സുന്നത്തല്ലാത്ത കാര്യമാണെങ്കിൽ തന്നെ പ്രത്യക്ഷത്തിൽ ഹറാമുകളൊന്നുമില്ലാത്തതിനാൽ അന്നത്തെ ആലിമുകളും നേതാക്കളും അതിനെ എതിർത്തു കാണില്ല സച്ചരിതരായ ആളുകൾ ജീവച്ചകാലത്തെല്ലാം ആ ചടങ്ങു അങ്ങനെ മഹർ നൽകുക എന്ന ലക്ഷ്യത്തിൽ രഹസ്യമായി നടന്നു വന്നു…  കാലം പുരോഗമിച്ചു സദ്ഹൃർത്തരും ദീനീബോധമുള്ളവരും കുറഞ്ഞു ഉള്ളവരെ നോക്കു കുത്തികളാക്കി ധിക്കാരികൾ രംഗത്തു വന്നു ഇന്നത്തെ താലികെട്ട് പരസ്യമായ പന്തലിൽ വെച്ചു അന്യപുരുഷ്യന്മാരും ഇതരസമുദായാംഗങ്ങളും സമ്മേളിച്ചു സ്ത്രീയും പുരുഷനും പീഠനത്തിലിരിപ്പുറപ്പിച്ചു പുരുഷൻ സ്ത്രീയുടെ കഴുത്തിൽ മിന്നണിയിക്കുന്ന തെക്കൻ ജില്ലകളിൽ ചിലേടത്ത് നിറപറയുടെ സാന്നിദ്ധ്യവും ഉണ്ടാകുമെന്നു കേട്ടിട്ടുണ്ട് പരിശുദ്ധ ദീനുൽ ഇസ്ലാം കർശനമായി നിരോധിച്ച പ്രവർത്തികളാണ് ഇവയെല്ലാം താലികെട്ടും മൈലാഞ്ചി കല്യാണവും പോലുള്ള അനിസ്ലാമിക ആചാരങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം എന്ന് സാന്ദർഭികമായി ഉണർത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *