സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തി ഹെവി ലൈസന്‍സ് ലഭിക്കാനുള്ള നിയമങ്ങള്‍ക്ക് മാറ്റം വരുത്തുന്നു

ദുബായ് : സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തി ഹെവി വെഹിക്കിള്‍സ് ലൈസന്‍സ് (എച്ച്‌എംവി)നല്‍കുന്നതിനുള്ള നിയമങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ഒരുങ്ങി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട് അതോറിട്ടി. ഇപ്രകാരം എച്ച്‌എംവി ലൈസന്‍സിനായി അപേക്ഷിക്കുന്നവരുടെ കുറഞ്ഞ പ്രായ പരിധി 20 മുതല്‍ 21 എന്നതിലേക്ക് മാറ്റുന്നത് പരിഗണയില്‍ ഉണ്ടെന്ന് മുതിര്‍ന്ന ആര്‍ടിഎ ഉദ്യോഗസ്ഥന്‍ ട്രക്ക് ട്രെയിലര്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു. രാജ്യത്ത് ട്രക്ക് അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ലൈസന്‍സ് നല്‍കുന്നതില്‍ പുതിയ നിയമ വ്യവസ്ഥകള്‍ നടപ്പാക്കന്‍ ഒരുങ്ങുന്നത്.

ഇനി മുതല്‍ പുതുതായി എച്ച്‌എംവി ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് പുതിയ പരിശീലന ക്ളാസുകള്‍ കര്‍ശനമാക്കുമെന്നും. എല്‍എംവി(ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ )ലൈസന്‍സ് നേടിയവര്‍ക്ക് മാത്രമേ എച്ച്‌എംവി ലൈസന്‍സിനു അപേക്ഷിക്കാന്‍ സാധിക്കു എന്ന നിയമം പരിഗണനയില്‍ ഉണ്ടെന്നും ആര്‍ടിഎ ഡയറക്ടര്‍ ആരിഫ് അബ്ദുല്‍കിരിം അല്‍മലിക് പറഞ്ഞു. ദുബായ് പൊലീസ് റോഡ് സേഫ്റ്റി യുഎഇ എന്നിവരുടെ സഹകരണത്തോടെ വാബ്കോ വെഹിക്കിള്‍ കണ്‍ട്രോള്‍ സിസ്റ്റംസ് നടത്തിയ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ 20 വയസ് പ്രായമായ ഒരാള്‍ക്ക് എല്‍എംവി ലൈസന്‍സ് ഇല്ലാതെ നേരിട്ട് തന്നെ എച്ച്‌എംവി ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കും. ഇതിനാണ് മാറ്റം കൊണ്ട് വരുന്നത്. ട്രെയിനിങ് സമയത്ത് ഇവര്‍ക്ക് 2500 കിലോഗ്രാം ചരക്ക് കൊണ്ടുപോകാന്‍ കഴിയുന്ന വാഹനമാണ് നല്കിയിരുന്നതെങ്കില്‍ ഇനി അത് 3500 ആയി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *