വിദേശികൾക്ക് വീണ്ടും എട്ടിന്റെ പണി ; സൗദികൾക്ക് മണിക്കൂറടിസ്ഥാനത്തിൽ ജോലി

റിയാദ് :സൗദികളെ ജോലിക്ക് നിയമിക്കുന്നതിനു തൊഴിലുടമകളെ പ്രേരിപ്പിക്കുന്നതിനായി സൗദി തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ പദ്ധതി വരുന്നു. ഫ്ളെക്സിബ്ള് വർക്ക് എന്ന് പേരിട്ട പദ്ധതിയിൽ മണിക്കൂർ അടിസ്ഥാനത്തിൽ സൗദി യുവതീ യുവാക്കളെ ജോലിക്കെടുക്കാൻ തൊഴിലുടമകളെ അനുവദിക്കുകയാണു ചെയ്യുന്നത്.

 

 

സ്വകാര്യ കംബനികളും സ്ഥാപനങ്ങളും ഈ പദ്ധതി പ്രയോജനപ്പെടുത്താൻ മുന്നോട്ട് വരുമെന്നാണു കരുതപ്പെടുന്നത് .കാരണം ലീവി സാലറി, ആരോഗ്യ ഇൻഷൂറൻസ്, സർവീസ് ആനുകൂല്യം , ഓവർടൈം ആനുകൂല്യങ്ങൾ ,ഗോസി രെജിസ്റ്റ്രേഷൻ തുടങ്ങിയ സൗദികൾക്ക് നിലവിൽ നൽകുന്ന ആനുകൂല്യങ്ങളൊന്നും ഈ പദ്ധതിയിൽ നൽകേണ്ടതില്ല.

ഈ പദ്ധതിയിൽ ആഴ്ചയിലാണു വേതനം നൽകേണ്ടത്. തൊഴിൽ ഇടങ്ങളിലെ ആരോഗ്യ സുരക്ഷകൾ മാത്രമേ ഈ പദ്ധതിയിൽ തൊഴിലുടമക്ക് നോക്കേണ്ടതുള്ളു.

വിദേശികളെ തൊഴിലിനു നിയമിച്ച് ലെവിയും മറ്റും നൽകേണ്ട സാഹചര്യത്തിൽ ഇത് പോലുള്ള ബാധ്യതയില്ലാത്ത മാർഗങ്ങൾ കാണുംബോൾ തൊഴിലുടമകളെ സ്വാഭാവികമായും സൗദികളെ തന്നെ തൊഴിലിനു നിയമിക്കാൻ പ്രേരിപ്പിക്കുകയാണു അധികൃതരുടെ ലക്ഷ്യം..

Leave a Reply

Your email address will not be published. Required fields are marked *