14 ലക്ഷം രൂപ നിര്‍മ്മാണ ചെലവില്‍ 1050 സ്ക്വയര്‍ ഫീറ്റില്‍ കേരളാ ശൈലിയില്‍ ഒരു വീട്, പ്ലാനും കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സും സഹിതം

കേരളീയ ശൈലിയില്‍ മേല്‍ക്കൂര ഓടു പാകിയൊരു വീട്. കാര്‍പോര്‍ച്ചും വരാന്തയും ചാര്‍ ബെഞ്ചും എല്ലാം ഒരുക്കി മനോഹരമായ ഒരു വീടിന്റെ വിശേഷങ്ങളിലേയ്ക്കു കടക്കാം.

പെര്‍ഫെക്റ്റ് ഡിസൈനിലെ ഡിസൈനര്‍ മുഹ്ഹമാദ് കുട്ടി സാധാരണക്കാര്‍ക്കായി ഒരുക്കിയിട്ടുള്ള ഒരു പ്ലാന്‍ ആണിതെന്ന് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

1050 ചതുരശ്ര അടിയിൽ (97.5 ചതുരശ്രമീറ്റർ) ആണ് കേരളീയ ശൈലിയില്‍ പണി കഴിപ്പിച്ച മനോഹരമായ ഈ വീട്. തീര്‍ച്ചയായും ബജറ്റ് ഹോം എന്ന് തന്നെ എടുത്ത് പറയേണ്ട ഒരു വീട് തന്നെയാണിത്.

സിറ്റൌട്ടും ലിവിംഗ് റൂമും ഡൈമ്നിംഗ് ഹാളും സ്റ്റെയര്‍ കേസും എല്ലാം ഒരുക്കിയിട്ടുള്ള വീടാണിത്. കൂടാതെ രണ്ടു ബെഡ് റൂമുകള്‍ 1050 സ്ക്വയര്‍ ഫീറ്റ് വീട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു.

അതില്‍ ഒരു കോമണ്‍ ബാത്ത് റൂമും ഒരു അറ്റാച്ച്ഡ് ബാത്ത് റൂമും ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു. കൂടാതെ അടുക്കളും വര്‍ക്ക് ഏരിയയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സാധാരണക്കാരന്റെ ബഡ്ജറ്റില്‍ ഒതുക്കി തന്നെയാണ് വീടിന്റെ രൂപകല്‍പ്പന.

വീടിനു വന്നിരിയ്ക്കുന്ന ഏകദേശ നിര്‍മ്മാണ ചെലവ് 14 ലക്ഷം രൂപയാണ്.

ഓ​‍രോ ഏരിയയും നിര്‍മ്മാണ സാമഗ്രികളുടേയും നിര്‍മ്മാണ തൊഴിലാളികളുടേയും ചെലവിനു അനുശൃതമായി നിര്‍മ്മാണ ചെലവ് വ്യത്യസ്തമായിരിക്കാം എന്ന് ഓര്‍മ്മിപ്പിയ്ക്കുന്നു.

വീടിന്റെ നിര്‍മ്മാണം ഒറ്റ നോട്ടത്തില്‍.

Sit out

Living room

Dining Hall

Stair case

Bedrooms : 2

Toilet attached : 1

Common toilet 1

Kitchen

Work Area

ഏറ്റവും പുതിയ ഇന്റീരിയർ ഡിസൈനുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുകയാണ് ഡിസൈനര്‍ ഇവിടെ. കൂടുതൽ വിവരങ്ങൾ ഡിസൈനറുമായി ബന്ധപ്പെടുക.

മുഹമ്മദ് കുട്ടി

പെര്‍ഫെക്റ്റ് ഡിസൈന്‍

റിയാദ്

മെയിൽ: perfecthomedesignz@gmail.com

മൊബൈല്‍: 00966594236142

കടപ്പാട് : പെര്‍ഫെക്റ്റ് ഡിസൈന്‍

Leave a Reply

Your email address will not be published. Required fields are marked *