സ്വദേശിവത്കരണം; എട്ട് മേഖലകളിലേക്ക് കൂടി വ്യാപിക്കുന്നു ആശങ്കയോടെ പ്രവാസികള്‍

റിയാദ്​: സൗദിയില്‍ എട്ട് തൊഴിലുകളില്‍ കൂടി സ്വദേശികള്‍ക്ക് സംവരണം വരുന്നു. ഡൈന ട്രക്ക്, വിന്‍ച്​ട്രക്ക് എന്നിവയില്‍ ഏപ്രില്‍ 17 മുതല്‍ സ്വദേശികളെ മാത്രമേ അനുവദിക്കൂ. ഇന്‍ഷുറന്‍സ്, പോസ്​റ്റല്‍ സര്‍വീസ് എന്നിവയിലെ നൂറു ശതമാനം സ്വദേശിവത്കരണം ജൂണ്‍ 15 മുതലാണ്​. സ്വകാര്യ ഗേള്‍സ് സ്കൂളുകളിലെ സ്വദേശിവത്കരണം ആഗസ്​റ്റ്​ 29 മുതലാണ്​. ഷോപ്പിങ്​ മാളുകളിലെ സമ്ബൂര്‍ണ സ്വദേശിവത്കരണം സെപ്റ്റംബര്‍ 11 മുതലാണ്​.

എട്ട് മേഖലകളില്‍ കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി സൗദി. ഇന്‍ഷുറന്‍സ്, പോസ്റ്റല്‍ സര്‍വീസ് തുടങ്ങിയ മേഖലകളില്‍ സമ്ബൂര്‍ണ സ്വദേശിവത്കരണമാണ് സൗദി ലക്ഷ്യമിടുന്നത്. ജൂണ്‍ 15 നാണ് ഈ മേഖലകളിലെ സ്വദേശിവത്കരണം നടപ്പില്‍ വരുന്നത്. ഓഗ്സറ്റ് 29 മുതല്‍ സ്വകാര്യ ഗേള്‍സ് സ്കൂളുകളിലും സെപ്റ്റംബര്‍ 11 ഷോപ്പിങ് മാളുകളിലും സ്വദേശിവത്ക്കരണം ആരംഭിക്കും.

റ​െന്‍റ്​ എ കാര്‍ ​സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ നടക്കുന്ന പരിശോധനക്കിടെ തൊഴില്‍ മന്ത്രാലയ ശാഖ മേധാവി ഹുസൈന്‍ അല്‍ മിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തൊഴിലുകളുടെ സ്വദേശിവത്കരണത്തിന് വകുപ്പു മന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍പ് വാടക കാര്‍ മേഖലയിലും ജ്വല്ലറികളിലും മൊബൈല്‍ ഷോപ്പുകളിലും സൗദി സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങിയിരുന്നു. പുതിയ തീരുമാനം വരുന്നതോടെ നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും. അതേസമയം സ്വദേശിവത്കരണം നടപ്പാക്കുന്നതിനു വീഴ്ച്ച വരുത്തുന്ന ഉടമകള്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *