വായ്നാറ്റം നമുക്കു മാത്രമല്ല, നമ്മുടെ ചുറ്റുമുള്ളവരേയും വെറുപ്പിയ്ക്കുന്ന ഒന്നാണ്. ഇതിന് വായ ശരിയായി വൃത്തിയാക്കാത്തതും പല്ലു കേടു വരുന്നതും ദന്തരോഗങ്ങളുമെല്ലാം കാരണമാകാറുണ്ട്.വായിലെ ഉമിനീര് കുറയുമ്പോഴാണ് സാധാരണ വായ്നാറ്റമുണ്ടാകുന്നത്. ഇതുകൊണ്ടുതന്നെ െ്രെഡ മൗത്ത് വായനാറ്റത്തിനുള്ള ഒരു പ്രധാന കാരണമാണ്.വായില്‍ വളരുന്ന ബാക്ടീരിയകളാണ് വായ്നാറ്റത്തിനുള്ള മറ്റൊരു പ്രത്യേക കാരണം. ഇവയാണ് ദന്ത,മോണരോഗങ്ങള്‍ ഉണ്ടാക്കുന്നതും.വായനാറ്റമകറ്റാന്‍ സ്വാഭാവിക വഴികള്‍ തേടുന്നതാണ് എല്ലായ്പ്പോഴും നല്ലത്. മൗത്ത് വാഷ് പോലുള്ളവയിലെ കെമിക്കലുകള്‍ വായനാറ്റത്തിനു താല്ക്കാലികമായ പ്രതിവിധിയാകുമെങ്കിലും പല്ലപ്പോഴും ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇവയേക്കാള്‍ എന്തുകൊണ്ടും നല്ലത് തികച്ചും സ്വാഭാവികപരിഹാരങ്ങളാണ്. ഇതിലൊന്നാണ് ചെറുനാരങ്ങ.