ശരീരത്തിലെ ഓരോ അധിക കിലോ ഭാരവും കാഴ്ചയെ ബാധിക്കും; ഒടുവില്‍ ഇരുട്ടിലുമാക്കും

ശരീരത്തിലെ ഓരോ അധിക കിലോ ഭാരവും കാഴ്ചയെ ബാധിക്കും; ഒടുവില്‍ ഇരുട്ടിലുമാക്കും. അരക്കെട്ടിലുണ്ടാകുന്ന വണ്ണക്കൂടുതലും അമിതഭാരവും മാത്രമല്ല കൊഴുപ്പ് സമ്മാനിക്കുന്നത്, കണ്ണിനെ കൂടി ഇരുട്ടിലാക്കാന്‍ അതിന് കഴിയും.

അന്നനാളത്തിലെ ബാക്ടീരയകളുടെ കൂട്ടത്തെ മാറ്റിമറിക്കാന്‍ കൊഴുപ്പിന് കഴിയും. ഇവയുടെ പരിവര്‍ത്തനം പ്രായാധിക്യത്താല്‍ ഉണ്ടാകുന്ന മാക്യലര്‍ ഡീജനറേഷന്‍ അഥവ AMD-ക്ക് കാരണമാകും. അന്ധതാ രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്ന് ചുരുക്കം. കാഴ്ച മങ്ങാനും തിളക്കത്തെ പ്രതിരോധിക്കാനും കഴിയാത്ത അവസ്ഥയിലേക്കാണ് ഇവ കൊണ്ടു ചെന്നെത്തിക്കുക.

അമിത ഭാരവും കൊഴുപ്പും കാഴ്ചയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ പഠനമാണ് മുന്നറിയിപ്പ് നല്‍കുന്നത്. കുടലുകളിലെ ബാക്ടീരിയകള്‍ക്ക് അന്ധതയിലേക്ക് ശരീരം നീങ്ങുന്നതില്‍ വലിയ പങ്കുണ്ടെന്നാണ് പഠനം പറയുന്നത്. രക്തക്കുഴല്‍ സംബന്ധമായ കണ്ണിന്റെ പ്രായാധിക്യത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഗട്ട് മൈക്രോബയോം കാരണമാകുമെന്ന് ഗവേഷകനായ മൈക് സഫീഹ പറയുന്നു. കാനഡയിലെ മോണ്‍ട്രിയല്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറാണ് ഇദ്ദേഹം.

അന്ധരോഗങ്ങള്‍ക്ക് കാരണമാകാന്‍ ശരീരത്തിനുള്ളില്‍ വസിക്കുന്ന ബാക്ടീരിയകള്‍ കാരണമാകും. അന്നനാളത്തിലും കുടലിലും വസിക്കുന്ന ബാക്ടീരിയകള്‍ക്ക് കൊഴുപ്പ് മൂലമുണ്ടാകുന്ന വ്യതിയാനങ്ങള്‍ ആരോഗ്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

കണ്ണിന്റെ പിന്‍ഭാഗത്ത് വലിയ രീതിയില്‍ കൊഴുപ്പ് അടിയുന്നതാണ് AMD രോഗം. നാഡികോശങ്ങളെ കൊഴുപ്പ് നശിപ്പിക്കുന്നതാണ് ഈ രീതിയിലുള്ള അന്ധതയ്ക്ക് കാരണം. നാഡീ കോശങ്ങളെ നശിപ്പിച്ച ശേഷം രക്തക്കുഴലില്‍ അസുഖകരമായ വളര്‍ച്ചയുണ്ടാകുന്നു.

തുടക്കത്തില്‍ തന്നെ എഎംഡി തിരിച്ചറിഞ്ഞാല്‍ ചികില്‍സ തേടാം. എന്നാല്‍ കാലം കഴിയുതോറും ചികില്‍സയുടെ ഫലം കുറഞ്ഞുവരും. അതിനാല്‍ രോഗം

Leave a Reply

Your email address will not be published. Required fields are marked *