ദുബായില്‍ ഇനി ‘സ്മാര്‍ട്ട്’ ഡ്രൈവിങ് ടെസ്റ്റ്‌; അല്‍ ഖൂസില്‍ സ്​മാര്‍ട്​ ട്രെയിനിങ്​ ആന്‍റ്​ ടെസ്​റ്റിങ്​ യാര്‍ഡ്​ പ്രവര്‍ത്തനം തുടങ്ങി

ദുബൈ: അല്‍ ഖൂസില്‍ സ്​മാര്‍ട്​ ട്രെയിനിങ്​ ആന്‍റ്​ ടെസ്​റ്റിങ്​ യാര്‍ഡ്​ പ്രവര്‍ത്തനം തുടങ്ങി. ആര്‍.ടി.എ. ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ ഉദ്​ഘാടനം നിര്‍വ്വഹിച്ചു.
ഡ്രൈവര്‍മാരുടെ കഴിവ്​ പരിശോധിക്കാനുള്ള ആധുനിക ഉപകരണങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങളാണ്​ യാര്‍ഡിലുള്ളത്​. റോഡ്​ ഉപയോഗിക്കു​േമ്ബാഴുണ്ടായേക്കാവുന്ന പ്രയാസങ്ങളും ഇവ മറികടക്കുന്നതില്‍ ഡ്രൈവര്‍ കാണിക്കുന്ന മിടുക്കും പരിശോധിക്കാന്‍ അത്യാധുനിക കാമറകള്‍ സ്​ഥാപിച്ചിട്ടുണ്ട്​. തെറ്റുകളുമ മറ്റും കമ്ബ്യൂട്ടറുകള്‍ ശേഖരിക്കുമെന്നതിനാല്‍ സുതാര്യത ഉറപ്പാക്കാനും കഴിയും. കഴിഞ്ഞ ​െഫബ്രുവരിയിലാണ്​ ഇത്തരം യാര്‍ഡുകള്‍ സ്​ഥാപിച്ചുതുടങ്ങിയത്​.

ഇൗ വര്‍ഷം അവസാനത്തോടെ ഇത്തരം 16 യാര്‍ഡുകള്‍ സ്​ഥാപിക്കാനാണ്​ ആര്‍.ടി.എ. ഒരുങ്ങുന്നത്​. പരിശോധക​​​െന്‍റ സാന്നിധ്യമില്ലാതെ ഒാ​േട്ടാമാറ്റിക്​ സംവിധാനങ്ങള്‍ വഴിയാണ്​ ടെസ്​റ്റ്​ നടത്തുക. ഇതുവഴി നിലവിലുള്ള സംവിധാനത്തെക്കാള്‍ 72 ശതമാനം കൂടുതല്‍ ടെസ്​റ്റുകള്‍ നടത്താനും ചെലവ്​ കുറക്കാനും കഴിയുമെന്ന്​ അല്‍ തായര്‍ പറഞ്ഞു. കേന്ദ്രീകൃത സംവിധാനത്തില്‍ ഇരിക്കുന്ന പരിശോധകന്​ ഒരേ സമയം പല വാഹനങ്ങളെ നിരീക്ഷിക്കാന്‍ കഴിയും.

ഇവിടെ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അഞ്ച്​ കാമറകളും മുഖം തിരിച്ചറിയാനുള്ള സെന്‍സര്‍, സ്​റ്റിയറിങ്​, ബ്രേക്ക്​, എഞ്ചിന്‍, അപകടം എന്നിവയൊക്കെ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ സ്​ഥാപിച്ചിട്ടുണ്ട്​. വാഹനം അപകടത്തില്‍ പെടാതിരിക്കാനും 35 കിലേമീറ്റര്‍ വേഗത്തില്‍ കൂടുതലായാല്‍ പൂര്‍ണ്ണമായി നില്‍ക്കാനുമുള്ള സംവിധാനങ്ങളും ഇതിലുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *