യു.എ.ഇയില്‍ ഗതാഗത നിയമങ്ങള്‍ ശക്തമാക്കി; ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും

യു.എ.ഇ: ഇനി യു.എ.ഇയില്‍ ഗതാഗത നിയമങ്ങള്‍ ശക്തമാക്കി അധികൃതര്‍. ഡ്രൈവര്‍മാര്‍ ഗതാഗതനിയമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുവാനോ എല്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുവാനോ ആണ് പുതിയ നിയമം. നിയമങ്ങള്‍ തെറ്റിക്കുമ്ബോള്‍ ഡ്രൈവര്‍മാര്‍ക്ക് ഓരോ ബ്ലാക്ക് പോയിന്റ് ലഭിക്കും. ഓരോ പിഴവുകള്‍ക്കും ഓരോ ബ്ലാക്ക്‌പോയിന്റാണ് ലഭിക്കുന്നത്. ഒരു ഡ്രൈവര്‍ക്ക് 24 ബ്ലാക്ക് പോയിന്റുകളേക്കാള്‍ കൂടുതലാണ് ലഭിക്കുന്നതെങ്കില്‍ അയാളുടെ ലൈസന്‍സ് റദ്ദാക്കപ്പെടും.

ഗതാഗതനിയമങ്ങള്‍ പാലിക്കുന്നതിനുള്ള പരാജയം നിങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനോ അല്ലെങ്കില്‍ വാഹനം പിടിച്ചെടുക്കാനോ ഇടയാക്കാം. അശ്രദ്ധമായ ഡ്രൈവിംഗ്, അമിത വേഗത, വാഹന രജിസ്‌ട്രേഷന്‍ പുതുക്കാതിരിക്കല്‍, പാര്‍ക്കിങ് പിഴവുകള്‍ തുടങ്ങിയവയെല്ലാം ലൈസന്‍സ് റദ്ദാക്കുവാനുള്ള കാരണങ്ങളാണ്.

  • ഒരു വര്‍ഷത്തേക്ക് നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ്  ഇടയാക്കുന്ന ചില കുറ്റങ്ങള്‍ നോക്കാം

  1. മയക്കുമരുന്നുകളുടെയോ അത്തരം വസ്തുക്കളോ ഉപയോഗിച്ചിട്ട് വാഹനമോടിക്കുന്നത്
  2. സ്വന്തം ജീവനോ അല്ലെങ്കില്‍ മറ്റുള്ളവരുടെ ജീവനോ ആപത്തിലാകുന്ന തരത്തില്‍ വാഹനമോടിക്കുന്നത്
  3. പൊതുമുതലോ സ്വാകര്യമുതലുകള്‍ക്കോ ഹാനീകരമാകുന്ന തരത്തിലുള്ള ഡ്രൈവിങ്
  4. ചുവന്ന പ്രകാശം ജ്വലിപ്പിക്കുന്ന വാഹനമോടിക്കുന്നത്
  5. നിരോധിച്ചിരിക്കുന്ന മേഖലകളില്‍ വാഹന വാഹനമോടിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *