ആ കഥയറിഞ്ഞാന്‍, ആരും കൊതിച്ചുപോകും ജീവിതത്തില്‍ ഇതുപോലൊരു മനുഷ്യനെ ചങ്ങാതിയായി കിട്ടാന്‍

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വളരെയധികം പ്രചരിപ്പിക്കപ്പെട്ട ഒരു ചിത്രമാണിത്. ദേഹമാസകലം ശൂലങ്ങള്‍ തറച്ച് അതില്‍ ചെറുനാരങ്ങ കോര്‍ത്തിട്ട് നില്‍ക്കുന്ന യുവാവിന്‍റെ ചിത്രം. കാണുന്നവരുടെ പോലും ശരീരത്തില്‍ ഒരു പുളച്ചില്‍ അനുഭവപ്പെടുന്ന ചിത്രത്തിന് താഴെ യുവാവിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റ്‌കളും വന്നു. കൂടുതലും അയ്യാളെ പുച്ച്ചിക്കുന്ന തരത്തിലുള്ളവയായിരുന്നു. ഈ ആധുനിക കാലത്ത് ഇത്തരത്തിലുള്ള നേര്‍ച്ചകളെയും ആരാധനാ രീതികളെയും ഭൂരിപക്ഷം ആളുകള്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. എന്നാല്‍ ഗോവിന്ദ് രാജേഷ്‌ എന്ന ആ യുവാവ് ഇത്രയും വേദനാജനകമായ ഒരു വഴിപാട് നേര്‍ന്നതും നടത്തിയതും എന്തിനാണ് എന്നറിഞ്ഞാല്‍ ആരും അദേഹത്തെ ആദരിച്ചും അനുമോദിച്ചും പോകും .

തന്റെ പ്രിയ കൂട്ടുകാരൻ സെബിൻ ബെന്നി ആക്സിഡന്റ് ആയി കിടന്നപ്പോൾ ഗോവിന്ദ് രാജേഷ് നേർന്ന നേർച്ചയാണ് “അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണെങ്കിൽ മീന ഭരണി നാളിൽ ദേഹാഹമാസകലം ശൂലം കുത്തിക്കോളാം” എന്നുള്ളത്. അത് ഞങ്ങളോട് പറഞ്ഞപ്പോൾ പല അഭിപ്രായങ്ങളും വന്നിരുന്നുവെങ്കിലും ഇപ്പോഴും ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കാത്ത അവന് എന്റെ നേർച്ച നടത്താത്തത് മൂലം എന്തെങ്കിലും കുഴപ്പം ഉണ്ടായാലോ എന്ന നിഷ്കളങ്കമായ ചോദ്യത്തിന് മുൻപിൽ പലരും നിശബ്ദരായിപോയി, എന്ന് കൂട്ടുകാര്‍ പറയുന്നു…

മതത്തിന്‍റെ പേരില്‍ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും പരസ്പരം തമ്മിലടിക്കുന്ന ഈ ലോകത്തിൽ ക്രിസ്ത്യാനിയായ തന്റെ കൂട്ടുകാരന് വേണ്ടി ഹിന്ദുവായ താൻ നേർന്ന നേർച്ചക്ക് ദേഹമാസകലം ശൂലം കുത്തി നിറച്ചപ്പോൾ വെള്ളം കൊടുക്കാനും അരും വന്ന് തട്ടാതിരിക്കാനും കൈകൾ കൂട്ടി പിടിച്ച് വലയം സൃഷ്ട്ടിക്കാനും ഉണ്ടായത് മുസ്ലീം സുഹൃത്തുകളുമായിരുന്നു . ആ സമയം അവിടെ രചിക്കപ്പെട്ടത് ഒരു പുതിയ അദ്ധ്യായമാണ് . നമ്മുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും നമ്മുടെ നാടിന്‍റെ ജീവശ്വാസമാകേണ്ടതുമായ മതനിരപേക്ഷമായ സൗഹാർധത്തിന്റെ ഒരു പുത്തനധ്യായം.എരുത്തിക്കൽ അമ്പലത്തിൽ നിന്നും ഇറങ്ങി തിരുവതുക്കൽ വഴി മണിക്കുന്നത് പള്ളിയിൽ കയറി നേർച്ച ഇട്ട് കൊണ്ട് അറുപുഴ പള്ളിയുടെ വാതുക്കൽ നിന്ന് കൊണ്ട് വന്നിരിക്കുന്ന ഏറ്റവും വലിയ ശൂലം വായിൽ തറച്ചപ്പോഴും എല്ലാം അവൻ നമുക്ക് കാണിച്ച് തന്നത് ആ അദ്ധ്യായത്തിന്റെ ഇന്നത്തെ പ്രസക്തിയാണ്…വാര്‍ത്ത ഇഷ്ട്ടപെട്ടെങ്കില്‍ ഷെയര്‍ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *