ആ കഥയറിഞ്ഞാന്‍, ആരും കൊതിച്ചുപോകും ജീവിതത്തില്‍ ഇതുപോലൊരു മനുഷ്യനെ ചങ്ങാതിയായി കിട്ടാന്‍

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വളരെയധികം പ്രചരിപ്പിക്കപ്പെട്ട ഒരു ചിത്രമാണിത്. ദേഹമാസകലം ശൂലങ്ങള്‍ തറച്ച് അതില്‍ ചെറുനാരങ്ങ കോര്‍ത്തിട്ട് നില്‍ക്കുന്ന യുവാവിന്‍റെ ചിത്രം. കാണുന്നവരുടെ പോലും ശരീരത്തില്‍ ഒരു പുളച്ചില്‍ അനുഭവപ്പെടുന്ന ചിത്രത്തിന് താഴെ യുവാവിന് അനുകൂലമായും പ്രതികൂലമായും നിരവധി കമന്റ്‌കളും വന്നു. കൂടുതലും അയ്യാളെ പുച്ച്ചിക്കുന്ന തരത്തിലുള്ളവയായിരുന്നു. ഈ ആധുനിക കാലത്ത് ഇത്തരത്തിലുള്ള നേര്‍ച്ചകളെയും ആരാധനാ രീതികളെയും ഭൂരിപക്ഷം ആളുകള്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. എന്നാല്‍ ഗോവിന്ദ് രാജേഷ്‌ എന്ന ആ യുവാവ് ഇത്രയും വേദനാജനകമായ ഒരു വഴിപാട് നേര്‍ന്നതും നടത്തിയതും എന്തിനാണ് എന്നറിഞ്ഞാല്‍ ആരും അദേഹത്തെ ആദരിച്ചും അനുമോദിച്ചും പോകും .

തന്റെ പ്രിയ കൂട്ടുകാരൻ സെബിൻ ബെന്നി ആക്സിഡന്റ് ആയി കിടന്നപ്പോൾ ഗോവിന്ദ് രാജേഷ് നേർന്ന നേർച്ചയാണ് “അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണെങ്കിൽ മീന ഭരണി നാളിൽ ദേഹാഹമാസകലം ശൂലം കുത്തിക്കോളാം” എന്നുള്ളത്. അത് ഞങ്ങളോട് പറഞ്ഞപ്പോൾ പല അഭിപ്രായങ്ങളും വന്നിരുന്നുവെങ്കിലും ഇപ്പോഴും ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കാത്ത അവന് എന്റെ നേർച്ച നടത്താത്തത് മൂലം എന്തെങ്കിലും കുഴപ്പം ഉണ്ടായാലോ എന്ന നിഷ്കളങ്കമായ ചോദ്യത്തിന് മുൻപിൽ പലരും നിശബ്ദരായിപോയി, എന്ന് കൂട്ടുകാര്‍ പറയുന്നു…

മതത്തിന്‍റെ പേരില്‍ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും പരസ്പരം തമ്മിലടിക്കുന്ന ഈ ലോകത്തിൽ ക്രിസ്ത്യാനിയായ തന്റെ കൂട്ടുകാരന് വേണ്ടി ഹിന്ദുവായ താൻ നേർന്ന നേർച്ചക്ക് ദേഹമാസകലം ശൂലം കുത്തി നിറച്ചപ്പോൾ വെള്ളം കൊടുക്കാനും അരും വന്ന് തട്ടാതിരിക്കാനും കൈകൾ കൂട്ടി പിടിച്ച് വലയം സൃഷ്ട്ടിക്കാനും ഉണ്ടായത് മുസ്ലീം സുഹൃത്തുകളുമായിരുന്നു . ആ സമയം അവിടെ രചിക്കപ്പെട്ടത് ഒരു പുതിയ അദ്ധ്യായമാണ് . നമ്മുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും നമ്മുടെ നാടിന്‍റെ ജീവശ്വാസമാകേണ്ടതുമായ മതനിരപേക്ഷമായ സൗഹാർധത്തിന്റെ ഒരു പുത്തനധ്യായം.എരുത്തിക്കൽ അമ്പലത്തിൽ നിന്നും ഇറങ്ങി തിരുവതുക്കൽ വഴി മണിക്കുന്നത് പള്ളിയിൽ കയറി നേർച്ച ഇട്ട് കൊണ്ട് അറുപുഴ പള്ളിയുടെ വാതുക്കൽ നിന്ന് കൊണ്ട് വന്നിരിക്കുന്ന ഏറ്റവും വലിയ ശൂലം വായിൽ തറച്ചപ്പോഴും എല്ലാം അവൻ നമുക്ക് കാണിച്ച് തന്നത് ആ അദ്ധ്യായത്തിന്റെ ഇന്നത്തെ പ്രസക്തിയാണ്…വാര്‍ത്ത ഇഷ്ട്ടപെട്ടെങ്കില്‍ ഷെയര്‍ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

ശരീരത്തിൽ എവിടെയെങ്കിലും ക്യാൻസർ കോശങ്ങൾ വളരുന്നുണ്ടെങ്കിൽ അത് വേരോടെ നശിപ്പിക്കും ഈ പാനീയം വീഡിയോ കണ്ടുനോക്ക്‌

ക്യാന്‍സര്‍ ഇന്ന് നാം കാണുന്ന മഹാവിപത്തുകളില്‍ ഒന്നാണ്. എത്രയൊക്കെ ആധുനിക വൈദ്യശാസ്ത്രം പുരോഗമിച്ചു എന്ന് പറഞ്ഞാലും കാന്‍സറിനെ പേടിയ്ക്കുന്നവരാണ് നമ്മളെല്ലവരും. ഇന്നത്തെ കാലത്താകട്ടെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായാണ് നാം കാണുന്നത്.

എന്നാല്‍ ക്യാന്‍സര്‍ ഇത്രയും വ്യാപകമാകാന്‍ കാരണം പലപ്പോഴും നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാമാണ്. അതുകൊണ്ട് ഈ മഹാവിപത്തിനെ ഉന്‍മൂലനം ചെയ്യുക എന്നത് തന്നെയാണ് എല്ലാവരുടേയും ലക്ഷ്യവും. എത്ര പഴകിയ ക്യാന്‍സറിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു പാനീയം ഉണ്ട്.

ആവശ്യമുള്ള സാധനങ്ങള്‍

നാല് കാരറ്റ, ഒരു കുക്കുമ്പര്‍, സെലറി, ഒരു ആപ്പിള്‍, അരമുറി നാരങ്ങ തൊലി കളഞ്ഞത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

ഇവയെല്ലാം കൂടി മിക്‌സിയില്‍ അടിച്ചെടുത്ത് ഐസ് ക്യൂബ്‌സ് ഇട്ട് കഴിയ്ക്കാം. വേണമെങ്കില്‍ അല്‍പം തേന്‍ കൂടി ചേര്‍ക്കാം. ദിവസവും രാവിലേയും രാത്രിയും ഈ പാനീയം കഴിയ്ക്കാം. ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ അവയെ ഇല്ലാതാക്കുകയും ക്യാന്‍സറിനെ നശിപ്പിക്കുകയും ചെയ്യും.

കുക്കുമ്പര്‍

ഇവയുടെയെല്ലാം ആരോഗ്യ ഗുണങ്ങള്‍ പല വിധത്തിലാണ് ശരീരത്തെ സംരക്ഷിക്കുന്നത്. സ്ത്രീകളില്‍ ഉണ്ടാകുന്ന സ്തനാര്‍ബുദവും പുരഷന്‍മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനേയും നിഷ്‌കരുണം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് കുക്കുമ്പര്‍. കുക്കുമ്പറ്റാസിന്‍സ് എന്ന വസ്തു കുക്കുമ്പര്‍ ഉത്പ്പാദിപ്പിക്കുന്നുണ്ട്. ഇതാണ് ക്യാന്‍സറിനെ ഇല്ലാതാക്കുന്നത്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കും ഉത്തമ പ്രതിവിധിയാണ് കുക്കുമ്പര്‍. ഇത് ജ്യൂസ് ആക്കി കഴിയ്ക്കുന്നതും വെറും വയറ്റില്‍ കുക്കുമ്പര്‍ കഴിയ്ക്കുന്നതും തടി കുറയ്ക്കുന്നു.

ചര്‍മ്മത്തിലെ ക്യാന്‍സര്‍

പലപ്പോഴും ചര്‍മ്മത്തിലെ ക്യാന്‍സര്‍ പലരും അറിയാതെ പോകുന്നു. എന്നാല്‍ കുക്കുമ്പര്‍ ഭക്ഷണത്തിലെ ഒഴിവാക്കാനാവാക്ക ഘടകമായി മാറുമ്പോള്‍ അത് ചര്‍മ്മത്തിലെ ക്യാന്‍സറിനെ തുടക്കത്തിലേ ഇല്ലാതാക്കുന്നു.

ഘടകങ്ങള്‍

പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ വിറ്റാമിന്‍ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതൊരിക്കലും ക്യാന്‍സര്‍ കോശങ്ങളെ ശരീരത്തില്‍ വളരാന്‍ സമ്മതിയ്ക്കില്ല.

ആപ്പിളും കാരറ്റും

കുക്കുമ്പറിനോടൊപ്പം മറ്റ് ചേരുവകളും ആപ്പിളും കാരറ്റും കൂടി ചേരുമ്പോള്‍ അത് ഇരട്ടിഫലം നല്‍കുന്നു. ഏത് പഴകിയ ക്യാന്‍സറിനേയും ഇല്ലാതാക്കാന്‍ ഈ പാനീയം ശീലമാക്കാം.

സൗദിയിലേക്ക് കൂട്ട മിസൈലാക്രമണം: ഒരു മരണം

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യമനിൽ നിന്നും ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം. മിസൈലിന്റെ ഭാഗങ്ങൾ പതിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തലസ്ഥാന നഗരിയെ അടക്കം ലക്ഷ്യം വെച്ചെത്തിയ ഏഴ് മിസൈലുകളും ആകാശത്ത് വെച്ച്  തകർത്തു. ഇതാദ്യമായാണ് ഹൂതികൾ സൗദിക്ക് നേരെ കൂട്ട മിസൈലാക്രമണം നടത്തുന്നത്.

സൗദി പ്രാദേശിക സമയം ഇന്നലെ രാത്രി 11.30നാണ് മിസൈൽ ആക്രമണം. യമനിലെ ഹൂതി തീവ്രവാദികൾ ഏഴ് മിസൈലുകളാണ് അയച്ചത്. ഇതിൽ മൂന്നെണ്ണം ലക്ഷ്യം വെച്ചത് തലസ്ഥാന നഗരിയായ റിയാദിനെ. രണ്ടെണ്ണം  ജസാനെയും ലക്ഷ്യം വെച്ചു. ഖമീശ് മുശൈതിലേക്കും നജ്റാനിലേക്കുമായിരുന്നു മറ്റുള്ളവ. ഏഴു മിസൈലുളും സൗദിയുടെ പ്രതിരോധ സംവിധാനം ആകാശത്ത് വെച്ച് തകർത്തു.  ഇതിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചാണ് ഒരാൾ മരിച്ചതും രണ്ട് പേർക്ക് പരിക്കേറ്റതും.

ഈജിപ്ത് പൗരനാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ റിയാദിൽ ആർക്കും പരിക്കില്ല. കാര്യമായ നാശനഷ്ടങ്ങളും റിപ്പോട്ട് ചെയ്തിട്ടില്ല. ജനവാസ മേഖലകളാണ് മിസൈലുകൾ ലക്ഷ്യം വെച്ചതെന്ന് സൗദി  ഔദ്യോഗിക മാധ്യമങ്ങൾ പറയുന്നു. കഴിഞ്ഞ നവംമ്പർ മുതൽ അഞ്ച് തവണ ഹൂതികൾ സൗദിയിലേക്ക് മിസൈലയച്ചിട്ടുണ്ട്. യമനിലെ നിയമാനുസൃത ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വിമത സായുധ സംഘമാണ് ഹൂതികൾ. ആക്രമണത്തെ സൗദി ഭരണകൂടം അപലപിച്ചു. ഹുതികൾക്ക് ഇറാൻ ആയുധമെത്തിക്കുന്നതിന്റെ തെളിവുകൾ നേരത്തെ സൗദിയും അമേരിക്കയും പുറത്ത് വിട്ടിരുന്നു. പുതിയ സാഹചര്യത്തിൽ പ്രശ്നം വഷളാകുമെന്നാണ് സൂചന.

കഴിഞ്ഞ വർഷം നവംബർ മുതൽ ഇറാൻ പിന്തുണയോടെ ഹൂത്തി സായുധ സംഘം വലുതും ചെറുതുമായ മിസൈലുകൾ സൗദിയിലേക്ക് അയച്ചിരുന്നു. നവംബർ 4 നു റിയാദ് കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തെ ലക്ഷ്യം വെച്ച് അയച്ച മിസൈൽ സൗദി വ്യോമസേന തകർത്തിരുന്നു. മിസൈലുകൾ ഇറാനിൽ നിന്നും നിർമിക്കപ്പെട്ടതാണെന്നു യു.എൻ സുരക്ഷാ കൌൺസിൽ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.Al Arabiya English

@AlArabiya_Eng

: Footage sent to Al Arabiya shows moment anti-defense missiles from Patriot batteries fired to intercept apparent missile over .

Follow updates here: http://ara.tv/6yk6n 

ഇഖാമ കൈവശമുള്ളവരെയും പൊലിസ് പിടികൂടുന്നു; ആശങ്കയോടെ പ്രവാസികള്‍…

ജിദ്ദ : സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിശോധനയില്‍ ഇഖാമയുള്ളവരെ പോലും പിടികൂടുന്നതായി പരാതി ഉയരുന്നു.
നിയമലംഘകരില്ലാത്ത രാജ്യമെന്ന കാമ്പയിനിന്റെ ഭാഗമായി നടക്കുന്ന പൊലിസ് പരിശോധനകളിലാണ് ഇഖാമയുള്ളവരും പിടിയിലാകുന്നത്. രേഖകളെല്ലാം ഉണ്ടായിട്ടും ഇന്ത്യക്കാരായ നിരവധി പേര്‍ പൊലിസ് പിടിയിലാവുന്നുണ്ടെന്നും അതിന് പരിഹാരം വേണമെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരിലൊരാള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പരാതി നല്‍കിയിരുന്നു.
അതേസമയം, പിടിക്കപ്പെട്ടാലും രേഖകള്‍ ശരിയാണെങ്കില്‍ പേടിക്കാനില്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പൊലിസിന്റെ പിടിയിലാവുന്നവരെ തര്‍ഹീലില്‍ കൊണ്ടുപോയി ബയോമെട്രിക് പരിശോധന നടത്തി നിയമാനുസൃത താമസക്കാരനാണെന്ന് കൃത്യതവരുത്തുമെന്നതിനാല്‍ ഇഖാമയടക്കമുള്ള രേഖകള്‍ കാലാവധിയുള്ളതാണെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്നും എംബസി അറിയിച്ചു.

നിയമാനുസൃതമായി ഇവിടെ താമസിക്കുന്ന ആരെയും തര്‍ഹീലില്‍ പാര്‍പ്പിക്കില്ല. അത്തരം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും എംബസി അറിയിച്ചു.
ഓരോ ദിവസവും നിരവധി വിദേശികളെയാണ് പൊലിസ് പിടികൂടി തര്‍ഹീലിലെത്തിക്കുന്നത്. പിടികൂടിയവരില്‍ നിന്ന് ഇഖാമ കൈവശമുള്ളവരെയും ഇല്ലാത്തവരെയും സന്ദര്‍ശക വിസക്കാരെയും വേര്‍തിരിച്ച് വിവിധ കൗണ്ടറുകളില്‍ പരിശോധിച്ച് നിയമാനുസൃതരാണെന്ന് ഉറപ്പുവരുത്തും.
ശേഷം അവരെ വിട്ടയക്കും. കേസുകളില്‍ പെട്ടവരെയും ഇഖാമ കാലാവധി തീര്‍ന്നവരെയും അതത് വകുപ്പിലേക്ക് മാറ്റി നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.
വാരാന്ത്യങ്ങളില്‍ റിയാദില്‍ ബത്ഹ, ഹാറ തുടങ്ങി വിദേശികള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലാണ് മുഖ്യമായും പരിശോധന നടക്കാറുള്ളത്. ചില സമയങ്ങളില്‍ സംശയാസ്പദ സാഹചര്യത്തില്‍ ഇഖാമ കൈവശമുള്ളവരെയും പൊലിസ് തര്‍ഹീലിലേക്ക് കൊണ്ടുപോകുന്നുണ്ട്.
ഇഖാമ പരിശോധിച്ച ശേഷം അവരെ വിട്ടയക്കുകയും ചെയ്യും. ഇക്കാരണത്താല്‍ ചില കമ്പനികള്‍ തങ്ങളുടെ ജീവനക്കാരോട് രേഖകളില്ലാതെ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ഓര്‍മിപ്പിക്കുന്നുണ്ട്.
അതേസമയം ഇഖാമ കാര്‍ഡില്‍ ഇഷ്യു തിയതിയുള്ളവരെയാണ് പൊലിസ് പിടിക്കുന്നതെന്ന പ്രചാരണത്തെ തുടര്‍ന്ന് നിരവധി പേര്‍ ഈ കാര്‍ഡുകള്‍ മാറ്റി വരുന്നുണ്ട്. ഇപ്രകാരം പുതിയ കാര്‍ഡ് സംഘടിപ്പിച്ചാലും ഇഷ്യു തിയ്യതി മാത്രമാണ് ഉണ്ടാവുക.
ഒരിക്കല്‍ അഞ്ചുവര്‍ഷത്തെ കാര്‍ഡ് ഇഷ്യു ചെയ്ത ശേഷം എന്തെങ്കിലും കാരണത്താല്‍ കാര്‍ഡ് മാറ്റേണ്ടിവരുമ്പോഴാണ് എക്‌സ്പയറി തിയതിക്ക് പകരം ഇഷ്യു തിയ്യതി രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇഷ്യു തിയ്യതിയാണ് ഇഖാമ കാര്‍ഡിലുള്ളതെങ്കില്‍ ആ തിയതി മുതല്‍ അഞ്ചുവര്‍ഷം വരെ അത്തരം കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നും കാര്‍ഡുകള്‍ എല്ലാ വര്‍ഷവും മാറ്റേണ്ടതില്ലെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു..

യു.എ.ഇ എമിറേറ്റ്‌സ് ഐഡി നഷ്ടപ്പെട്ടാൽ നടപടി ക്രമങ്ങൾ എന്തെല്ലാം…

ദുബായ് : പ്രവാസികള്‍ക്കും ദുബായില്‍ സ്ഥിരതാസമാക്കിയവര്‍ക്കും ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് എമിറേറ്റ്‌സ് ഐ.ഡി. ഡ്രൈവിംഗ് ലൈസന്‍സ്, വീട് വാടകയ്ക്ക് ലഭിക്കുന്നതിനും തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത്.

എമിറേറ്റ്‌സ് ഐഡിയില്‍ ഒരു വ്യക്തിയുടെ വിവരങ്ങളും ജോലി ചെയ്യുന്ന സ്ഫാപനത്തിന്റെ പേരും മേല്‍വിലാസവും എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഈ രേഖ വളരെ പ്രധാനപ്പെട്ടതാണ്.

എമിറേറ്റ്‌സ് ഐഡി നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

1, എമിറേറ്റ്‌സ് ഐഡി നഷ്ടമാകുകയോ അല്ലെങ്കില്‍ അതിന് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യമ തന്നെ ഇത് സംബന്ധിച്ച്‌ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കേണ്ടതാണ്. തുടര്‍ന്ന് പൊലീസ് പരാതി സ്വീകരിച്ചതിനു ശേഷം അവിടെ നിന്ന് അക്‌നോളജ്‌മെന്റ് കാര്‍ഡ് നല്‍കും. ഇതിന് 70 ദിര്‍ഹം അവിടെ കെട്ടിവെയ്ക്കണം.

2 പുതിയ എമിറേറ്റ് ഐഡന്റിറ്റി കാര്‍ഡ് ലഭിക്കുന്നതിനായി ഇതുമായ് ബന്ധപ്പെട്ടുള്ള ഓഫീസില്‍ പുതിയ അപ്ലിക്കേഷന്‍ ഫോറം പൂരിപ്പിച്ച്‌ നല്‍കണം. അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴിയും അപേക്ഷിയ്ക്കാം

3, പുതിയ എമിറേറ്റ് ഐഡിയ്ക്കായി അപ്ലിക്കേഷന്‍ സമര്‍പ്പിയ്ക്കും മുമ്ബ് താഴെ പറയുന്ന രേഖകള്‍ ഇതിനൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

a, 15 വയസിന് മുകളിലുള്ള ആളുടെ എമിറേറ്റ് ഐഡിയാണ് നഷ്ടപ്പെട്ടതെങ്കില്‍

ഒറിജിനല്‍ പാസ്‌പോര്‍ട്ടും ഒപ്പം ഫോട്ടോകോപ്പിയും, റെസിഡന്‍സ് വിസയും

b, ഐ.ഡി കാര്‍ഡ് നഷ്ടമായതിനു ശേഷം ലഭിച്ച അക്‌നോളജ്‌മെന്റ് കാര്‍ഡ് നമ്ബര്‍, എന്നിവയും,

15 വയസിന് താഴെയുള്ള വ്യക്തിയുടെതാണ് എമിറേറ്റ് ഐഡി കാര്‍ഡ് നഷ്ടപ്പെട്ടതെങ്കില്‍ ആ വ്യക്തിയുടെ ഫോട്ടോയും, പാസ്‌പോര്‍ട്ടും, റെഡിഡന്‍സ് വിസയും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.

പുതിയ കാര്‍ഡിനായി അപേക്ഷിയ്ക്കുമ്ബോള്‍ 300 ദിര്‍ഹം ആദ്യം അടച്ചതിനു ശേഷം സര്‍വീസിംഗ് ചാര്‍ജ് 150 ദിര്‍ഹം കൂടി നല്‍കേണ്ടതാണ്. ഒപ്പം അഡീഷ്ണല്‍ ചാര്‍ജെന്ന നിലയില്‍ 70 ദിര്‍ഹം കൂടി നല്‍കണം. അപേക്ഷിച്ച്‌ 7 ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ എമിറേറ്റ് ഐഡി ലഭിക്കും.

ദുബായില്‍ ഇനി ‘സ്മാര്‍ട്ട്’ ഡ്രൈവിങ് ടെസ്റ്റ്‌; അല്‍ ഖൂസില്‍ സ്​മാര്‍ട്​ ട്രെയിനിങ്​ ആന്‍റ്​ ടെസ്​റ്റിങ്​ യാര്‍ഡ്​ പ്രവര്‍ത്തനം തുടങ്ങി

ദുബൈ: അല്‍ ഖൂസില്‍ സ്​മാര്‍ട്​ ട്രെയിനിങ്​ ആന്‍റ്​ ടെസ്​റ്റിങ്​ യാര്‍ഡ്​ പ്രവര്‍ത്തനം തുടങ്ങി. ആര്‍.ടി.എ. ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ ഉദ്​ഘാടനം നിര്‍വ്വഹിച്ചു.
ഡ്രൈവര്‍മാരുടെ കഴിവ്​ പരിശോധിക്കാനുള്ള ആധുനിക ഉപകരണങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങളാണ്​ യാര്‍ഡിലുള്ളത്​. റോഡ്​ ഉപയോഗിക്കു​േമ്ബാഴുണ്ടായേക്കാവുന്ന പ്രയാസങ്ങളും ഇവ മറികടക്കുന്നതില്‍ ഡ്രൈവര്‍ കാണിക്കുന്ന മിടുക്കും പരിശോധിക്കാന്‍ അത്യാധുനിക കാമറകള്‍ സ്​ഥാപിച്ചിട്ടുണ്ട്​. തെറ്റുകളുമ മറ്റും കമ്ബ്യൂട്ടറുകള്‍ ശേഖരിക്കുമെന്നതിനാല്‍ സുതാര്യത ഉറപ്പാക്കാനും കഴിയും. കഴിഞ്ഞ ​െഫബ്രുവരിയിലാണ്​ ഇത്തരം യാര്‍ഡുകള്‍ സ്​ഥാപിച്ചുതുടങ്ങിയത്​.

ഇൗ വര്‍ഷം അവസാനത്തോടെ ഇത്തരം 16 യാര്‍ഡുകള്‍ സ്​ഥാപിക്കാനാണ്​ ആര്‍.ടി.എ. ഒരുങ്ങുന്നത്​. പരിശോധക​​​െന്‍റ സാന്നിധ്യമില്ലാതെ ഒാ​േട്ടാമാറ്റിക്​ സംവിധാനങ്ങള്‍ വഴിയാണ്​ ടെസ്​റ്റ്​ നടത്തുക. ഇതുവഴി നിലവിലുള്ള സംവിധാനത്തെക്കാള്‍ 72 ശതമാനം കൂടുതല്‍ ടെസ്​റ്റുകള്‍ നടത്താനും ചെലവ്​ കുറക്കാനും കഴിയുമെന്ന്​ അല്‍ തായര്‍ പറഞ്ഞു. കേന്ദ്രീകൃത സംവിധാനത്തില്‍ ഇരിക്കുന്ന പരിശോധകന്​ ഒരേ സമയം പല വാഹനങ്ങളെ നിരീക്ഷിക്കാന്‍ കഴിയും.

ഇവിടെ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ അഞ്ച്​ കാമറകളും മുഖം തിരിച്ചറിയാനുള്ള സെന്‍സര്‍, സ്​റ്റിയറിങ്​, ബ്രേക്ക്​, എഞ്ചിന്‍, അപകടം എന്നിവയൊക്കെ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ സ്​ഥാപിച്ചിട്ടുണ്ട്​. വാഹനം അപകടത്തില്‍ പെടാതിരിക്കാനും 35 കിലേമീറ്റര്‍ വേഗത്തില്‍ കൂടുതലായാല്‍ പൂര്‍ണ്ണമായി നില്‍ക്കാനുമുള്ള സംവിധാനങ്ങളും ഇതിലുണ്ട്​.

യു.എ.ഇയില്‍ ഗതാഗത നിയമങ്ങള്‍ ശക്തമാക്കി; ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും

യു.എ.ഇ: ഇനി യു.എ.ഇയില്‍ ഗതാഗത നിയമങ്ങള്‍ ശക്തമാക്കി അധികൃതര്‍. ഡ്രൈവര്‍മാര്‍ ഗതാഗതനിയമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുവാനോ എല്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുവാനോ ആണ് പുതിയ നിയമം. നിയമങ്ങള്‍ തെറ്റിക്കുമ്ബോള്‍ ഡ്രൈവര്‍മാര്‍ക്ക് ഓരോ ബ്ലാക്ക് പോയിന്റ് ലഭിക്കും. ഓരോ പിഴവുകള്‍ക്കും ഓരോ ബ്ലാക്ക്‌പോയിന്റാണ് ലഭിക്കുന്നത്. ഒരു ഡ്രൈവര്‍ക്ക് 24 ബ്ലാക്ക് പോയിന്റുകളേക്കാള്‍ കൂടുതലാണ് ലഭിക്കുന്നതെങ്കില്‍ അയാളുടെ ലൈസന്‍സ് റദ്ദാക്കപ്പെടും.

ഗതാഗതനിയമങ്ങള്‍ പാലിക്കുന്നതിനുള്ള പരാജയം നിങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനോ അല്ലെങ്കില്‍ വാഹനം പിടിച്ചെടുക്കാനോ ഇടയാക്കാം. അശ്രദ്ധമായ ഡ്രൈവിംഗ്, അമിത വേഗത, വാഹന രജിസ്‌ട്രേഷന്‍ പുതുക്കാതിരിക്കല്‍, പാര്‍ക്കിങ് പിഴവുകള്‍ തുടങ്ങിയവയെല്ലാം ലൈസന്‍സ് റദ്ദാക്കുവാനുള്ള കാരണങ്ങളാണ്.

  • ഒരു വര്‍ഷത്തേക്ക് നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ്  ഇടയാക്കുന്ന ചില കുറ്റങ്ങള്‍ നോക്കാം

  1. മയക്കുമരുന്നുകളുടെയോ അത്തരം വസ്തുക്കളോ ഉപയോഗിച്ചിട്ട് വാഹനമോടിക്കുന്നത്
  2. സ്വന്തം ജീവനോ അല്ലെങ്കില്‍ മറ്റുള്ളവരുടെ ജീവനോ ആപത്തിലാകുന്ന തരത്തില്‍ വാഹനമോടിക്കുന്നത്
  3. പൊതുമുതലോ സ്വാകര്യമുതലുകള്‍ക്കോ ഹാനീകരമാകുന്ന തരത്തിലുള്ള ഡ്രൈവിങ്
  4. ചുവന്ന പ്രകാശം ജ്വലിപ്പിക്കുന്ന വാഹനമോടിക്കുന്നത്
  5. നിരോധിച്ചിരിക്കുന്ന മേഖലകളില്‍ വാഹന വാഹനമോടിക്കുന്നത്

പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ എംബസി… വിദേശത്ത് വിസിറ്റിങ് വിസയിലെത്തിയവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ അവസരം

യുഎഇയില്‍ വിസിറ്റ് വിസയിലെത്തി ജോലി ഓഫര്‍ ലഭിച്ചവര്‍ക്ക് തൊഴില്‍ വിസയിലേക്കു മാറാന്‍ ആവശ്യമായ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് (ജിസിസി) ഇന്ത്യന്‍ എംബസി നല്‍കിത്തുടങ്ങി. യുഎഇ അധികൃതര്‍ സ്വീകരിക്കുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റായാണ് (പിസിസി) എംബസി സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എംബസിയുടെ പാസ്‌പോര്‍ട്ട്, വിസ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന ബില്‍എല്‍എസ് ഇന്റര്‍നാഷണല്‍ സെന്ററുകള്‍ മുഖേനെയാണ് അപേക്ഷ സ്വീകരിക്കുന്നതും സര്‍ട്ടിഫിക്കറ്റ് വിതരണവും.

വിസിറ്റ് വിസയിലുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന താല്‍ക്കാലിക സംവിധാനമെന്ന നിലയിലാണ് പിസിസി അപേക്ഷ എംബസി സ്വീകരിക്കുന്നതെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി നാലിന് നിലവില്‍ വന്ന നിയമ പ്രകാരം യുഎഇ തൊഴില്‍ വിസ ലഭിക്കണമെങ്കില്‍ നാട്ടിലെ പൊലിസ് സ്‌റ്റേഷനില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

വിസിറ്റ് വിസയിലെത്തി ജോലി നേടിയവര്‍ക്ക് പിസിസി ലഭിക്കണമെങ്കില്‍ നാട്ടിലേക്ക് തിരിച്ചു പോയി പ്രാദേശിക പൊലീസ് സ്‌റ്റേഷനുകളില്‍നിന്ന് നേടിയെടുക്കുകയോ അല്ലെങ്കില്‍ ഇതിനായി നിയമപ്രകാരം മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്യണമായിരുന്നു.
ജോലി അന്വേഷിച്ച് വിസിറ്റ് വിസയിലെത്തുന്നത് ഇന്ത്യന്‍ എംബസി പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ഇവിടെ എത്തിയ ഇന്ത്യക്കാരുടെ പ്രയാസം ലഘൂകരിക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രശ്‌നങ്ങല്‍ പൂര്‍ണമായും പരിഹരിക്കപ്പെടുന്നതു മാത്രമേ ഈ സൗകര്യം ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് അറ്റസ്റ്റ് ചെയ്ത ജോലി ഓഫര്‍ ലെറ്ററും തൊഴില്‍ നല്‍കിയ സ്ഥാപനത്തിന്റെ ട്രേഡ് ലൈസന്‍സിന്റെ പകര്‍പ്പും നിര്‍ബന്ധമായും പിസിസി അപേക്ഷയോടൊപ്പം നല്‍കണം. വ്യാജ ജോലി ഓഫറുകളുമായി പിസിസി സംഘടിപ്പിക്കാന്‍ വരുന്നത് തടയാനാണിതെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് ഇഷ്യൂ ചെയ്യുമ്‌ബോള്‍ റീജനല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ ലഭിക്കുന്ന പൊലിസ് വെരിഫിക്കേഷന്‍ വിവരം പരിശോധിച്ചാണ് എംബസി താല്‍ക്കാലികമായി പിസിസി നല്‍കുന്നതെന്നാണ് വിവരം.

മെലിഞ്ഞവര്‍ക്ക് വണ്ണം വെക്കാന്‍ ഒരു ഉഗ്രന്‍ മരുന്ന്

മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം. എന്നാല്‍ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കില്‍ ആകാരഭംഗിയെമാത്രമല്ല നിത്യജീവിതത്തെത്തന്നെ അത് ബാധിച്ചേക്കാം. ജീവിതശൈലിയും ഭക്ഷണക്രമവും പരിഷ്‌കരിച്ചാല്‍ അനായാസം ആര്‍ക്കും ‘ഐഡിയല്‍ വെയ്റ്റ്’ നേടാന്‍ സാധിക്കും.

സൗദി തൊഴിൽ മന്ത്രാലയം നടപ്പാക്കിയ കസ്റ്റമർ കെയർ മലയാളികൾക്ക് അനുഗ്രഹമാകുന്നു…

തൊഴിൽ പ്രശ്‌നങ്ങൾക്ക് മലയാളത്തിൽ മറുപടി തേടി ദിവസം നൂറിലേറെ വിളികൾ

റിയാദ് – വിദേശി തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമായി സൗദി തൊഴിൽ മന്ത്രാലയം നടപ്പാക്കിയ കസ്റ്റമർ കെയർ മലയാളികൾക്ക് അനുഗ്രഹമാകുന്നു.

ദിവസം നൂറിലധികം മലയാളികളാണ് വിവിധ പ്രശ്‌നങ്ങളുന്നയിച്ച് മലയാളം കസ്റ്റമർ കെയറിലേക്ക് വിളിക്കുന്നത്. നാലു വർഷം മുമ്പാണ് 19911 എന്ന ടോൾ ഫ്രീ നമ്പറിൽ മലയാളമടക്കമുള്ള ഒമ്പത് വിദേശ ഭാഷകളുടെ സേവനം തൊഴിൽ മന്ത്രാലയം ആരംഭിച്ചത്.

ടോൾ ഫ്രീ നമ്പർ ഡയൽ ചെയ്താൽ അറബി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, തഗലൊഗ്, ഇന്തോനേഷ്യൻ, മലയാളം, എത്യോപ്യൻ, ബംഗാളി എന്നീ ഭാഷകൾ തെരഞ്ഞെടുക്കാൻ ആവശ്യപ്പെടും. മലയാളം ലഭിക്കാൻ ഏഴ് ആണ് അമർത്തേണ്ടത്. ഏഴ് അമർത്തുമ്പോൾ സേവനങ്ങൾക്കും പ്രോഗ്രാമുകൾക്കും ഒന്ന് അമർത്താനും പരാതികൾക്ക് രണ്ട് അമർത്താനും ഇംഗ്ലീഷിൽ നിർദേശം ലഭിക്കും. ആവശ്യത്തിനനുസരിച്ചുള്ള നമ്പർ അമർത്തിയാൽ ഇഖാമ നമ്പർ ടൈപ് ചെയ്യാൻ ആവശ്യപ്പെടും. ഇഖാമ നമ്പർ നൽകി അൽപ സമയം കഴിയുമ്പോൾ മലയാളിയായ കസ്റ്റമർ സർവീസ് അസിസ്റ്റന്റ് സഹായിക്കാനെത്തും. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ കസ്റ്റമർ കെയർ പ്രവർത്തിക്കുന്നുണ്ട്.

മലയാളികൾ പ്രധാനമായും തൊഴിൽ പ്രശ്‌നങ്ങളെ സംബന്ധിച്ച് അറിയാനാണ് കസ്റ്റമർ കെയറിനെ സമീപിക്കുന്നത്. വീട്ടുവേലക്കാരികൾ, ഹൗസ് ഡ്രൈവർമാർ തുടങ്ങിയവർ ഇഖാമ പ്രശ്‌നങ്ങൾ ഉന്നയിച്ച് വിളിച്ച് പരിഹാര മാർഗങ്ങൾ ആരായാറുണ്ടെന്നും കസ്റ്റമർ കെയർ വൃത്തങ്ങൾ പറഞ്ഞു.