പ്രവാസികള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പ്, നിങ്ങള്‍ ഈ കെണിയില്‍ വീണ് പോകരുത് [SHARE]

ഗൾഫിൽ ജോലി ചെയ്യുന്ന എനിക്ക് ഇന്നലെ ഉണ്ടായ ഒരു അനുഭവമാണ്, എല്ലാവരും തീർച്ചയായും കേൾക്കുക

ഈ ഭക്ഷണങ്ങള്‍ ഒരിക്കലും ഒരുമിച്ച് കഴിക്കരുത്

വിരുദ്ധ ആഹാരം തുടര്‍ച്ചയായി കഴിക്കുന്നത് വിഷം പോലെ ഉപദ്രവകാരിയാണ് എന്നാണ് അഷ്ടാംഗ ഹൃദയത്തിലെ ഈ ശ്ലോകംം ഓര്‍മപ്പെടുത്തുന്നത്. വിരുദ്ധാഹാരികള്‍ ക്രമേണ വാതം, ത്വക്ക്, ഉദര രോഗങ്ങള്‍ക്ക് അടിമപ്പെടുമത്രേ. ആയുര്‍വേദം വിലക്കുന്ന ചില ഭക്ഷണക്രമങ്ങളുണ്ട്. ആഹാരത്തിന്റെ അളവ്, കഴിക്കുന്ന സമയം, സ്ഥലം, ഇവയൊക്കെ പ്രധാനമാണ്.

കൊടും ചൂടില്‍ നിന്നു കയറി വന്നു തണുത്ത വെള്ളം കുടിക്കാതിരിക്കുക. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ തുടര്‍ച്ചയായി പാചകത്തിന് ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഭക്ഷണ കാര്യത്തില്‍ ‘പാകം’ ഒരു പ്രധാന ഘടകമാണ്. വേവ് പാകത്തിനാകണം, ഉപ്പ് പാകത്തിനാകണം, എരിവ് പാകത്തിനു വേണം. എങ്കിലേ ആഹാരം നന്നാകൂ.

നിത്യജീവിതത്തിലെ ഓട്ടപ്പാച്ചിലുകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ പ്രാതല്‍ അഥവാ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുകയോ ലഘുവാക്കുകയോ ചെയ്യും ജോലിയെല്ലാം തീരുന്ന രാത്രി സമയത്ത് അതായത് അത്താഴത്തിന് അമിതമായി ആഹാരം കഴിക്കുകയും ചെയ്യും. എന്നാല്‍ ഇതാണ് പുതിയ കാലത്തിന്റെ ഏറ്റവും അനാരോഗ്യകരവും അപകടകരവുമായ ശീലം. ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്ന് പറയുന്നത് ബ്രേക്ക് ഫാസ്റ്റ് ആണ് കാരണം മണിക്കൂറുകളുടെ വിശ്രമത്തിനു ശേഷം ശരീരം ഭക്ഷണത്തെ ആവശ്യപ്പെടുന്ന നേരമാണ് രാവിലെ ആ സമയത്ത് ഏറ്റവും പോഷകഗുണമുള്ള ഭക്ഷണം തന്നെ കഴിക്കണം ആ പോഷകങ്ങള്‍ പൂര്‍ണ്ണമായും ആഗീരണം ചെയ്യാന്‍ ശരീരം തയ്യാറായിരിക്കുന്ന സമയമാണത്. ബ്രേക്ക് ഫാസ്റ്റിന്റെ നിലവാരം മുഴുവന്‍ ദിവസത്തെയും സ്വാധീനിക്കും. ശരീരത്തിലെ ആന്തരികവും ബാഹ്യവുമായ എല്ലാ അവയവങ്ങളും വിശ്രമിക്കാന്‍ തുടങ്ങുന്ന സമയമായ രാത്രികളില്‍ കഴിവതും ദഹിക്കാന്‍ എളുപ്പമുള്ളതും ലഘുവായതുമായ ആഹാരങ്ങള്‍ കഴിക്കുക.

വിശക്കുമ്പോളെല്ലാം ആഹാരം കഴിക്കണം. വിശന്നിരിക്കാതിരിക്കണമെന്ന് വൈദ്യശാസ്ത്രം. ആഹാരം കഴിക്കുന്നതിന് ഒരു മുന്നൊരുക്കം നല്ലതാണ്. കൈകഴുകി ഭക്ഷണത്തിനു മുന്നില്‍ വന്നിരിക്കുമ്പോള്‍ നമ്മുടെ ശരീരവും ദഹനരസങ്ങളുമായി ആഹാരത്തെ സ്വീകരിക്കാന്‍ തയാറാകും. അമിത ആഹാരം നന്നല്ല. എങ്കിലും നല്ല വിശപ്പുള്ളപ്പോള്‍ ലഘുവായി മാത്രം കഴിക്കുന്നതു പ്രശ്‌നമാകും.

നിഷിദ്ധമായ 7 ആഹാരങ്ങള്‍

1. പാലും പഴവും

പാലും പഴവും എക്കാലത്തേയും മികച്ച കോമ്പിനേഷനാണ്. ചില ആരാധനാലയങ്ങളിലെ നിവേദ്യം പോലുമാണ്. അടുത്തിടെ അവതരിച്ച ഷാര്‍ജാ ഷെയ്ക്ക് ഇന്നും പുതുതലമുറയില്‍ പിടിച്ചു നില്‍ക്കുന്നത് അതിന്റെ അസാദ്യ രുചി കാരണമാണ്. എന്നാല്‍ ഇവ രണ്ടും ഒരുമിച്ച് ഉള്ളില്‍ ചെന്നാല്‍ പ്രശ്‌നമാണ് അകത്ത് സൃഷ്ടിക്കുക. അകത്ത് ചെന്നാല്‍ ടോക്‌സിക് ആകുന്നതിനൊപ്പം നമ്മുടെ തലച്ചോറിനെ മന്ദഗതിയില്‍ ആക്കുകയും അവ ചെയ്യും.

2. മാംസവും ഉരുളക്കിഴങ്ങും

നല്ല ചിക്കന്‍ അല്ലെങ്കില്‍ ബീഫ് കറിയില്‍ ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി ചേര്‍ത്ത് വേവിച്ച് കഴിക്കുന്നതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്.മലയാളിയുടെ ഏറ്റവും വലിയ കോമ്പിനേഷനുകളില്‍ ഒന്നാണ് അത്. ഇറച്ചിയുടെ അരപ്പില്‍ വെന്ത ഉരുളക്കിഴങ്ങിന്റെ അരാധകരല്ലാത്തവര്‍ ചുരുക്കം. എന്നാല്‍ ഇവ വയറില്‍ ചെന്നാല്‍ അത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

3. ഭക്ഷണ ശേഷം പഴങ്ങള്‍
നന്നായി ഭക്ഷണം കഴിച്ച ശേഷം പഴങ്ങള്‍ കഴിക്കുക നമ്മുടെ ശീലമാണ്. എന്നാല്‍ ഇത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് വഴി പഴങ്ങളുടെ ഫലവും കിട്ടുകയില്ല, കഴിച്ച ഭക്ഷണം ദഹിക്കാന്‍ ഒരുപാട് താമസം എടുക്കുകയും ചെയ്യും.

4. പീറ്റ്‌സ സോഡ

നല്ല അടിപൊളി പീറ്റ്‌സ ഒപ്പം കാര്‍ബണേറ്റഡ് ഡ്രിങ്ക്, പെപ്‌സിയെ, കോളയോ അങ്ങനെ എന്തെങ്കിലും.അന്നത്തെ ദിനം ധന്യമാകാന്‍ വേറെന്ത് വേണം ? എന്നാല്‍ ആ ശീലത്തോട് ഗുഡ് ബൈ പറഞ്ഞോളു. ഇവയെല്ലാം ദഹിപ്പിക്കാന്‍ എന്ത് മാത്രം ഊര്‍ജമാണ് ശരീരം നഷ്ടപ്പെടുത്തുന്നത് എന്ന് അറിയുമോ ? മാത്രമല്ല ഇത്തരം പാനിയങ്ങളിലെ പഞ്ചസാരയുടെ അളവ് നമ്മുടെ ദഹനപ്രക്രിയകളുടെ വേഗത തീരെ കുറഞ്ഞ രീതിയിലാക്കും.

5. ബര്‍ഗര്‍ ഫ്രൈസ്
ബര്‍ഗര്‍ കോമ്പോ വാങ്ങിയാല്‍ അതില്‍ ഉറപ്പായും ഫ്രെഞ്ച് ഫ്രൈസ് ഉണ്ടാകും. ഇനി കോമ്പോ അല്ല വാങ്ങുന്നെ എങ്കിലും നാം ബര്‍ഗറിനൊപ്പം ഫ്രെഞ്ച് ഫ്രൈസ് ചോദിച്ചുവാങ്ങും. എന്നാല്‍ ഇത് അത്ര നല്ല പ്രവണതയല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇരു ഭക്ഷണത്തിലെയും ട്രാന്‍സ് ഫാറ്റ്‌സ് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുകയും, നമുക്ക് ക്ഷീണവും ഉറക്കവും അനുഭവപ്പെടുത്തുകയും ചെയ്യും.

6. ധാന്യങ്ങള്‍ക്കൊപ്പം പഴച്ചാറ്

ധാന്യങ്ങള്‍ക്കൊപ്പം പഴച്ചാറ് കഴിക്കുന്നത് ശരീരത്തിലെ ദഹനപ്രക്രിയയെ സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

7. മത്സ്യവും മോരും

മല്‍സ്യത്തോട് മോരു ചേരില്ല, തേനും നെയ്യും തുല്യ അളവില്‍ വന്നാല്‍ കുഴപ്പമാണ്. പാലിനൊപ്പം പുളിരസം അരുത്. പൈനാപ്പിളും ചക്കപ്പഴവും മാമ്പഴവും മറ്റും പാലിനൊപ്പം കഴിക്കരുതെന്നു ചുരുക്കം. തേനും ഉഴുന്നും വിരുദ്ധ ആഹാരമാണ്. കോഴിയും തൈരും ശത്രുക്കളാണ്. ഗോതമ്പും എള്ളെണ്ണയും ഒരുമിച്ചു പാടില്ല.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്കു തോന്നിയേക്കാം ഇതു വല്യകഷ്ടമായല്ലോ. ഇങ്ങനെയായാല്‍ മനുഷ്യന്‍ എങ്ങനെ ആഹാരം കഴിക്കുമെന്ന്.

എന്നാല്‍ ഓര്‍ക്കുക പുതിയ തലമുറയുടെ ജീവിതക്രമത്തിലും ഭക്ഷണരീതിയിലും വന്ന മാറ്റങ്ങളാണ് ഇന്നത്തെ പല രോഗങ്ങള്‍ക്കും അടിസ്ഥാനമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ മുന്നറിയിപ്പ്.

ആര്‍ട്ടിക്കിള്‍ ഉപകാരപ്രദമെങ്കില്‍ ഷെയര്‍ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ

കുടവയർ അല്പം പോലും വേണമെന്ന ആഗ്രഹം ഇല്ലെങ്കിൽ മാത്രം ഈ പാനീയം കുടിക്കൂ.

കുടവയറും വയറ്റിലെ കൊഴുപ്പും അമിതവണ്ണവും എല്ലാം ഇന്ന് നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്.ഏറ്റവും അപകടകാരിയും ശരീരത്തെ വികൃതമാക്കുന്നതില്‍ മുന്നിൽ നിൽക്കുന്നതും ആയ ഒരു കൊഴുപ്പാണ് വയറിലെ കൊഴുപ്പ്.നിരവധി അസുഖങ്ങൾക്ക് കാരണമായേക്കാവുന്ന ഒരു പ്രശ്നം കൂടിയാണത്.അമിതവണ്ണം ഹൃദ്രോഗങ്ങൾ രക്താതിസമ്മർദ്ദം ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേക്ക് എല്ലാം വയറിൽ കൊഴുപ്പടിയുന്നത് നയിച്ചേക്കാം.നിങ്ങൾ 30 വയസ്സിന് മുകളിലുള്ള ഒരാളാണെങ്കിൽ നിങ്ങൾക്ക് അമിതമായ കൊഴുപ്പ് വയറിൽ അടിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വളരെ പെട്ടെന്ന് തന്നെ ഒരു മാറ്റം വരുത്തേണ്ടതുണ്ട്.പ്രത്യേകിച്ച് ജീവിത രീതിയിൽ ആണ് മാറ്റം കൊണ്ട് കൊണ്ടുവരേണ്ടത്.ജീവിതരീതിയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടു വരണം എന്ന് നോക്കാം.

ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക: ഇനി ട്രെയിനില്‍ നിന്നും വാങ്ങുന്ന ഭക്ഷണത്തിന് ബില്‍ തന്നില്ലെങ്കില്‍ പൈസ നല്‍കേണ്ട, പുതിയ നിയമവുമായി ഇന്ത്യന്‍ റെയില്‍വെ

ട്രെയിനില്‍ നിന്നും ഭക്ഷണം വാങ്ങിക്കുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കാറുണ്ടോ? നിങ്ങള്‍ക്ക് അവര്‍ ബില്‍ തരാതെ ഭക്ഷണത്തിന് എങ്ങനെ പണം നല്‍കും? ഇന്ത്യന്‍ റെയില്‍വെ പുതിയ നിയമവുമായി രംഗത്തെത്തി. ഇന്ത്യന്‍ റെയില്‍വെ പുതിയ പോളിസി പ്രകാരം ബില്‍ നല്‍കാത്ത ഒരു ഭക്ഷണത്തിനും പണം നല്‍കേണ്ടതില്ല.

ട്രെയിനില്‍ നിന്നും വെള്ളം ആയാലും ഭക്ഷണമായാലും ബില്‍ തരാതെ പണം നല്‍കരുതെന്നാണ് പുതിയ ഉത്തരവ്.

train

യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടിയെന്ന് റെയില്‍വെമന്ത്രി പിയുഷ് ഗോയല്‍ പറയുന്നു.ഈ മാസം 31നുള്ളില്‍ പുതിയ നിയമം പ്രാവര്‍ത്തികമാകും.

എല്ലാ യാത്രക്കാരിലും ഈ വിവരം എത്തിക്കാനുള്ള മെസേജുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റില്‍ ഈ വിവരം ചേര്‍ക്കുന്നതായിരിക്കും. അധികചാര്‍ജ് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 7000 തോളം പരാതികളാണ് കഴിഞ്ഞവര്‍ഷം ലഭിച്ചത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള പരാതികളുടെ കണക്കുകളാണിത്.

food

നിയമം പാലിക്കാതെ ഇനി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പന നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും റെയില്‍വെമന്ത്രി അറിയിച്ചു. ഇവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അറിയിച്ചു. പല തവണ ഇത്തരത്തില്‍ വിതരണം ചെയ്യണമെന്ന് അറിയിച്ചിട്ടും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നു. യാത്രയ്ക്കിടെ ബില്‍ ബുക്ക് കൊണ്ടുനടക്കാന്‍ പറ്റില്ലെന്ന കാരണവും ഇവര്‍ മുന്നോട്ട് വെച്ചിരുന്നു.

train

2000 രൂപ സ്റ്റേറ്റ് ബാങ്കിൽ ഇട്ടു.. statement എടുത്തു നോക്കിയപ്പോൾ കണ്ണ് തളളി പോയി..

2000 രൂപ സ്റ്റേറ്റ് ബാങ്കിൽ ഇട്ടു.. ഇട്ടതു സ്റ്റേറ്റ് ബാങ്ക് ന്റെ വേറെ ബ്രാഞ്ചിൽ നിന്ന് ആയോണ്ട് ഒരു 57 രൂപ 50 പൈസ അവർ എടുത്തു..പിറ്റേന്നു ബാക്കി 1900 എടുക്കാൻ ചെന്നപ്പോൾ അവിടെ 100 ന്റെ നോട്ട് ഇല്ല.. 1500 എടുത്തു.. സർവീസ് ചാർജ് ഒന്നും എടുത്തില്ല..

പിറ്റേന്ന് ബാക്കി 400 എടുക്കാൻ വേണ്ടി ഒരു ATM ൽ കേറി അവിടെ ATM ൽ 100 ന്റെ നോട്ട് ഇല്ല.. അങ്ങനെ 2 ATM ൽ 5 തവണ നോക്കി.. അവിടെല്ലാം 100 ന്റെ നോട്ട് ഇല്ലാന്ന് എഴുതി കാണിച്ചു.. പിന്നെ വെറുതെ ബാലൻസ് നോക്കിയപ്പോൾ 115 രൂപ പോയെന്നു അക്കൗണ്ടിൽ നിന്ന്.. ഞങ്ങൾ statement എടുത്തു നോക്കിയപ്പോൾ കണ്ണ് തളളി പോയി.. 115 രൂപ ഇന്ന് സ്റ്റേറ്റ് ബാങ്ക് എടുത്തേക്കുന്നു… നേരെ സ്റ്റേറ്റ് ബാങ്കിൽ ചെന്ന് ചോദിച്ചു.. അവർ ഇരുന്നു ചിരിക്കുവാ.. ഇത് ഇങ്ങനെ ഒക്കെ നോക്കിയാൽ ക്യാഷ് ഒക്കെ പോകുമെന്ന്..ATM ൽ ക്യാഷ് ഇല്ലന്ന് കാണിച്ചതിന് പോയത് 23 രൂപ..

Jesson Jacob
Rahul Radhakrishnan
ഇത് ഞങ്ങൾക്ക് പറ്റിയതാണ്.ആർക്കു വേണേലും തെളിവും തരാം..
ഇങ്ങനെ ഉള്ള ഈ ബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കാൻ ദയവു ചെയ്തു ഷെയർ ചെയ്യുക.. ഈ കേരളത്തിൽ ഉള്ളവർക്ക് എങ്കിലും മനസിലാകട്ടെ ഇവരുടെ തനി ഗുണം.

സൗദി ഫാമിലി വിസക്ക് എങ്ങനെ apply ചെയ്യാം….?

Step 1:

 • Select English As Language
 • Click Agree
 

Step 2:

 • Enter Iqama Number
 • Iqama Expire Date
 • Visa Number (Visa Number you can take from visa stamped page in your passport)
 • Then Click Next

 

Step 3

 • Enter City Name in Arabic
 • Email ID in English
 • Mobile Number 00966 Format
 • Then Click Next

Step 4

 

 • Write رحلة عائلية in Justification Visit
 • Select Single Trip
 • Chose Visit Visa Duration
 • Addition of additional family members

Step 5: Here you can add dependent or Family Members

 • Enter Name as in Passport
 • Religion
 • Gender
 • Kinship(Relation)
 • Hand Come (From Which City)
 • Nationality
 • Date of Birth
 • Then Submit the Application
Now you will get one receipt with application number and other details. Take a print-out, get signed by your sponsor and submit to Chamber of Commerce.
Once Submitted the Application, You can check the Status Online, It will take few days to update the system.
Visit Visa fee pay at Saudi Consulate / Embassy upon Visa Stamping, also insurance fee pay at your home country.

Family Visit Visa Fee

Single entry 90 days valid visa – SR 2,000 per head (Can be renewed once for 90 more days with SR 100)
Multi entry visit visa for 6 Months – SR 3,000
Multi entry visit visa for 1 year – SR 5,000
Multi entry visit visa for 2 year – SR 8,000

Eligible Relatives for Family Visit Visa

Mother
Father
Wife
Children
Sisters
Mother in Law
Father in Law.

പാക്കിസ്ഥാനികളുടെ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകം, ഇരയാകുന്നവരിൽ കൂടുതലും മലയാളികൾ

ദമാം- സൗദിയിൽ ഓൺലൈൻ തട്ടിപ്പുകളിൽ ഇരകളാകുന്നതിൽ ഏറെയും ഇന്ത്യക്കാർ. രാജ്യത്തെ വൻകിട സ്ഥാപനങ്ങളുടെ പേരിൽ മൊബൈലിലേക്ക് സന്ദേശങ്ങൾ എത്തുകയും ഭീമമായ തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചാണ് ഇരകളെ തേടുന്നത്. പണം ട്രാൻസ്ഫർ ചെയ്യുന്നതിനായി പണം മുൻകൂറായി തട്ടിപ്പുസംഘം ആവശ്യപ്പെടുകയും ചെയ്യുന്നു.

അതിനായി ചില ബാങ്കുകളുടെ അക്കൗണ്ട് നമ്പറുകളും കൈമാറും. ഇത്തരം തട്ടിപ്പുകാർക്കെതിരെ നിരന്തരം പത്ര മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും, സ്ഥാപന ഉടമകളും മുന്നറിയിപ്പ് നൽകിയിട്ടും മലയാളികളടക്കമുള്ള പ്രവാസികൾ ഇത്തരം മോഹവലയങ്ങളിൽ പെട്ട് പണം നഷ്ടപ്പെടുത്തുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു വർഷമായി ദമാം കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘം വിലസുന്നുണ്ട്.

Image result for online scam

പാക്കിസ്ഥാൻ സ്വദേശികളാണ് ഇതിന് നേതൃത്വം നൽകുന്നത്. രാജ്യത്തെ റീട്ടെയിൽ വ്യാപാര രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർ മാർക്കറ്റിന്റെ പേരിലാണ് ഈ വമ്പൻ തട്ടിപ്പുകാർ വ്യാജ വാഗ്ദാനങ്ങൾ നൽകി സന്ദേശമയക്കുന്നത്. രണ്ടു ലക്ഷം റിയാൽ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന സന്ദേശത്തോടൊപ്പം രണ്ടു മൊബൈൽ നമ്പർ കൂടി നൽകുകയും ഇതിൽ ബന്ധപ്പെട്ടാൽ പണം ലഭിക്കുമെന്നും അറിയിക്കും. പണമെന്ന് കേൾക്കുന്ന ഇരകൾ ഇവരുടെ കൈകളിൽ ഒതുങ്ങുകയാണ്.

നൂറു കണക്കിന് പ്രവാസികൾ ഇവരുടെ ചതിക്കുഴിയിൽപ്പെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരം സ്വദേശിക്ക് പതിനായിരം റിയാൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരുടെ ചതിയിൽ പെട്ടവരിൽ സ്വദേശികളും ഉണ്ട്. അൽകോബാറിലെ ഒരു സ്വദേശി വനിതക്ക് 33000 റിയാൽ നഷ്ടപ്പെട്ടിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശൂർ സ്വദേശികൾക്കും ഭീമമായ തുകകൾ നഷ്ടപ്പെട്ടു. നാണക്കേട് മൂലം പലരും സംഭവം പുറത്തുപറയാൻ മടിക്കുകയാണ്.

Image result for online scam dubai

ഇത്തരം മെസേജുകൾ കൈപ്പറ്റിയ ആളുകൾ പരാതിപ്പെട്ടതനുസരിച്ചു ലുലു മാനേജ്‌മെന്റിന്റെ പരാതിയിൽ പതിമൂന്നോളം പാകിസ്ഥാനികളെ അൽ കോബാർ പോലിസ് അറസറ്റ് ചെയ്തിരുന്നു. ഇതിനു ശേഷവും ഈ തട്ടിപ്പ് തുടരുകയാണ്. ഇതിനു പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലിസ് വിലയിരുത്തൽ. ഇവരെ കണ്ടെത്താനുള്ള ഊർജ്ജിതമായ ശ്രമം പോലിസ് നടത്തിവരുന്നുണ്ട്. സമാനമായ ഓൺലൈൻ തട്ടിപ്പുകൾ വേറെയും നടക്കുന്നതായും പറയപ്പെടുന്നു. പലരുടെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതായും വിവരമുണ്ട്.

Image result for online scam dubai

മോഹന വാഗ്ദാനങ്ങളും നൽകി അക്കൗണ്ടുകൾ കൈക്കലാക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് നഗ്നചിത്രങ്ങൾ കൈമാറി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്ന സംഘവും റിയാദ്, ദമാം എന്നിവിടങ്ങൾ കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്. പണവും മാനവും നഷ്ടപ്പെടുത്തി നൂറു കണക്കിന് പ്രവാസികൾ ഈ ചതിക്കുഴിയിൽ അകപ്പെടുകയും നാണക്കേട് ഓർത്തു പുറത്തു പറയാതെ മാനസിക രോഗികളായി മാറിയവരും നാട്ടിലേക്ക് മടങ്ങിയവരും ഏറെയാണ്.

Image result for fraud call dubai

ഇനി ഏത് ബാങ്ക് ബാലൻസും ഒരു മിസ്കോളിലൂടെ അറിയാം

പ്രധാനപ്പെട്ട പല കാര്യങ്ങളും ഇന്ന് ലഭിക്കുന്നത് മിസ് കാൾ അലർട്ട് വഴിയാണ്. അതായത് നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് ഒരു നിശ്ചിത നമ്പറിലേക്ക് വിളിക്കുക. അല്പസമയം കഴിഞ്ഞ് നിങ്ങള്‍ക്ക് അറിയേണ്ട കാര്യം നിങ്ങളുടെ മൊബൈലിലേക്ക് മെസേജ് ആയി വരും.

പല ബാങ്കുകളും ഇന്ന് അവരുടെ ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് ബാലൻസും മിനി സ്റ്റേറ്റ്മെന്റും (മുൻ ഇടപാടുകൾ) ഇങ്ങനെ നല്‍കുന്നു. ഈ സേവനം ലഭ്യമാക്കാൻ നിങ്ങളുടെ മൊബൈൽ നമ്പർ, അക്കൗണ്ട് ഉള്ള ബാങ്ക് ബ്രാഞ്ചിൽ നല്കി രജിസ്റ്റർ ചെയ്യണം.

AXIS BANK Dial this new number– 18004195959 to get account balance details through SMS. Dial 18004196969 to get mini statement through SMS.

ANDHRA BANK : The number is- 09223011300. Make a call

ALLAHABAD BANK : 09224150150. The same process of giving a missed call

BANK OF BARODA- The balance enquiry number is- 09223011311.
IDBI BANK- The balance enquiry number is- 18008431122. For mini statement, the number is- 18008431133. Follow the same missed call process.
KOTAK MAHINDRA BANK- 18002740110. The missed call
SYNDICATE BANK- 09664552255 or 08067006979.
PUNJAB NATIONAL BANK (PNB)- balance enquiry number is- 18001802222 or 01202490000.

ICICI BANK- balance checking number is- 18002703333.
BANK OF INDIA- 09015135135
CANARA BANK- balance enquiry number is- 09015483483.
CENTRAL BANK OF INDIA- missed call to this number- 09222250000.
KARNATAKA BANK- missed call from registered mobile to this number- 18004251445.

സുർത്തുക്കളെ ഏതങ്കിലും ബാങ്ക് ആഡ് ചെയ്യാൻ വിട്ട് പോയിട്ടുണ്ടങ്കിൽ കമന്റിലൂടെ അറിയിക്കുക : സമറ്റുള്ളവരിലേക്ക് ഈ അറിവ് ഷെയർ ചെയ്യുക

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അമ്മ ആവുക എന്നതാണ്,നമ്മള്‍ കാണേണ്ട 10+ ഫോട്ടോസ്

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അമ്മ ആവുക എന്നതാണ്…

This is where pure love begins
Pic Credit : Vanessa durazzo

This is where pure love begins
Pic Credit : Vanessa durazzo

This is where pure love begins
Pic Credit : Vanessa durazzo

This is where pure love begins
Pic Credit : Vanessa durazzo

This is where pure love begins
Pic Credit : Vanessa durazzo

This is where pure love begins
Pic Credit : Vanessa durazzo

This is where pure love begins
Pic Credit : Vanessa durazzo

This is where pure love begins
Pic Credit : Vanessa durazzo

This is where pure love begins
Pic Credit : Vanessa durazzo

This is where pure love begins
Pic Credit : Vanessa durazzo

This is where pure love begins
Pic Credit : Vanessa durazzo

This is where pure love begins
Pic Credit : Vanessa durazzo

സ്ത്രീകള്‍ക്ക് കറുത്ത പര്‍ദ്ദ നിര്‍ബന്ധമില്ല. നയം വ്യക്തമാക്കി സൗദി കിരീടാവകാശി

റിയാദ് – തങ്ങൾക്ക് ധരിക്കുന്നതിനുള്ള മാന്യമായ വസ്ത്രം സ്ത്രീകൾ തന്നെയാണ് തെരഞ്ഞെടുക്കേണ്ടതെന്നും പുരുഷന്മാരെ പോലെ സ്ത്രീകളും മാന്യമായ വേഷം ധരിക്കണമെന്നാണ് ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്നതെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. പർദ അണിയണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ സി.ബി.എസ് ചാനൽ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി.

സ്ത്രീ-പുരുഷന്മാർക്ക് തുല്യവേതനം ഉറപ്പു വരുത്തുന്ന നിയമം നടപ്പാക്കാൻ ശ്രമിച്ചുവരികയാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സൗദിയിൽ വനിതകൾക്ക് അവകാശങ്ങൾ പൂർണമായും ലഭിച്ചിട്ടില്ല. ഇസ്‌ലാം അനുശാസിക്കുന്ന ചില അവകാശങ്ങൾ ഇനിയും വനിതകൾക്ക് ലഭിച്ചിട്ടില്ല. സ്ത്രീപുരുഷന്മാർ ഇടകലരുന്നത് വിലക്കിയ തീവ്രവാദികൾ സൗദിയിലുണ്ട്.

saudi-arabia-mbs-screengrab-51.jpg

സ്ത്രീയും പുരുഷനും ഒറ്റക്ക് ഒരിടത്ത് തങ്ങുന്നതും തൊഴിൽ സ്ഥലത്ത് സ്ത്രീപുരുഷന്മാർ ഒരുമിച്ച് ജോലി ചെയ്യുന്നതും വേർതിരിച്ച് മനസ്സിലാക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും അമേരിക്കയിലെ സി.ബി.എസ് ചാനൽ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ കിരീടാവകാശി പറഞ്ഞു. മനുഷ്യാവകാശ തത്വങ്ങളിൽ സൗദി അറേബ്യ വിശ്വസിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ അമേരിക്കയിലുള്ള അതേ മാനദണ്ഡങ്ങളല്ല സൗദിയിലുള്ളത്. 1979 ൽ ഇറാനിൽ ഖുമൈനി, വിഭാഗീയ ആശയ സംഹിതയുടെ അടിസ്ഥാനത്തിലുള്ള ഭരണകൂടം സ്ഥാപിച്ചതിനു ശേഷമാണ് തീവ്രവാദ കാഴ്ചപ്പാടിലൂടെ ഇസ്‌ലാമിനെ സമീപിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങൾ സൗദിയിൽ ആരംഭിച്ചത്. ഈ ആശയങ്ങളിൽ പലതും പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്തെ ജീവിത രീതിക്ക് വിരുദ്ധമായിരുന്നു.

saudi-arabia-mbs-screengrab-1.jpg

40 വർഷം മുമ്പ് മറ്റു രാജ്യങ്ങളിലേതു പോലെ സാധാരണ നിലയിലുള്ള ജീവിതമാണ് സൗദികളും നയിച്ചത്. അക്കാലത്ത് സ്ത്രീകൾ വാഹനമോടിക്കുകയും എല്ലായിടത്തും വനിതകൾ തൊഴിലെടുക്കുകയും ചെയ്തിരുന്നു. തങ്ങൾക്ക് ധരിക്കുന്നതിനുള്ള മാന്യമായ വസ്ത്രം സ്ത്രീകൾ തന്നെയാണ് തെരഞ്ഞെടുക്കേണ്ടത്. പുരുഷന്മാരെ പോലെ സ്ത്രീകളും മാന്യമായ വേഷം ധരിക്കണമെന്നാണ് ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്നത്.

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ സൗദിയിൽ വീഴ്ചകളില്ല എന്ന് താൻ പറയുന്നില്ല. ഇത്തരം വീഴ്ചകൾ പരിഹരിക്കാൻ ശ്രമിച്ചുവരികയാണ്. സ്ത്രീകൾ വാഹനമോടിക്കുന്നത് സൗദിയിൽ പുതിയ സംഭവമല്ല. മുമ്പു കാലത്തും സൗദിയിൽ വനിതകൾ വാഹനമോടിച്ചിരുന്നു. സൗദിയിലെ ഭൂരിഭാഗം നഗരങ്ങളിലും സിനിമാ തിയേറ്ററുകളുമുണ്ടായിരുന്നു. വനിതകൾക്ക് അവകാശങ്ങൾ വകവെച്ചു നൽകുന്നതിൽ സൗദി അറേബ്യ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ഇറാൻ സൗദി അറേബ്യക്ക് എതിരാളിയല്ല.

saudi-arabia-mbs-screengrab-62.jpg

അൽഖാഇദയുടെ പുതിയ നേതാവ് ഉസാമ ബിൻ ലാദിന്റെ പുത്രനും മറ്റു അൽഖാഇദ നേതാക്കൾക്കും ഇറാൻ അഭയം നൽകുന്നു. യെമനിൽ ഇറാൻ നുഴഞ്ഞുകയറി. ഇറാൻ പിന്തുണയുള്ള മിലീഷ്യകൾ സൗദി അതിർത്തിക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. ഇറാൻ ആത്മീയ നേതാവ് അലി ഖാംനഇ പുതിയ ഹിറ്റ്‌ലറാണ്. മേഖലയിൽ ആധിപത്യം വിപുലീകരിക്കുന്നതിന് ആഗ്രഹിക്കുന്ന അലി ഖാംനഇ മധ്യപൗരസ്ത്യദേശത്ത് സ്വന്തം പദ്ധതി നടപ്പാക്കുകയാണ്.

saudi-arabia-mbs-screengrab-46.jpg

യെമനിൽ ഹാനികരവും നിഷേധാത്മകവുമായ പങ്കാണ് ഇറാൻ വഹിക്കുന്നത്. മറ്റു രാജ്യങ്ങൾ അന്വേഷിച്ചുവരുന്ന ഭീകരർക്ക് അഭയം നൽകുന്ന ഇറാൻ അവരെ കൈമാറുന്നതിന് വിസമ്മതിക്കുകയാണ്. ഇറാനേക്കാൾ വലിയ സമ്പദ്‌വ്യവസ്ഥയാണ് സൗദിയുടേത്. മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ അഞ്ചു സൈനിക ശക്തികളിൽ ഇറാൻ പെടില്ല. ആണവായുധം സ്വന്തമാക്കണമെന്ന് സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇറാൻ ആണവായുധം സ്വന്തമാക്കിയാൽ സൗദി അറേബ്യയും അണുബോംബ് സ്വന്തമാക്കും.

Crown Prince Mohammed bin Salman Al-Saud has been cautioned by regional allies who are unsettled by Donald Trump’s volatility and unpredictability.

ഇറാന്റെ വിപുലീകരണ പദ്ധതികൾ മധ്യപൗരസ്ത്യദേശത്തിന്റെ സുരക്ഷക്ക് ഗുരുതരമായ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ മുസ്‌ലിം ബ്രദർഹുഡിന്റെ സ്വാധീനം പൂർണമായും ഇല്ലാതാക്കും. മുസ്‌ലിം ബ്രദർഹുഡ് പ്രവർത്തകർക്ക് മുമ്പ് വിദ്യാഭ്യാസ സംവിധാനത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നു. ഇപ്പോൾ അവരിൽ ഭൂരിഭാഗവും വിദ്യാഭ്യാസ മേഖല വിട്ടിട്ടുണ്ട്. വളരെ കുറച്ചു പേർ മാത്രമാണ് അവശേഷിക്കുന്നത്.

Crown Prince Mohammed bin Salman Al-Saud has been cautioned by regional allies who are unsettled by Donald Trump’s volatility and unpredictability.

മുസ്‌ലിം ബ്രദർഹുഡിന്റെ സ്വാധീനം വൈകാതെ ഇല്ലാതാക്കും. വിദ്യാഭ്യാസ സംവിധാനത്തിൽ തീവ്രവാദ സംഘടന നുഴഞ്ഞുകയറുന്നത് ലോകത്ത് ഒരു രാജ്യത്തിനും അംഗീകരിക്കാൻ കഴിയില്ല. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ലക്ഷ്യം പണം സമാഹരിക്കുകയല്ല. മറിച്ച്, അഴിമതി നടത്തുന്നവർ നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന സന്ദേശം നൽകാനാണ് ഉന്നമിടുന്നത്. അഴിമതി കേസുകൾ ഒത്തുതീർപ്പാക്കിയതിലൂടെ പതിനായിരം കോടിയിലേറെ ഡോളർ പൊതുഖജനാവിൽ തിരിച്ചെത്തിക്കാൻ സാധിച്ചിട്ടുണ്ട്.

Saudi Crown Prince Mohammed bin Salman on March 7, 2018 in London, England. (Leon Neal/Getty Images)

അഴിമതിക്കാർക്കെതിരായ നടപടി അനിവാര്യവുമായിരുന്നു. അഴിമതി കാരണം എല്ലാ വർഷവും 2,000 കോടി ഡോളർ സർക്കാർ ഖജനാവിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഉലയ്ക്കുന്നതിനാണ് സെപ്റ്റംബർ 11 ആക്രമണത്തിന് 15 സൗദികളെ ഉസാമ ബിൻ ലാദിൻ റിക്രൂട്ട് ചെയ്തത്. സൗദി അറേബ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉസാമ ബിൻ ലാദിൻ സൃഷ്ടിച്ച വിള്ളൽ പരിഹരിക്കുന്നതിൽ അടുത്ത കാലത്ത് സൗദി അറേബ്യ വലിയ തോതിൽ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.