ശരീരത്തില്‍ ക്ഷീണം അനുഭവപ്പെടുന്നുണ്ടോ ഇതാ പരിഹാരം

ശാരീരികവും മാനസികവുമായ ക്ഷീണം ,ഒന്നിനോടും താല്പര്യം ഇല്ലയിമ ആകെ ഒരു മടുപ്പ് ഇതെല്ലം ഇന്ന് മിക്ക ചെറുപ്പക്കാരിലും കണ്ടുവരുന്ന ഒരു പ്രശ്നം ആണ് .ഈ പ്രശ്നം അവരുടെ ജീവിതത്തില്‍ പലതരത്തിലുള്ള താളപ്പിഴകള്‍ക്കും കാരണം ആകുന്നു .എന്നാല്‍ ചില കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധ കൊടുത്താല്‍ ഈ പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയും അവ എന്തൊക്കെ എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഉപകാരപ്രദമായ ഒരു അറിവ് എന്ന് തോന്നിയാല്‍ മറക്കാതെ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ഇതുപോലുള്ള കൊച്ചുകൊച്ചു നല്ല അറിവുകള്‍ ദിവസവും ലഭിക്കുവാന്‍ ഈ പേജ് ലൈക്‌ ചെയുക  .

വീഡിയോ കാണാം .

മീനിലെ മായം ഇ ചെറുപ്പക്കാരൻ കണ്ടെത്തിയ രീതി കണ്ടു നോക്കൂ. ഉറപ്പായി കാണണം..

ചിലര്‍ മത്സ്യം വാങ്ങി മൂന്ന് ദിവസത്തോളം ഫ്രിഡ്ജില്‍വെച്ച് പാകം ചെയ്ത് കഴിക്കും. ഫ്രഷ് മീന്‍ ആയതുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലല്ലോയെന്ന ആത്മവിശ്വാസത്തോടെ. എന്നാല്‍ ഫ്രിഡ്ജില്‍ വയ്ക്കുന്ന ഈ മത്സ്യം മാര്‍ക്കറ്റില്‍ എത്ര ദിവസം പഴക്കംചെന്നതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? 20 ദിവസം വരെ പഴക്കമുള്ള മീനുകള്‍ വില്‍പ്പനയ്ക്ക് വരാറുണ്ടെന്നുള്ള സത്യം നിങ്ങള്‍ മനസിലാക്കണം.ഇത്തരം മീനുകള്‍ നിങ്ങള്‍ പാകം ചെയ്യുമ്പോള്‍ മാരക രോഗങ്ങളും നിങ്ങള്‍ക്ക് പിടിപ്പെടാം. അത്തരം രോഗങ്ങള്‍ വരാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണം. ഫ്രഷ് മീനാണെന്ന് എങ്ങനെ മനസിലാകും. തിരിച്ചറിയാനുള്ള എളുപ്പ വഴികളാണ് ഇന്നിവിടെ പറയാന്‍ പോകുന്നത്. കാണുക ഷെയർ ചെയ്യുക.

മീനിലെ മായം ഇ ചെറുപ്പക്കാരൻ കണ്ടെത്തിയ രീതി കണ്ടു നോക്കൂ. ഉറപ്പായി കാണണം…

നിത്യോപയോഗ സാധനങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ യുഎഇ

ലോകസന്തോഷ ദിനത്തോട് അനുബന്ധിച്ച്‌ നിത്യോപയോഗ സാധനങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ യുഎഇ. 50% വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 20 മുതല്‍ അടുത്തമാസം 20 വരെയാണ് ഇത് ലഭ്യമാകുക.

യുഎഇ വിപണിയിലെ 600 വ്യാപാര സ്ഥാപനങ്ങളാണ് ആദായവില്‍പന മേളയില്‍ പങ്കെടുക്കുക. 7500 ഇനം ഉല്‍പന്നങ്ങള്‍ക്ക് വിലകുറയും. സഹകരണ സ്ഥാപനങ്ങള്‍ക്കു പുറമെ വന്‍കിട-ഇടത്തരം വ്യാപാര സ്ഥാപനങ്ങളും വിലക്കുറവില്‍ വില്‍പന നടത്താന്‍ ധാരണയിലെത്തിയിട്ടുണ്ട്.

 ലോകസന്തോഷ ദിനത്തോട് അനുബന്ധിച്ചു യുഎഇ വിപണിയില്‍ 50% വരെ വിലക്കുറവ് പ്രഖ്യാപിച്ചു. സന്തോഷ ദിനമായി ആചരിക്കുന്ന 20 മുതല്‍ അടുത്തമാസം 20 വരെയാണിത്. സഹകരണ സ്ഥാപനങ്ങള്‍ക്കു പുറമെ വന്‍കിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളും വിലക്കുറവില്‍ വില്‍പന നടത്താന്‍ ധാരണയിലെത്തിയതായി സാമ്ബത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

യുഎഇ വിപണിയിലെ 600 വ്യാപാര സ്ഥാപനങ്ങളാണ് ആദായവില്‍പന മേളയില്‍ പങ്കെടുക്കുക. 7500 ഇനം ഉല്‍പന്നങ്ങള്‍ക്ക് വിലകുറയും. ഗള്‍ഫ് ഉപഭോക്തൃ ദിനത്തിന്റെ ഭാഗമായി വിപണികളില്‍ ഈ മാസം ഒന്നുമുതല്‍ പല സാധനങ്ങള്‍ക്കും വിലകുറച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ 51 ദിവസം വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കും. സഹകരണസ്ഥാപനങ്ങള്‍, കാര്‍ഫോര്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയെല്ലാം ഒരുമാസത്തെ വിലക്കുറവ് വില്‍പനയുടെ ഭാഗമാകും.

പ്രവാസി മലയാളികൾക്ക് ഒരു സന്തോഷ വാർത്ത,

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മലയാളികൾ മലബാറിൽ നിന്നും ഉള്ളവർ തന്നെ

മലബാർ മേഖലയിലെ പ്രവാസികൾക്ക് സൗകര്യമൊരുക്കി ഗൾഫ് എയർ വിമാനം ജൂൺ 15ന് പ്രതിദിനം കുവൈത്തിൽ നിന്നും കോഴിക്കോട് രണ്ട് സർവ്വീസുകൾ ആരംഭിക്കുന്നു വൈകീട്ട് 3ന് നിന്നും പുറപ്പെടുന്ന വിമാനം കാലത്ത് നാലുമണിക്ക് കോഴിക്കോട് എത്തും രണ്ടാമത്തെ വിമാനം വൈകിട്ട് 6 20ന് പുറപ്പെട്ടു കാലത്ത് നാലുമണിക്ക് കോഴിക്കോട് എത്തിച്ചേരും തിരിച്ചുപോയ തിരക്ക് കോഴിക്കോട് നിന്ന് ദിവസേന പുറപ്പെടുന്ന ഒരു വിമാനമാണ് ഇപ്പോൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് കാലത്ത് നാല് അമ്പതിന് പുറപ്പെട്ട കുവൈത്തിൽ കാലത്ത് 10 40 എത്തിച്ചേരും ബാഗേജ് 46 കിലോഗ്രാമും ഹാൻഡ് ബാഗേജ് a കിലോഗ്രാമും കൊണ്ടുപോകാൻ കഴിയും മലയാളികൾക്ക് ഈ വാർത്ത വളരെ സന്തോഷം നൽകുന്നു ഉറപ്പുള്ളതിനാൽ ഈ വാർത്ത നിങ്ങൾ ഷെയർ ചെയ്തു നിങ്ങളുടെ സുഹൃത്തുക്കൾക്കും എത്തിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

യുഎഇലും സ്വദേശിവൽക്കരണം ; വിദേശികൾക്ക് തൊഴില്‍വിസ ഇനി സ്വദേശികളെ ലഭിച്ചില്ലെങ്കില്‍ മാത്രം

അബുദബി- യുഎഇയില്‍ സ്വകാര്യമേഖലയില്‍ തൊഴില്‍തേടുന്ന വിദേശികള്‍ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഇനി മുതല്‍ തൊഴില്‍വിസക്ക് അപേക്ഷിച്ചാല്‍ പരിശോധന ശക്തമാക്കുകയും പ്രസ്തുത ജോലിക്ക് യോഗ്യതയുളള സ്വദേശിയെ കണ്ടെത്തിയാല്‍ പ്രവാസികളുടെ അപേക്ഷ തളളുകയും ചെയ്യും.

തൊഴില്‍ അന്വേഷിക്കുന്ന സ്വദേശികള്‍ക്ക് യോഗ്യതയ്ക്കനുസരിച്ച ജോലി ഉറപ്പു വരുത്തുന്നതിനാണ് നടപടി കര്‍ശനമാക്കിയത്. ജോലി തേടുന്ന സ്വദേശികളുടെ ഡാറ്റാബേസ് പരിശോധിച്ച് യോഗ്യരായവരെ കണ്ടെത്തിയില്ലെങ്കില്‍ മാത്രം വിദേശികള്‍ക്ക് തൊഴില്‍ വിസ നല്‍കിയാല്‍ മതിയെന്നാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ നിര്‍ദേശം.

Image result for work permits for expats only if Emiratis can't fill job

റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ എല്ലാ സ്ഥാപനങ്ങളും ഈ പരിശോധന നിര്‍ബന്ധമാക്കണമെന്ന് കൗണ്‍സില്‍ മാനവശേഷി, സ്വദേശിവല്‍ക്കര മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലിയോട് ആവശ്യപ്പെട്ടു. ജോലി ഇല്ലാത്ത ഒരു ഇമാറാത്തി ഉണ്ടെന്നറിഞ്ഞാല്‍ ഉടന്‍ എന്തെങ്കിലും ചെയ്തേ മതിയാകൂവെന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം ഹമദ് അല്‍ റഹൂമി പറഞ്ഞു.

Related image

സ്വന്തം രാജ്യത്ത് സ്വദേശികള്‍ക്ക് ജോലി ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുത്. എല്ലാവരും ഇതു കണക്കിലെടുക്കേണ്ടതുണ്ടെന്ന് മന്ത്രി അല്‍ ഹംലി വ്യക്തമാക്കി. യുഎഇയിലെ തൊഴില്‍ നിയന്ത്രണത്തിനായി 1980-ല്‍ കൊണ്ടു വന്ന നിയമത്തില്‍ ഇക്കാര്യം വളരെ വ്യക്തമാക്കുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ ഇതു നടപ്പിലാക്കിയിട്ടില്ലെന്നും റഹൂമി ചൂണ്ടിക്കാട്ടി.

Image used for illustrative purpose. Employees of ISGN work at their stations inside the company headquarters in the southern Indian city of Bangalore June 11,

ഒരു ജോലിക്ക് യോഗ്യതയുള്ള ഇമാറാത്തി ഉണ്ടായിരിക്കെ ഇതേ ജോലി ഒരു വിദേശിക്ക് നല്‍കുന്നതിന് നിയമപ്രകാരം വിലക്കുണ്ട്. പക്ഷെ ഇതുവരെ ഈ നിയമം നടപ്പിലാക്കിയിട്ടില്ലെന്നും റഹൂമി പറഞ്ഞു. സ്വകാര്യ മേഖലാ തൊഴിലുകള്‍ക്കു മേല്‍ മന്ത്രാലയത്തിന്റെ കര്‍ശന നിരീക്ഷണമുണ്ടായിരിക്കണമെന്നും റഹൂമി ആവശ്യപ്പെട്ടു. 55 ശതമാനം തൊഴിലുകളും വിദേശികള്‍ക്കു നല്‍കിയ ഒരു സ്ഥാപനത്തെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.

Image result for work permits for expats only if Emiratis can't fill job

സ്വദേശികളായ തൊഴില്‍ അന്വേഷകരുടെ ഒരു ഡാറ്റാബേസ് ഉണ്ടാക്കണമെന്നും വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കുന്നതിനു മുമ്പ് അവരുടെ അപേക്ഷ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങളും കമ്പനികളും ഈ ഡാറ്റാബേസ് ഉപയോഗിച്ച് പരിശോധിച്ച് യോഗ്യരായ സ്വദേശികളെ കണ്ടെത്തുന്ന പക്ഷം അവര്‍ക്ക് ജോലി നല്‍കണമെന്നും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Image used for illustrative purpose. Employees of ISGN work at their stations inside the company headquarters in the southern Indian city of Bangalore June 11,

ഏതെങ്കിലും ഒരു ജോലിക്ക് യോഗ്യതയുള്ള ഇമാറാത്തി ഉണ്ടായിരിക്കെ വിദേശിക്ക് ആ ജോലി നല്‍കുന്നില്ലെന്ന് മാനവശേഷി, എമിററ്റൈസേഷന്‍ മന്ത്രാലയം ഉറപ്പുവരുത്തണമെന്നും കൗണ്‍സില്‍ കര്‍ശനമായി നിര്‍ദേശിച്ചു.

Image result for UAE

Image result for UAE

ലൈഫ് ഇന്‍ഷുറന്‍സ് അറിയേണ്ടത് എല്ലാം ഒരറ്റ പോസ്റ്റിൽ | ഷെയർ ചെയ്യൂ

ലൈഫ് ഇന്‍ഷുറന്‍സ് എന്നാല്‍ സാധാരണക്കാര്‍ക്ക് എന്ടോവ്മെന്റ്റ് പോളിസി, മണി ബാക്ക് പോളിസി, ULIP എന്നിവ മാത്രമേ ഉള്ളു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ GIS , SLI , പോസ്റ്റ്‌ ഓഫീസ് ഇന്‍ഷുറന്‍സ് എന്നീ മണി ബാക്ക് പോളിസികളെ കുറിച്ച് കൂടി കേട്ടിടുണ്ടാകും.

ഈ പോളിസികളുടെയെല്ലാം പ്രീമിയം തുക കുറവായത് കൊണ്ട് ഇന്‍ഷുറന്‍സ് തുക മിക്കവാറും 10 ലക്ഷത്തില്‍ കുറവ് ആയിരിക്കും. 90 % കേസുകളിലും 2 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് sum assured .

എജെന്റുമാര്‍ ഇന്‍ഷുറന്‍സ് പോളിസികളെ സാധാരണ അവതരിപ്പികുന്നത് തന്നെ ഒരു സമ്പാദ്യ മാര്‍ഗമെന്ന നിലയ്ക്കാണ്. ഇത്തരം ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്നും ലഭിക്കാവുന്ന പരമാവധി വളര്‍ച്ച 6 മുതല്‍ 7 % വരെ മാത്രമാണ്.

നാണയ പെരുപ്പം 7 ശതമാനത്തില്‍ അധികം നില്‍ക്കുന്ന നമ്മുടെ രാജ്യത്തു സമ്പാദ്യം എന്ന്ന നിലയ്ക്ക് ഇത് ഒരു പരാജയം ആണെന്ന് പറയാം. എന്ത് തന്നെയായാലും മറ്റു സമ്പാദ്യ മാര്‍ഗങ്ങളെ കുറിച്ച് യാതൊരു അറിവും ഇല്ലാതിരുന്ന ഗ്രാമീണര്‍ക്ക് ചുരുങ്ങിയ നിലയിലുള്ള സമ്പാദ്യം ഉണ്ടാക്കാന്‍ LIC എജെന്റുമാരുടെ പ്രവര്‍ത്തി മൂലം സാധിച്ചു എന്നുള്ള കാര്യം മറക്കാന്‍ വയ്യ.

പക്ഷെ ഇന്‍ഷുറന്‍സ് എന്നത് കൊണ്ട് എന്താണ് ഉദേശിക്കുന്നത്?

കുടുംബത്തില്‍ സമ്പാദിക്കുന്ന ആളുടെ ആകസ്മിക മരണം താങ്ങുന്നതിനു അയാളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബാങ്ങങ്ങളെ സഹായിക്കുക എന്നതാണ് ഇന്‍ഷുറന്‍സ് എന്നതിന്റെ പരമമായ ലക്‌ഷ്യം.

കുട്ടികളുടെ പഠനം, വിവാഹം, മറ്റു ചിലവുകള്‍ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് സഹായകമായി വരണമെങ്കില്‍ കൂടിയ തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിനു പറ്റിയ ഇന്‍ഷുറന്‍സ് കളാണ് term ഇന്‍ഷുറന്‍സ് അഥവാ ശുദ്ധ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍.

ഈ പോളിസികളെ സാധാരണക്കാര്‍ക്ക് അനാകര്‍ഷകമാക്കുന്ന കാര്യം ഇതില്‍ അടയ്ക്കുന്ന പ്രീമിയം തുക തിരികെ കിട്ടില്ല എന്നുള്ളതാണ്. കമ്മീഷന്‍ കുറവായത് കൊണ്ട് എജെന്റുമാര്‍ term ഇന്‍ഷുറന്‍സ് നെ കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാറുമില്ല. പക്ഷെ term ഇന്‍ഷുറന്‍സ് ല്‍ പ്രീമിയം തുക കുറവും sum assured വളരെ കൂടുതലുമാണ്.

ഇപ്പോള്‍ മിക്കവാറും ഇന്‍ഷുറന്‍സ് കമ്പനികള്‍ ഓണ്‍ലൈന്‍ ആയി term ഇന്‍ഷുറന്‍സ് ല്‍ ചേരുന്നതിനു പ്രീമിയത്തില്‍ കിഴിവും കൊടുക്കുന്നുണ്ട്. ചേരുന്ന പ്രായം കുറവാണെങ്കില്‍ പ്രീമിയം തുക വളരെ കുറവായിരിക്കും.

25 വയസുള്ള ആള്‍ 30 വര്‍ഷത്തേക്ക് term ഇന്‍ഷുറന്‍സ് ല്‍ ചേരുന്നതിനുള്ള വാര്‍ഷിക പ്രീമിയം പട്ടികയില്‍ കൊടുക്കുന്നു.ഇതില്‍ birla sunlife protection plus സ്കീമില്‍ അടച്ച പ്രീമിയം തുക കാലാവധിക്ക് ശേഷം തിരികെ ലഭിക്കും. LIC, SBI, Birla എന്നീ പോളിസികള്‍ ഓണ്‍ലൈന്‍ ആയി ചേരാന്‍ സാധിക്കുന്നവയല്ല.

ആരോഗ്യ ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസ് പോലെ തന്നെയാണോ?
ഇല്ല. നിങ്ങൾക്ക് അകാല മരണം സംഭവിക്കുകയോ / അല്ലെങ്കിൽ നിങ്ങൾക്കെന്തെങ്കിലും സംഭവിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടങ്ങളിൽ നിന്നും നിങ്ങളെ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തെ (അല്ലെങ്കിൽ ആശ്രിതരെ) ലൈഫ് ഇൻഷുറൻസ് സംരക്ഷിക്കുന്നു. ഇൻഷ്വർ ചെയ്ത വ്യക്തി മരിച്ചതിനുശേഷമോ അല്ലെങ്കിൽ പോളിസി കാലാവധിയെത്തുമ്പൊഴോ മാത്രമേ പണം നല്കുകയുള്ളൂ.

നിങ്ങൾ അസുഖത്താലോ അല്ലെങ്കിൽ പരിക്കിനാലോ ബാധിക്കപ്പെടുമ്പോൾ നിങ്ങൾക്കുണ്ടായേക്കാവുന്ന ചിലവുകൾ (ചികിൽസ, പരിശോധൻ, മുതലായവയ്ക്ക്) പരിരക്ഷിക്കുക വഴി അനാരോഗ്യം . അസുഖം എന്നിവയ്ക്കെതിരെ നിങ്ങളെ ആരോഗ്യ ഇൻഷുറൻസ് സംരക്ഷിക്കുന്നു. കാലാവധി പൂർത്തിയാകുമ്പോൾ യാതൊരു പണമടവും നല്കുന്നതല്ല. ആരോഗ്യ ഇൻഷുറൻസ് വർഷാവർഷം പുതുക്കുകയും വേണം.

ലൈഫ് ഇന്‍ഷുറന്‍സ് ക്ളെയിം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയും പരിരക്ഷ എടുത്ത വ്യക്തിയും തമ്മിലുള്ള കരാറാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി. ഇന്‍ഷുര്‍ചെയ്ത വ്യക്തിക്ക് പോളിസി കാലയളവിനിടെ മരണം സംഭവിച്ചാല്‍ നേരത്തെ നിശ്ചയിച്ച ഇന്‍ഷുറന്‍സ് തുക നോമിനിക്ക് നല്‍കുമെന്നതാണ് കരാറിന്റെ അന്തസ്സത്ത.

നിങ്ങള്‍ ജോലി ചെയ്ത് ഉണ്ടാക്കുന്ന വരുമാനം നിങ്ങളുടെ ഉറ്റവരുടെ ആശ്രയമാണെങ്കില്‍ അവരുടെ ജീവിതസുരക്ഷയ്ക്കായി ലൈഫ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും എടുക്കണം.

ലൈഫ് ഇന്‍ഷുറന്‍സ് ഏറ്റവും ചെലവുകുറഞ്ഞ നിലയില്‍ ചെയ്യുന്നതിനുള്ള മാര്‍ഗമാണ് ടേം പോളിസികള്‍. ലൈഫ് ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യം മാത്രമുള്ള ടേം പോളിസികള്‍ ഇന്‍ഷുറന്‍സ് തുകയുമായി താരതമ്യംചെയ്യുമ്പോള്‍ ആനുപാതികമായി വളരെ കുറഞ്ഞ പ്രീമിയത്തിലാണ് ലഭ്യമാകുന്നത്.

പോളിസി കാലയളവില്‍ മരണം സംഭവിക്കുകയാണെങ്കില്‍ നോമിനിക്ക് സം അഷ്വേ ര്‍ഡ് തുക ഈ പോളിസി നല്‍കുന്നു. മരണം സംഭവിക്കുന്നില്ലെങ്കില്‍ ഒന്നും തിരികെലഭിക്കില്ല.

ഇന്‍ഷുറന്‍സ് ക്ളെയിം നല്‍കുന്നത് എങ്ങനെയെന്ന് പോളിസി ഉടമകള്‍ മനസ്സിലാക്കണം. ഇതേക്കുറിച്ച് നോമിനിയെയോ മറ്റ് ഉറ്റബന്ധുക്കളെയോ ബോധ്യപ്പെടുത്തുകയും ചെയ്യണം.

ക്ളെയിം ഉന്നയിക്കുന്നതിന് ക്ളെയിം ഫോം പൂരിപ്പിച്ച് ഇന്‍ഷുറന്‍സ് കമ്പനിക്ക് സമര്‍പ്പിക്കുകയാണ് നോമിനി ചെയ്യേണ്ടത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്സൈറ്റില്‍നിന്ന് ഫോം ഡൌണ്‍ലോഡ് ചെയ്യാനാകും. അല്ലെങ്കില്‍ ഏജന്റില്‍നിന്നോ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസില്‍നിന്നോ ലഭ്യമാകും.

ക്ളെയിം ഫോമില്‍ പോളിസി നമ്പര്‍, പോളിസി ഉടമയ്ക്ക് മരണം സംഭവിച്ച തീയതിയും സമയവും, മരണകാരണം, നോമിനിയുടെ പേര്, നോമിനിയുടെ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍, പോളിസി ഉടമയുടെ കൈവശമുള്ള മറ്റ് പോളിസികളുടെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം.

പോളിസി രേഖ, പോളിസി ഉടമയുടെ മരണസര്‍ട്ടിഫിക്കറ്റ്, രോഗംമൂലമാണ് മരണമെങ്കില്‍ മെഡിക്കല്‍ ഡെത്ത് സമ്മറി തുടങ്ങിയവ സമര്‍പ്പിക്കണം. മരണം അപകടംമൂലമാണെങ്കില്‍ പ്രാഥമികവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍), പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നീ രേഖകളും ആവശ്യമാണ്. നോമിനി തന്റെ കെവൈസി (കസ്റ്റമറെ അറിയുക) വിവരങ്ങളും നല്‍കണം.

ദുരന്തങ്ങള്‍മൂലമാണ് മരണം സംഭവിക്കുന്നതെങ്കില്‍ ഇത്തരം രേഖകള്‍ സമര്‍പ്പിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനി നിര്‍ബന്ധം പിടിക്കാനിടയില്ല. സര്‍ക്കാരില്‍നിന്നോആശുപത്രിയില്‍നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്നോയുള്ള മരണം സ്ഥിരീകരിക്കുന്ന രേഖ മതി.

ചട്ടം അനുസരിച്ച് എല്ലാ മതിയായ രേഖകളും ലഭിച്ചശേഷം 30 ദിവസത്തിനുള്ളില്‍ ക്ളെയിം തീര്‍പ്പാക്കണം. ഏതെങ്കിലും കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് നോമിനിയോട് ഇന്‍ഷുറന്‍സ് കമ്പനിക്ക് ആവശ്യപ്പെടാം. അക്കാര്യം സംബന്ധിക്കുന്ന രേഖ നല്‍കാനും ആവശ്യപ്പെടാവുന്നതാണ്.

ക്ളെയിം നിഷേധിക്കുമോ?

ക്ളെയിം ഫോമില്‍ നല്‍കുന്ന വിവരങ്ങള്‍ ശരിയാണെന്ന് നോമിനി ഉറപ്പുവരുത്തേണ്ടതുണ്ട്. മൂന്നുവര്‍ഷം പിന്നിട്ട എല്ലാ പോളിസികളിലും ക്ളെയിം നിര്‍ബന്ധമായും അനുവദിക്കണ മെന്നാണ് ചട്ടം.

പക്ഷേ മൂന്നുവര്‍ഷം പൂര്‍ത്തിയാകാത്ത പോളിസികളിലുള്ള ക്ളെയിമുകളില്‍ ഇന്‍ഷുറന്‍സ് കമ്പനി സൂക്ഷ്മപരിശോധന നടത്താറുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ക്ളെയിം നിഷേധിക്കാവുന്നതാണ്.

അതിനാല്‍ ആവശ്യമായ എല്ലാ വിവരങ്ങളും ശരിയായിത്തന്നെ നല്‍കാനും രേഖകള്‍ യഥാവിധം സമര്‍പ്പിക്കാനും നോമിനി ശ്രദ്ധിക്കണം.

ഇന്‍ഷുറന്‍സ് കമ്പനികള്‍ ടേം പോളിസികളുടെ ക്ളെയിം തീര്‍പ്പാക്കുന്നതുസംബന്ധിച്ച് പല സംശയങ്ങളും സാധാരണക്കാര്‍ക്കുണ്ട്. അതിലൊന്നാണ് സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ളെയിം നിഷേധിക്കുമോയെന്ന ആശങ്ക.

പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയാണ് ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ ഭീമനെന്നിരിക്കെ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസിയെടുത്താല്‍ ക്ളെയിം നിഷേധിക്കപ്പെടുമോയെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്.

കമ്പനിക്ക് ലഭിച്ച മൊത്തം ക്ളെയിമുകളുടെ എത്ര ശതമാനം നോമിനിക്ക് അനുവദിച്ചുവെന്നാണ് ക്ളെയിം സെറ്റില്‍മെന്റ് അനുപാതം വ്യക്തമാക്കുന്നത്. ക്ളെയിം സെറ്റില്‍മെന്റ് അനുപാതത്തില്‍ മുന്നില്‍നില്‍ക്കുന്നത് എല്‍ഐസിയാണെങ്കിലും സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും ഉയര്‍ന്ന ക്ളെയിം സെറ്റില്‍മെന്റ് അനുപാതം നിലനിര്‍ത്തുന്നുണ്ട്്.

10 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 90 ശതമാനത്തിനു മുകളില്‍ ക്ളെയിം സെറ്റില്‍മെന്റ് അനുപാതം ഉണ്ടാകണമെന്നത് കമ്പനികളുടെ ക്ളെയിം അനുവദിക്കുന്നതിലെ വിശ്വാസ്യതയുടെ മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

എല്‍ഐസിയെ കൂടാതെ നിലവില്‍ 10 സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ 90 ശതമാനത്തിനു മുകളില്‍ ക്ളെയിം സെറ്റില്‍മെന്റ് റേഷ്യോ നിലനിര്‍ത്തുന്നു.
പോളിസി കാലയളവ് മൂന്നുവര്‍ഷം പിന്നിട്ടാല്‍ യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ചതിന്റെ പേരില്‍ ക്ളെയിം നിഷേധിക്കാനാകില്ല.

പുതിയ കമ്പനികളെ സംബന്ധിച്ച് മൂന്നുവര്‍ഷം പിന്നിടാത്ത പോളിസികളിന്മേലുള്ള ക്ളെയിമുകള്‍ ആനുപാതികമായി കൂടുതലാകാന്‍ സാധ്യതയുണ്ട്. ഇത്തരം പോളിസികളില്‍ ക്ളെയിം അനുവദിക്കുന്നതിനുമുമ്പ് അന്വേഷണം നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തിയതെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ ക്ളെയിം നിഷേധിക്കാവുന്നതാണ്.

പല സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെയും പോളിസികളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ എല്‍ഐസിയുടെ ടേം പോളിസിയുടെ പ്രീമിയം ഉയര്‍ന്നതാണ്. ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസിന്റെ ഏറിയപങ്കും കൈകാര്യംചെയ്യുന്ന കമ്പനി എന്ന നിലയിലാണ് പ്രീമിയം കൂടിയ പോളിസികള്‍ എല്‍ഐസി രൂപപ്പെടുത്തുന്നത്.

പ്രീമിയം ഉയര്‍ന്നതായിട്ടും മികച്ച നിലയില്‍ ബിസിനസ് ചെയ്യാന്‍ എല്‍ഐസിക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എന്ന നിലയില്‍ വര്‍ഷങ്ങളിലൂടെ കൈവരിച്ച വിശ്വാസ്യതയും മികച്ച ബ്രാന്‍ഡ് ഇമേജും സഹായകമാകുന്നു.

അതേസമയം വിപണിപങ്കാളിത്തത്തില്‍ കടുത്ത മത്സരം നേരിടുന്ന സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പോളിസികളുടെ പ്രീമിയം കുറയ്ക്കാന്‍ തയ്യാറാകുന്നതാണ് കാണുന്നത്.

ടേം ഇന്‍ഷുറന്‍സ് പദ്ധതി

കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുകയാണ് ബുദ്ധിപൂര്‍വമുള്ള നടപടി. പ്രീമിയം നിര്‍ണായക ഘടകമാണ്. റിസ്ക്കിനനുസരിച്ചാണ് പ്രീമിയം കൂടുന്നത്. നിശ്ചിത തുകയ്ക്ക് പരിരക്ഷ നല്‍കുന്ന ഫിക്സഡ് ടേം ഇന്‍ഷുറന്‍സ്, വായ്പയെടുക്കുന്നതിനനുസരിച്ച് ഇന്‍ഷുറന്‍സ് തുക കുറഞ്ഞുവരുന്ന രീതിയിലുള്ള ഡിക്രീസ്ഡ് സം അഷ്വേര്‍ഡ്, പണപ്പെരുപ്പം മറികടക്കാന്‍ ഓരോ വര്‍ഷവും നിശ്ചിതശതമാനം കൂടുതല്‍ അടയ്ക്കുന്ന ഇന്‍ക്രീസ്ഡ് സം അഷ്വേര്‍ഡ്, വരുമാനദായകനായ പോളിസിയുടമയ്ക്ക് ജീവഹാനി സംഭവിച്ചാല്‍ പ്രതിമാസ വരുമാനം നല്‍കുന്ന മന്ത്ലി ഇന്‍കം പ്ളാന്‍ നല്‍കുന്ന പോളിസി തുടങ്ങിയ വ്യത്യസ്തങ്ങളായ ടേം പ്ളാനുകള്‍ ലഭ്യമാണ്.

ടേം ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ വരുമാനം, പ്രായം, കാലാവധി എന്നിവയാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍. ശ്രദ്ധിക്കേണ്ട കാര്യം, ഇത്തരം പോളിസികള്‍ എടുക്കുമ്പോള്‍ പല കമ്പനികളുടെ പോളിസി താരതമ്യം ചെയ്തശേഷം മാത്രമേ തെരഞ്ഞെടുക്കാവൂ എന്നതാണ്.

ചെലവുകുറഞ്ഞ രീതിയില്‍ ഓണ്‍ലൈനായും ഇത്തരം പോളിസികള്‍ ലഭ്യമാണ്. ഇങ്ങനെ ഓണ്‍ലൈനായി വാങ്ങുമ്പോള്‍ നല്‍കുന്ന പ്രസ്താവനകള്‍ തികച്ചും സത്യസന്ധമാകണം. വിവിധ അസുഖങ്ങള്‍, പുകവലി, മദ്യപാനം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം കൃത്യമായി പൂരിപ്പിക്കണം. കാരണം, ഓണ്‍ലൈന്‍ പോളിസികളില്‍ ക്ളെയിം നിഷേധിക്കാനുള്ള പ്രവണത ഏറെയാണ്.

അതേസമയം, ഇന്‍ഷുറന്‍സ് ഉപദേശകര്‍വഴി വാങ്ങുന്ന പോളിസികളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആധികാരിക രേഖയായി പരിഗണിച്ചാണ് ക്ളെയിം നല്‍കുക. ഐആര്‍ഡിഎയുടെ സൈറ്റില്‍ പോയി ക്ളെയിം തീര്‍പ്പാക്കല്‍ അനുപാതം ഏറ്റവും കൂടുതലുള്ള 10 കമ്പനികളില്‍ ഒരു കമ്പനി തെരഞ്ഞെടുക്കുന്നതാകും നല്ലത്.

ഇന്‍ഷുറന്‍സില്‍നിന്നു ലഭിക്കേണ്ട സേവനമായ ക്ളെയിം കൃത്യമായി ലഭിക്കുന്ന പോളിസിയാകണം ലക്ഷ്യം. പ്രീമിയം മാത്രം പരിഗണനയിലെടുത്താല്‍ അവസാനം പരിരക്ഷ ലഭിക്കാതെവരും. മെഡിക്കല്‍ റിപ്പോര്‍ട്ടുകൂടിയുള്ള പോളിസി ആധികാരികത ഉറപ്പാക്കുന്നവയുമാണ്.

ഒരാള്‍ക്ക് എത്ര തുകയുടെ ടേം പരിരക്ഷ ആവശ്യമാണെന്നതും പലപ്പോഴും അറിയില്ലാത്ത കാര്യമാണ്. വ്യക്തിയുടെ പ്രതിമാസ വരുമാനത്തിന്റെ 100–120 ഇരട്ടി തുകവരെ സം അഷ്വേര്‍ഡ് ലഭിക്കുന്ന പോളിസി എടുക്കുന്നതാകും ഉചിതം.

നിലവില്‍ പോളിസിയുള്ള ആള്‍ പുതിയ പോളിസി എടുക്കുമ്പോള്‍ പഴയതിന്റെ വിശദാംശങ്ങള്‍ കാണിച്ച് ബാക്കി തുകയ്ക്കുള്ള പോളിസി എടുക്കുകയാണ് നല്ലത്. ഇവിടെയുള്ള മറ്റൊരു കാര്യം പ്രായംകൂടുന്തോറും സം അഷ്വേര്‍ഡ് തുക കുറയും.

ചെറുപ്പക്കാര്‍ക്ക് 120 ഇരട്ടിവരെ സം അഷ്വേര്‍ഡ് കൊടുക്കുമ്പോള്‍ 50 വയസ്സുള്ളവര്‍ക്ക് അത്രയും കിട്ടില്ല. കമ്പനികള്‍ പോളിസി ഉടമയുടെ പ്രായം, വരുമാനം, റിസ്ക് എന്നീ ഘടകങ്ങള്‍ പരിഗണിച്ചശേഷം നിശ്ചയിക്കുന്ന തുക മാത്രമേ സം അഷ്വേര്‍ഡ് നല്‍കു. ഇക്കാര്യത്തില്‍ പോളിസി ഉടമയ്ക്ക് ഒന്നും ചെയ്യാനാകില്ല.

ആരോഗ്യ ഇന്‍ഷുറന്‍സ്

അച്ഛന്‍, അമ്മ, മക്കള്‍, പ്രായമായ മാതാപിതാക്കള്‍ ഇവരടങ്ങുന്ന കുടുംബത്തിന് ചികിത്സാചെലവുകള്‍ താങ്ങാനാവാത്ത അവസ്ഥവരുന്നത് നേരിടുകയാണ് ഇത്തരം പോളിസികളുടെ ലക്ഷ്യം. ഫാമിലി ഫ്ളോട്ടര്‍ പോളിസിയും ഇക്കൂട്ടത്തില്‍പ്പെടുന്നു. നിശ്ചിതതുക തെരഞ്ഞെടുത്താല്‍ ആ വര്‍ഷം മുഴുവന്‍ ആ പരിധിക്കുള്ളിലുള്ള തുക ചികിത്സക്കായി ഉപയോഗപ്പെടുത്താനാകും. 35–45 വയസ്സുവരെയുള്ളവര്‍ക്ക് ആരോഗ്യപരിശോധന കൂടാതെത്തന്നെ പോളിസിയെടുക്കാം.

നിലവിലുള്ള അസുഖങ്ങള്‍ക്ക് മിക്കവാറും പോളിസികളിലും പരിരക്ഷ ലഭ്യമല്ല. നിലവിലുള്ള അസുഖമെന്നതിന്റെ നിര്‍വചനം പോളിസി എടുക്കുമ്പോള്‍ 48 മാസത്തിനുള്ളില്‍ വന്ന അസുഖമോ ചികിത്സിച്ചു ഭേദമാക്കിയ അസുഖമോ എന്നതാണ്. ജന്മനാ ഉള്ള അസുഖം ഇതിന്റെ പരിധിയില്‍വരില്ല. പോളിസി എടുത്ത് 30 ദിവസത്തിനുള്ളില്‍ അസുഖംവന്നാലും പരിരക്ഷ കിട്ടില്ല.

എന്നാല്‍,അപകടമാണെങ്കില്‍ പോളിസി എടുത്ത അന്നുമുതല്‍ പരിരക്ഷ ലഭിക്കും. നാലുവര്‍ഷം കഴിഞ്ഞാല്‍ നിലവിലുള്ള അസുഖങ്ങള്‍ക്കും പരിരക്ഷ ലഭിക്കും.
ആരോഗ്യ പോളിസിയുടെയും സം അഷ്വേര്‍ഡ് തുക വ്യക്തിയുടെ വരുമാനത്തിനനുസരിച്ച് തെരഞ്ഞെടുക്കുക.

അത് ചെറിയതോതില്‍ വര്‍ധിപ്പിക്കുകയുമാകാം. ഇത്തരം പോളിസികളില്‍ ക്ളെയിമില്ലെങ്കില്‍ ആര്‍ജിത ബോണസ് സൌകര്യം പ്രയോജനപ്പെടുത്താം. കാരണം ഒരുലക്ഷം രൂപയ്ക്ക് അഞ്ചുശതമാനം ആര്‍ജിത ബോണസ് ലഭിക്കുമെങ്കില്‍ നാലുവര്‍ഷം കഴിയുമ്പോള്‍ 1.2 ലക്ഷം രൂപയുടെ ക്ളെയിം ലഭിക്കും.

എപ്പോഴും അസുഖം വന്നുകഴിഞ്ഞ് പോളിസി എടുക്കുന്നതിലും നല്ലത് ആരോഗ്യത്തോടെ, പണിചെയ്ത് വരുമാനമുണ്ടാക്കുമ്പോള്‍ പോളിസി എടുക്കുന്നതാണ്. കാരണം, ഇന്നത്തെ ജീവിതരീതി, ഭക്ഷണശൈലി, മാനസികസമ്മര്‍ദങ്ങള്‍, മലിനീകരണം തുടങ്ങിയവ കാരണം എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും അസുഖം പിടിപെടാം. മറുവശത്ത് ചികിത്സാചെലവ് റോക്കറ്റ്പോലെ കുതിച്ചുയരുകയുമാണ്.

ഫാമിലി ഫ്ളോട്ടര്‍ പോളിസി

ഒരു പോളിസികൊണ്ട് കുടുംബത്തിലെ കൂടുതല്‍ പേര്‍ക്ക് കവറേജ് ഉറപ്പാക്കാന്‍ സഹായിക്കുന്ന പോളിസിയാണ് ഫാമിലി ഫ്ളോട്ടര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി.

പോളിസിയുടമ, ജീവിതപങ്കാളി, രണ്ട് അല്ലെങ്കില്‍ മൂന്നു മക്കള്‍ എന്നിവര്‍ക്കാണ് ഫ്ളോട്ടര്‍ പോളിസി സാധാരണ ലഭ്യമാക്കുക. പോളിസി ഉടമയുടെ ആശ്രിതരായ മാതാപിതാക്കള്‍ക്ക് ഈ പോളിസിവഴി കവറേജ് നേടാന്‍കഴിയില്ലെങ്കിലും എക്സ്റ്റന്‍ഡ് ഫാമിലി ഫ്ളോട്ടര്‍ പ്ളാനിലൂടെ ആശ്രിതരായ മാതാപിതാക്കളടക്കം ആറംഗ കുടുംബത്തിന് കവറേജ് ഉറപ്പാക്കാനാകും. പോളിസി ഉടമയുടെ സ്വന്തം മാതാപിതാക്കളെയോ ജീവിതപങ്കാളിയുടെ മാതാപിതാക്കളെയോ ഇത്തരത്തില്‍ കവറേജില്‍ ഉള്‍പ്പെടുത്താം.

ഒരു പോളിസിയില്‍ ഒരു നിശ്ചിത സം അഷ്വേര്‍ഡാകും ഉണ്ടാകുക. അത് കുടുംബത്തിലുള്ള മൊത്തം അംഗങ്ങള്‍ക്കും ഉപയോഗപ്പെടുത്താം. അതായത്, നാല് അംഗങ്ങളുള്ള ഒരു കുടുംബം ഒരുലക്ഷം രൂപയുടെ കവറേജ് ഒരു നിശ്ചിത പ്രീമിയത്തില്‍ എടുത്തുവെന്നിരിക്കട്ടെ. നാലുപേരില്‍ ആര്‍ക്ക് രോഗംവന്നാലും കവറേജ് ഉറപ്പാക്കാം.

അതല്ല, ഒരുവര്‍ഷം രണ്ടോ മൂന്നോ, അതല്ല നാലു പേര്‍ക്കും രോഗചികിത്സ വേണ്ടിവന്നാല്‍ കവറേജ് എല്ലാവര്‍ക്കുമായി ഉപയോഗിക്കാം. പക്ഷേ, പരമാവധി ഒരുലക്ഷം രൂപവരെയേ ഇത്തരത്തില്‍ ലഭിക്കൂ. ബാക്കി തുക കൈയില്‍നിന്ന് നല്‍കേണ്ടിവരും.

മൂന്നുമാസം പ്രായമുള്ള കുട്ടിക്കുമുതല്‍ ഈ പോളിസിയില്‍ അംഗമാകാം. 76 വയസ്സുവരെ കവറേജ് നേടാം. എന്നാല്‍, കുട്ടികള്‍ക്ക് 25 വയസ്സുവരെ മാത്രമേ ഫാമിലി ഫ്ളോട്ടറില്‍ തുടരാനാകൂ.അറിവുകൾ ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യാതെ പോകരുതേ ….

പ്രവാസികള്‍ക്ക് ഇരുട്ടടി; ലെവി പതിനായിരം റിയാലില്‍ കുറവാണെങ്കില്‍ ഒന്നിച്ചടക്കണം സൗദി തൊഴില്‍ മന്ത്രാലയം

വിദേശി ജോലിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി സംഖ്യ പതിനായിരം റിയാലില്‍ കുറവാണെങ്കില്‍ ഒന്നിച്ചടക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. ലെവിയിനത്തില്‍ ഭീമമായ സംഖ്യ ചുമത്തിയ കമ്ബനികള്‍ക്ക് ഗഡുക്കളായി അടക്കാന്‍ മന്ത്രാലയം ഇളവ് അനുവദിച്ചിരുന്നു.

ആറ് മാസത്തിനകം മൂന്ന് ഗഡുക്കളായി അടക്കാമെന്നാണ് തൊഴില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ ഇളവ് പതിനായിരത്തിന് മുകളില്‍ സംഖ്യയുള്ള സ്ഥാപനങ്ങള്‍ക്കാണെന്നാണ് തൊഴില്‍ മന്ത്രാലയം ഇപ്പോള്‍ വിശദീകരിക്കുന്നത്. ഇതില്‍ കുറഞ്ഞ സംഖ്യ ഒന്നിച്ചടക്കണമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ചെറുകിട സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗത്തിനും പതിനായിരം റിയാലിന് താഴെയാണ് ലെവിത്തുക. തുച്ഛ ശമ്ബളമുള്ള ഇവരെ സംബന്ധിച്ച്‌ ബാധ്യതയാകും പുതിയ വിശദീകരണം. ഈ വര്‍ഷം ഒരു തൊഴിലാളിക്ക് പ്രതിമാസം 400 റിയാലാണ് ലെവി. അതായത് ഒരു വര്‍ഷം 4800 റിയാല്‍. ശരാശരി തൊഴിലാളിയുടെ ശമ്ബളം 3000 റിയാല്‍ വരെയാണ്. ഇവരെ സംബന്ധിച്ച്‌ വന്‍ വെല്ലുവിളിയാകും ലെവിയടക്കല്‍.

ദുബൈയില്‍ 6000 ദിര്‍ഹമില്‍ അധികം ട്രാഫിക് ഫൈന്‍ വന്നാല്‍ ആ വാഹനം പിന്നെ പുറംലോകം കാണില്ല

ദുബൈയില്‍  6000 ദിര്‍ഹമില്‍ അധികം ട്രാഫിക് ഫൈന്‍ വന്നാല്‍ ആ വാഹനം പിന്നെ പുറംലോകം കാണില്ല. നിയമലംഘനം പതിവാക്കിയ അത്തരം വാഹനങ്ങള്‍ പിടികൂടാനൊരുങ്ങുകയാണ് ദുബൈ പോലിസ്.

അനുവദിച്ച വേഗപരിധിയെക്കാള്‍ സ്പീഡില്‍ പോകുന്ന വാഹനങ്ങള്‍ക്ക് 3000 ദിര്‍ഹമാണ് ഇവിടത്തെ പിഴ. അങ്ങനെ രണ്ട് തവണ നിയമലംഘനം നടത്തുന്ന വാഹനവും ഡ്രൈവറും വാണ്ടഡ് ലിസ്റ്റില്‍ പെടും. എല്ലാം ഓണ്‍ലൈനായ് സ്വയം അപ്‌ഡേറ്റാവുന്നതിനാല്‍ കുറ്റവാളി പട്ടികയില്‍ സ്വമേധയാ കടന്നുകൂടിക്കൊള്ളുമെന്ന് ദുബയ് പോലിസിന്റെ ട്രാഫിക് വിഭാഗം ഡയരക്ടര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. കംപ്യൂട്ടറില്‍ വിവരം അപ്‌ഡോറ്റാവുന്നതോടെ വാഹനം പിടികൂടാനുള്ള നീക്കവും തുടങ്ങും.

വാണ്ടഡ് പട്ടികയില്‍ പെടുന്ന വാഹനങ്ങള്‍ക്കും അതിന്റെ ഉടമയ്ക്കും രക്ഷപ്പെടുക എളുപ്പമാവില്ലെന്നും പോലിസ് പറയുന്നു. ഒരു ലക്ഷത്തോളം ദിര്‍ഹം ഫൈന്‍ വരുത്തിയ വാഹനത്തിന്റെ ഡ്രൈവറെ കഴിഞ്ഞദിവസം പിടികൂടിയത് ഒമാനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു. സ്വര്‍ണ നിറത്തിലുള്ള കാറായിരുന്നു വില്ലന്‍. എന്നാല്‍ അറസ്റ്റിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും പോലിസ് പറയുന്നു. വാഹനത്തിന്റെ നിറമാണ് അറസ്റ്റിന് കാരണമെന്നും കാറിന്റെ ചിലഭാഗങ്ങള്‍ സ്വര്‍ണത്തിലുള്ളതായിരുന്നുവെന്നും മറ്റുമുള്ളത് ഊഹങ്ങള്‍ മാത്രമാണ്. ട്രാഫിക് നിയമലംഘനമായിരുന്നു വാഹനത്തിനും ഡ്രൈവര്‍ക്കുമെതിരായ കുറ്റം. വാഹനത്തിന് ശരിയായ ലൈസന്‍സ് ഉണ്ടോ, പിഴ 6000 ദിര്‍ഹമില്‍ അധികമാണോ എന്ന കാര്യങ്ങള്‍ മാത്രമേ ട്രാഫിക് പോലിസ് ശ്രദ്ധിക്കാറുള്ളൂവെന്നും അല്‍ മസ്‌റൂയി പറഞ്ഞു. അമിത വേഗത, വാഹനങ്ങള്‍ക്കിടയില്‍ ആവശ്യത്തിന് അകലം പാലിക്കാതിരിക്കല്‍, ട്രക്കുകള്‍ അമിതഭാരം കയറ്റല്‍, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് ദുബയിലെ വാഹനാപകടങ്ങളിലെ പ്രധാന വില്ലനെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഖാമ പുതുക്കാൻ മൂന്ന് തവണ വൈകിയാൽ …!!!!!

റിയാദ് : ഇഖാമ പുതുക്കാതെ തുടർച്ചയായി വൈകുന്നത് പതിവാക്കുന്നവർക്ക് ജവാസാത്ത് മുന്നറിയിപ്പ് നൽകി .

ആദ്യ തവണ ഇഖാമ പുതുക്കാൻ വൈകിയാൽ 500 റിയാലാണ് തൊഴിലുടമക്ക് പിഴ ലഭിക്കുക . രണ്ടാമത്തെ തവണയും പുതുക്കാൻ വൈകിയാൽ 1000 റിയാൽ പിഴ അടക്കണം . മൂന്നാം തവണയും വൈകിയാൽ തൊഴിലാളിയെ നാട് കടത്തും എന്നാണ് ജവാസാത്തിന്റെ മുന്നറിയിപ്പ്.

ജവാസാത്തിന്റെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടിലാണു ഇത് സംബന്ധിച്ച് അറിയിപ്പുണ്ടായത്. നേരത്തെ എത്ര തവണ വൈകിയാലും പുതുക്കുംബോൾ അതിനനുസരിച്ചുള്ള പിഴ അടച്ചാൽ മതിയായിരുന്നു.

എന്നാൽ പുതിയ അറിയിപ്പ് പ്രകാരം മൂന്നാം തവണയും പുതുക്കാൻ വൈകുന്ന തൊഴിലാളിയെ നാട് കടത്താനാണു അധികൃതരുടെ തീരുമാനം.

സമയത്തിനു തന്നെ ഇഖാമകൾ പുതുക്കിയെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രവാസികൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

തൊഴില്‍ വിസ അനുവദിക്കുന്നതിന് പുതിയ നിബന്ധനയുമായി യു.എ.ഇ ഭരണകൂടം; തൊഴില്‍ വിസ ലഭിക്കൽ പ്രഹസമാകും

തൊഴില്‍ വിസ അനുവദിക്കുന്നതിന് പുതിയ നിബന്ധനയുമായി യു.എ.ഇ ഭരണകൂടം; തൊഴില്‍ വിസ ലഭിക്കൽ പ്രഹസമാകും

ദുബായ്: വിദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നതിന് പുതിയ നിബന്ധനയുമായി യു.എ.ഇ ഭരണകൂടം. പ്രസ്തുത ജോലിയിലേക്ക് യോഗ്യരായ യു.എ.ഇ പൗരന്മാര്‍ ഇല്ലെങ്കില്‍ മാത്രമേ ഇനി വിദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കൂ. വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍വിസ അനുവദിക്കണമെങ്കില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി.

പൊതു-സ്വകാര്യ മേഖലകള്‍ക്ക് പുതിയ നിബന്ധന ബാധകമാണ്. വിദേശികള്‍ക്ക് തൊഴില്‍വിസ അനുവദിക്കുന്നതിന് മുന്‍പ് ഇതേ ജോലിക്ക് അനുയോജ്യരായ യു.എ.ഇ പൗരന്മാര്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണം. രാജ്യത്ത് ഒരു തൊഴിലവസരമുണ്ടായാല്‍ യു.എ.ഇ പൗരനായ അപേക്ഷകന് പ്രഥമ പരിഗണന കൊടുക്കണമെന്നും ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

എമിറാത്തി യുവാക്കള്‍ രാജ്യത്ത് തൊഴില്‍ അന്വേഷിച്ച്‌ അലയുന്നത് നല്ല പ്രവണതയല്ലെന്നും കൗണ്‍സില്‍ അംഗമായ ഹമദ് അല്‍ റഹൂമി പറഞ്ഞു. പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങള്‍ യു.എ.ഇ പൗരന്മാര്‍ക്ക് പരമാവധി ഉപയോഗപ്പെടുത്താന്‍ ഡാറ്റാബേസ് രൂപീകരിക്കണം. ഒരു വിദേശിക്ക് ജോലി നല്‍കുന്നതിന് യോഗ്യതയുള്ള യു.എ.ഇ പൗരന്മാര്‍ ഈ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ റഹൂമി ആവശ്യപ്പെട്ടു.